Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dismissed

ടെറ്റ് നിർബന്ധം; പുനഃപരിശോധനാ ഹർജി തള്ളി

ന്യൂ​ഡ​ൽ​ഹി: വി​ര​മി​ക്ക​ൽ പ്രാ​യം അ​ഞ്ച് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലു​ള്ള ന്യൂ​ന​പ​ക്ഷ ഇ​ത​ര സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് സ​ർ​വീ​സി​ൽ തു​ട​രു​ന്ന​തി​നോ അ​ഞ്ച് വ​ർ​ഷ​ത്തി​ൽ താ​ഴെ സ​ർ​വീ​സു​ള്ള​വ​ർ​ക്ക് പ്ര​മോ​ഷ​ൻ നേ​ടു​ന്ന​തി​നോ ടെ​റ്റ് (ടി​ഇ​ടി) പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കി​യ 2025 സെ​പ്റ്റ​ബ​ർ ഒ​ന്നി​ലെ വി​ധി​ക്കെ​തി​രേ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

എ​ന്നാ​ൽ ടെ​റ്റ് പാ​സാ​കാ​നു​ള്ള സ​മ​യ​പ​രി​ധി ര​ണ്ടി​ൽ​നി​ന്ന് മൂ​ന്ന് വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തി. അ​ത​നു​സ​രി​ച്ച് സ​ർ​വീ​സി​ൽ തു​ട​രാ​ൻ 2028 ഓ​ഗ​സ്റ്റ് 31ന് ​മു​ന്പ് ടെ​റ്റ് പാ​സാ​ക​ണം. കേ​ര​ളം ഉ​ൾ​പ്പെ​ടെ 65ഓ​ളം ക​ക്ഷി​ക​ൾ സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, മ​ൻ​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് തു​റ​ന്ന കോ​ട​തി​ൽ വാ​ദം കേ​ട്ട​ശേ​ഷം ത​ള്ളി​യ​ത്.

ടെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യു​ള്ള നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നു​മു​ന്പ് ന്യൂ​ന​പ​ക്ഷ ഇ​ത​ര സ്കൂ​ളു​ക​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും വി​ര​മി​ക്കാ​ൻ അ​ഞ്ച് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​മു​ള്ള അ​ധ്യാ​പ​ക​ർ ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ടെ​റ്റ് യോ​ഗ്യ​ത നേ​ട​ണം എ​ന്നാ​യി​രു​ന്നു സെ​പ്റ്റം​ബ​റി​ൽ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്.

അ​നു​വ​ദി​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​ധ്യാ​പ​ക​ർ ആ​നു​കൂ​ല്യ​ങ്ങ​ളോ​ട് കൂ​ടി​യ നി​ർ​ബ​ന്ധി​ത രാ​ജി​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ന്യൂ​ന​പ​ക്ഷ സ്കൂ​ളു​ക​ൾ​ക്ക് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് ടെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണോ എ​ന്ന വി​ഷ​യം വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു​കൊ​ണ്ടാ​യി​രു​ന്നു സെ​പ്റ്റം​ബ​റി​ലെ ര​ണ്ട് അം​ഗ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നു​മു​ന്പ് സ​ർ​വീ​സി​ൽ ക​യ​റി അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​കം വി​ര​മി​ക്ക​ൽ കാ​ലാ​വ​ധി​യു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് ടെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്നും സ​ർ​വീ​സി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ച പ്ര​ധാ​ന ആ​വ​ശ്യം. എ​ന്നാ​ൽ മു​ൻ ഉ​ത്ത​ര​വി​ൽ മാ​റ്റം വ​രു​ത്താ​ൻ കോ​ട​തി ത​യാ​റാ​യി​ല്ല. സം​സ്ഥാ​ന​ത്ത് 50000ത്തോ​ളം അ​ധ്യാ​പ​ക​രെ തീ​രു​മാ​നം ബാ​ധി​ക്കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

Kerala

കാ​ല​താ​മ​സം ചൂ​ണ്ടി​ക്കാ​ട്ടി ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​കി​ല്ല: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: പ​​​രാ​​​തി ന​​​ല്‍​കാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന​​​ക്കേ​​​സു​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ഭാ​​​ര്യ പ​​​രാ​​​തി ന​​​ല്‍​കു​​​ന്ന​​​തി​​​ല്‍ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഭ​​​ര്‍​ത്താ​​​വി​​​ന്‍റെ ശി​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം നി​​​ര​​​സി​​​ച്ചാ​​​ണ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

വൈ​​​വാ​​​ഹി​​​ക ക്രൂ​​​ര​​​ത ഒ​​​രു തു​​​ട​​​ര്‍​ച്ച​​​യാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണ്. ഇ​​​ര​​​യു​​​ടെ ക​​​ഷ്ട​​​പ്പാ​​​ട് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത​​​ല്ല. ദാ​​​മ്പ​​​ത്യ​​​ത്തി​​​നു​​​ള്ളി​​​ലെ പീ​​​ഡ​​​ന​​​വും ക്രൂ​​​ര​​​ത​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ണാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് എം.​​​ബി. സ്‌​​​നേ​​​ഹ​​​ല​​​ത അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സ്ത്രീ​​​ക​​​ള്‍ ദീ​​​ര്‍​ഘ​​​കാ​​​ലം ക്രൂ​​​ര​​​ത സ​​​ഹി​​​ച്ച ശേ​​​ഷ​​​മാ​​​ണ് പ​​​രാ​​​തി ന​​​ല്‍​കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത്. കേ​​​സ് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം പ​​​രാ​​​തി​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത​​​യെ ഇ​​​ല്ലാ​​​താ​​​ക്കി​​​ല്ല.

ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നും അ​​​മ്മ​​​യ്ക്കും എ​​​തി​​​രേ​​​യാ​​​ണ് കു​​​റ്റ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്തി​​​യ​​​ത്. വി​​​ചാ​​​ര​​​ണ കോ​​​ട​​​തി​​​യി​​​ൽ ഇ​​​രു​​​വ​​​രും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടു. അ​​​പ്പീ​​​ലി​​​ല്‍, ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ അ​​​മ്മ​​​യെ കു​​​റ്റ​​​വി​​​മു​​​ക്ത​​​യാ​​​ക്കി​​​യെ​​​ങ്കി​​​ലും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നെ ശി​​​ക്ഷി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

National

രാഹുലിനെതിരായ ബിജെപിയുടെ അപകീർത്തിക്കേസ് തള്ളി

ബം​​​ഗ​​​ളൂരു: രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ​​​ ബി​​​ജെ​​​പി​ ന​​ൽ​​കി​​യ അ​​​പ​​​കീ​​​ർ​​​ത്തി​​​ക്കേ​​​സ് ക​​​ർ​​​ണാ​​​ട​​​ക ഹൈ​​​ക്കോ​​​ട​​​തി ത​​ള്ളി. ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ 2023 ലെ ​​​ബി​​​ജെ​​​പി ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് അ​​​ഴി​​​മ​​​തി ന​​​ട​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് കാ​​​ർ​​​ഡ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രാ​​​യ ബി​​​ജെ​​​പി​​​യു​​​ടെ ആ​​​ക്ഷേ​​​പം. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കു​​​ പു​​​റ​​​മേ അ​​​ന്ന​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ സി​​​ദ്ധ​​​രാ​​​മ​​​യ്യ, കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നും ഇ​​​പ്പോ​​​ഴ​​​ത്തെ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും കേ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
കേ​​​സ് തു​​​ട​​​രു​​​ന്ന​​​ത് നി​​​യ​​​മ​​​ത്തെ പ​​​രി​​​ഹ​​​സി​​​ക്ക​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സ് എ​​​സ്.​​​സു​​​നി​​​ൽ ദ​​​ത്ത് യാ​​​ദ​​​വി​​​ന്‍റെ തീ​​​രു​​​മാ​​​നം.

Sports

കാ​ര്യ​വ​ട്ട​ത്തും നി​രാ​ശ​പ്പെ​ടു​ത്തി സ​ഞ്ജു; ആ​റ് റ​ൺ​സെ​ടു​ത്ത് പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​രി​യി​ൽ മോ​ശം ഫോം ​തു​ട​ർ​ന്ന് മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ന​ട​ക്കു​ന്ന അ​ഞ്ചാം മ​ത്സ​ര​ത്തി​ലും സ​ഞ്ജു നി​രാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ആ​റ് റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ് സ​ഞ്ജു. ആ​റ് പ​ന്ത് നേ​രി​ട്ട സ​ഞ്ജു​വി​ന് ഒ​രു ബൗ​ണ്ട​റി മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ലോ​ക്കി ഫെ​ർ​ഗൂ​സ​ണാ​ണ് സ​ഞ്ജു​വി​നെ പു​റ​ത്താ​ക്കി​യ​ത്. ലോ​ക്കി​യു​ടെ പ​ന്ത് ഉ​യ​ർ​ത്തി അ​ടി​ച്ച സ​ഞ്ജു​വി​നെ ബെ​വ​ൺ ജേ​ക്ക​ബ്സ് ക്യാ​ച്ചെ​ടു​ത്ത് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ സ​ഞ്ജു​വി​ന്‍റെ ടി20 ​ലോ​ക​ക​പ്പ് പ്ര​തീ​ക്ഷ​യും മ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ഇ​ഷാ​ൻ കി​ഷ​ൻ തി​ള​ങ്ങി​യാ​ൽ വി​ക്ക​റ്റ് കീ​പ്പ​റാ​യി ഇ​ഷാ​ന് ആ​ദ്യ പ​രി​ഗ​ണ​ന കി​ട്ടാ​നാ​ണ് സാ​ധ്യ​ത.

Kerala

അ​ധ്യാ​പ​ക​രെ അ​റ​സ്റ്റ് ചെ​യ്തു​ നീ​ക്കി; പ്ര​​​തി​​​ഷേ​​​ധം ഇ​​​ര​​​ന്പു​​​ന്നു

തൃ​​​ശൂ​​​ർ: സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ന​​​ഗ​​​രി​​​യി​​​ൽ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം ന​​​ട​​​ത്തി​​​യ അ​​​ധ്യാ​​​പ​​​ക​​​രെ ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ച് അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധം.

ഭി​​​ന്ന​​​ശേ​​​ഷി​​​സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം വൈ​​​കി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ 25,000 അ​​​ധ്യാ​​​പ​​​ക​​​ർ നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​യി ശ​​​ന്പ​​​ള​​​മി​​​ല്ലാ​​​തെ ജോ​​​ലി​​​ചെ​​​യ്യേ​​​ണ്ടി​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.

അ​​​ധി​​​ക​​​ത​​​സ്തി​​​ക​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന​​​വ​​​രോ​​​ടും കെ-​​​ടെ​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ലെ ഇ​​​ര​​​ട്ട​​​ത്താ​​​പ്പി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച സ്ത്രീ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രെ യാ​​​തൊ​​​രു പ​​​രി​​​ഗ​​​ണ​​​ന​​​യു​​​മി​​​ല്ലാ​​​തെ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്കു വ​​​ലി​​​ച്ചി​​​ഴ​​​ച്ചു​​​നീ​​​ക്കി​​​യ​​​ത് ക​​​ലോ​​​ത്സ​​​വ ന​​​ഗ​​​രി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി. കൗ​​​മാ​​​ര ക​​​ലാ​​​മാ​​​മാ​​​ങ്കം ന​​​ട​​​ക്കു​​​ന്പോ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ നീ​​​തി​​​ക്കാ​​​യി തെ​​​രു​​​വി​​​ലി​​​റ​​​ങ്ങേ​​​ണ്ടി​​​വ​​​ന്ന​​​തു സാം​​​സ്കാ​​​രി​​​ക​​​കേ​​​ര​​​ള​​​ത്തി​​​നു നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്നു വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഭി​​​ന്ന​​​ശേ​​​ഷി​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ങ്കേ​​​തി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി സ​​​ർ​​​ക്കാ​​​ർ അ​​​ധ്യാ​​​പ​​​ക​​​രെ ഇ​​​രു​​​ട്ടി​​​ൽ നി​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് സ​​​മ​​​ര​​​ക്കാ​​​രു​​​ടെ ആ​​​ക്ഷേ​​​പം. ഇ​​​തേ വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച ആ​​​നു​​​കൂ​​​ല്യ​​​ങ്ങള്‍ ത​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

പോ​ലീ​സി​ന്‍റെ സ്ഥി​രംവി​മ​ര്‍​ശ​ക​ന്‍ സി​പി​ഒ ഉ​മേ​ഷ് വ​ള്ളി​ക്കു​ന്നി​നെ പി​രി​ച്ചു​വി​ട്ടു

കോ​​​​ഴി​​​​ക്കോ​​​​ട്: പോ​​​​ലീ​​​​സ് സേ​​​​ന​​​​യ്ക്ക് നി​​​​ര​​​​ക്കാ​​​​ത്ത വി​​​​ധം നി​​​​ര​​​​ന്ത​​​​രം പെ​​​​രു​​​​മാ​​​​റി​​​​യെ​​​​ന്നും അ​​​​ച്ച​​​​ട​​​​ക്കം ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സീ​​​​നി​​​​യ​​​​ര്‍ സി​​​​വി​​​​ല്‍ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍ ഉ​​​​മേ​​​​ഷ് വ​​​​ള്ളി​​​​ക്കു​​​​ന്നി​​​​നെ സ​​​​ര്‍​വീ​​​​സി​​​​ല്‍നി​​​​ന്നു പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു. പി​​​​രി​​​​ച്ചു​​​​വി​​​​ട​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​ന്ന​​​​ലെ പോ​​​​ലീ​​​​സു​​​​കാ​​​​ര്‍ വീ​​​​ട്ടി​​​​ലെ​​​​ത്തി ഉ​​​​മേ​​​​ഷി​​​​നു കൈ​​​​മാ​​​​റി.

ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​മേ​​​​ഷ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. പ​​​​ത്ത​​​​നം​​​​തി​​​​ട്ട എ​​​​സ്പി ഇ​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ഡി​​​​ഐ​​​​ജി​​​​ക്ക് അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കാ​​​​ന്‍ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്.

നീ​​​​തി കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ കേ​​​​ര​​​​ള അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​നെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നും മ​​​​ല​​​​പ്പു​​​​റം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഉ​​​​മേ​​​​ഷ് പ​​​​റ​​​​ഞ്ഞു. ഉ​​​​മേ​​​​ഷ് വ​​​​ള്ളി​​​​ക്കു​​​​ന്നി​​​​നെ പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം പ​​​​ത്ത​​​​നം​​​​തി​​​​ട്ട എ​​​​സ്പി നോ​​​​ട്ടീ​​​​സ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു.

സ​​​​ര്‍​വീ​​​​സ് കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഉ​​​​ട​​​​നീ​​​​ളം 11 ത​​​​വ​​​​ണ വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്ക് ഉ​​​​മേ​​​​ഷ് വി​​​​ധേ​​​​യ​​​​നാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും സ​​​​ര്‍​വീ​​​​സി​​​​ലി​​​​രി​​​​ക്കു​​​​മ്പോ​​​​ഴും സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​നി​​​​ലാ​​​​യ​​​​പ്പോ​​​​ഴും ഉ​​​​മേ​​​​ഷ് വ​​​​ള്ളി​​​​ക്കു​​​​ന്നി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​നി​​​​ന്നു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ അ​​​​ച്ച​​​​ട​​​​ക്ക ലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​യെ​​​​ന്നും പ​​​​ത്ത​​​​നം​​​​തി​​​​ട്ട എ​​​​സ്പി​​​​യു​​​​ടെ നോ​​​​ട്ടീ​​​​സി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ല്‍ സ​​​​ര്‍​വീ​​​​സി​​​​ലി​​​​രി​​​​ക്കു​​​​മ്പോ​​​​ള്‍ 2024 മേ​​​​യ് 30ന് ​​​​സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ശേ​​​​ഷം ഉ​​​​മേ​​​​ഷി​​​​നെ സ​​​​ര്‍​വീ​​​​സി​​​​ല്‍ തി​​​​രി​​​​കെ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ല.

National

തെലുങ്കാനയിൽ ബിആർഎസ് എംഎൽഎമാർക്കെതിരേയുള്ള അയോഗ്യതാ പരാതി തള്ളി

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന അ​​ഞ്ചു ബി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്ക​​ണ​​മെ​​ന്ന പ​​രാ​​തി സ്പീ​​ക്ക​​ർ ഗ​​ഡ്ഡം പ്ര​​സാ​​ദ്കു​​മാ​​ർ ത​​ള്ളി. 10 ബി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​എ​​മാ​​രാ​​ണ് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്.

തെ​​ല്ലം വെ​​ങ്ക​​ട്ട റാ​​വു, ബ​​ന്ദ്‌​​ല കൃ​​ഷ്ണ​​മോ​​ഹ​​ൻ റെ​​ഡ്ഢി, ഗു​​ഡേം മ​​പി​​പാ​​ൽ റെ​​ഡ്ഢി, ടി. ​​പ്ര​​കാ​​ശ് റെ​​ഡ്ഢി, അ​​രേ​​കാ​​പു​​ഡി ഗാ​​ന്ധി എ​​ന്നീ എം​​എ​​ൽ​​എ​​മാ​​ർ​​ക്കെ​​തി​​രേ​​യു​​ള്ള പ​​രാ​​തി​​യാ​​ണ് സ്പീ​​ക്ക​​ർ ത​​ള്ളി​​യ​​ത്.

സ്പീ​​ക്ക​​റു​​ടെ തീ​​രു​​മാ​​നം ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ലെ ക്രൂ​​ര​​മാ​​യ ത​​മാ​​ശ​​യാ​​ണെ​​ന്ന് ബി​​ആ​​ർ​​എ​​സ് വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് കെ.​​ടി. രാ​​മ​​റാ​​വു പ്ര​​തി​​ക​​രി​​ച്ചു. നി​​യ​​മ​​വ​​ഴി തേ​​ടു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ബി​​ആ​​ർ​​എ​​സി​​ന്‍റെ പ​​രാ​​തി​​യി​​ൽ, കൂ​​റു​​മാ​​റി​​യ പ​​ത്ത് എം​​എ​​ൽ​​എ​​മാ​​ർ​​ക്കും സ്പീ​​ക്ക​​ർ നോ​​ട്ടീ​​സ് അ​​യ​​ച്ചി​​രു​​ന്നു. ഇ​​വ​​രി​​ൽ ഒ​​ന്പ​​തു പേ​​ർ മ​​റു​​പ​​ടി ന​​ല്കി.

Kerala

ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചു വിടുന്നു

കോ​​ഴി​​ക്കോ​​ട്: ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും പോ​​ലീ​​സ് സം​​വി​​ധാ​​ന​​ത്തെ​​യും നി​​ര​​ന്ത​​രം വി​​മ​​ര്‍ശി​​ച്ചു​​വ​​രു​​ന്ന സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍ ഉ​​മേ​​ഷ് വ​​ള്ളി​​ക്കു​​ന്നി​​നെ പി​​രി​​ച്ചു​​വി​​ടാ​​ന്‍ നീ​​ക്കം.

ഉ​​മേ​​ഷി​​ന് പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ആ​​ര്‍. ആ​​ന​​ന്ദ് കാ​​ര​​ണം കാ​​ണി​​ക്ക​​ല്‍ നോ​​ട്ടീ​​സ് ന​​ല്‍കി. മേ​​ല​​ധി​​കാ​​രി​​ക​​ളെ വി​​മ​​ര്‍ശി​​ച്ച​​തി​​നെ ത്തു​​ട​​ര്‍ന്ന് ക​​ഴി​​ഞ്ഞ 18 മാ​​സ​​മാ​​യി ഉ​​മേ​​ഷ് സ​​സ്‌​​പെ​​ന്‍ഷ​​നി​​ലാ​​ണ്.

ആ​​റ​​ന്മു​​ള സ്റ്റേ​​ഷ​​നി​​ലെ ഓ​​ഫീ​​സ​​റാ​​ണ് മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ ഉ​​മേ​​ഷ്.

Kerala

പാ​ല​ത്താ​യി കേ​സ്; കെ. ​പ​ത്മ​രാ​ജ​നെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു

ക​ണ്ണൂ​ർ: പാ​ല​ത്താ​യി പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​നും ബി​ജെ​പി നേ​താ​വു​മാ​യ കെ. ​പ​ത്മ​രാ​ജ​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു.

പ​ത്മ​രാ​ജ​നെ പി​രി​ച്ചു​വി​ട്ടു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് സ്കൂ​ൾ മാ​നേ​ജ​ർ പു​റ​പ്പെ​ടു​വി​ച്ചു. കേ​സി​ൽ ബി​ജെ​പി നേ​താ​വാ​യ പ​ത്മ​രാ​ജ​ൻ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​പ്പെ​ട്ടി​രു​ന്നു.

പ​ത്ത് വ​യ​സു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബി​ജെ​പി നേ​താ​വ് കെ. ​പ​ത്മ​രാ​ജ​ന് മ​ര​ണം വ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചി​രു​ന്നു.

പോ​ക്സോ കു​റ്റ​ങ്ങ​ളി​ൽ 40 വ​ർ​ഷം ത​ട​വും 1 ല​ക്ഷം പി​ഴ​യും (20 വ​ർ​ഷം വീ​തം) ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. ത​ല​ശേ​രി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യു​ടെ​താ​ണ് ശി​ക്ഷാ​വി​ധി.

കേ​സി​ൽ അ​ഞ്ച് ത​വ​ണ അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി​യ​തും ഇ​ട​ക്കാ​ല കു​റ്റ​പ​ത്ര​ത്തി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്താ​ത്ത​തും ഉ​ള്‍​പ്പെ​ടെ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. 376 എ​ബി, ബ​ലാ​ത്സം​ഗം, പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

പത്താം ക്ലാസ് പാസായത് കുറ്റം! പിരിച്ചുവിട്ട ലൈൻമാനെ ഒടുവിൽ തിരിച്ചെടുത്തു

തിരുവനന്തപുരം: പത്താം ക്ലാസ് ജയിച്ചതു മറച്ചുവച്ച് വർക്കർ നിയമനം നേടിയെന്നതിന്‍റെ പേരിൽ പിരിച്ചുവിടപ്പെട്ട രണ്ടാം ഗ്രേഡ് ലൈൻമാൻ ടി. അനിൽ കുമാറിനെ ഒടുവിൽ കെഎസ്ഇബി തിരിച്ചെടുത്തു. മുൻകാല പ്രാബല്യത്തോടെയാണ് കെഎസ്ഇബി ഡയറക്ടർ ബോർഡ് തിരികെ എടുക്കാൻ തീരുമാനിച്ചത്.
2018ലാണ് പത്താം ക്ലാസ് പാസായതിന്‍റെ പേരിൽ അനിൽകുമാറിനെ പിരിച്ചുവിട്ടത്. ഇതിനെതിരേ അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. അനിൽ കുമാർ പത്താം ക്ലാസ് പാസായെന്നു തെളിയിക്കാൻ കെഎസ്ഇബിയുടെ കൈവശം രേഖകൾ ഇല്ലാതിരിക്കെ പിരിച്ചുവിട്ടത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി നടപടി റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 17ന് ഉത്തരവിട്ടു. ഇതിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കെഎസ്ഇബിയിലെ നിയമനങ്ങൾക്ക് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന വ്യവസ്ഥ ശരിയല്ലെന്ന കേന്ദ്ര വൈദ്യുതിനിയമമുള്ള സാഹചര്യത്തിൽ കേസ് ജയിക്കില്ലെന്നു നിയമോപദേശം ലഭിച്ചു. ഇതോടെയാണ് നവംബർ അഞ്ചിനു ചേർന്ന ഡയറക്ടർ ബോർഡ് പ്രമോഷൻ അടക്കമുള്ളഎല്ലാ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കൂടാതെ വർക്കർ നിയമനത്തിന് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന പഴഞ്ചൻ വ്യവസ്ഥയും റദ്ദാക്കി.
നിലവിലെ വർക്കർമാരെയെല്ലാം കെഎസ്ഇബി പ്രമോഷൻ നൽകി ലൈൻമാൻമാരാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തോളമായി വർക്കർ നിയമനം നടത്തുന്നില്ല. അതിനാൽ കെഎസ്ഇബിയിൽ വളരെ കുറച്ചു വർക്കർമാർ മാത്രമാണ് ഇപ്പോഴുള്ളത്. അവരെല്ലാം തന്നെ കരാർ നിയമനത്തിൽ എത്തിയവരാണ്.

National

പാ​ർ​ട്ടി​യെ ഒ​രു ത​ര​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ല; രാ​ജി അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി ഡി.കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി ഉ​പ​മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ ഡി. ​കെ. ശി​വ​കു​മാ​ർ. താ​ൻ പാ​ർ​ട്ടി​യെ ഒ​രു ത​ര​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ല എ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യ്ക്ക് വേ​ണ്ടി താ​ൻ‌ എ​ല്ലാ കാ​ല​ത്തും പൊ​രു​തു​മെ​ന്നും അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ണ് താ​ൻ എ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ അ​ഴി​ച്ചു​പ​ണി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും എ​ന്നാ​ൽ അ​തെ​ല്ലാം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡും ചേ​ർ​ന്നാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യെ സം​സ്ഥാ​ന​ത്ത് വ​ള​ർ‌​ത്തി​യ​ത് താ​ൻ അ​ട​ക്ക​മു​ള്ള​വ​രാ​ണെ​ന്നും പി​ന്നെ എ​ങ്ങ​നെ​യാ​ണ് പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​ലാ​ക്കു​ക​യെ​ന്നും ശി​വ​കു​മാ​ർ ചോ​ദി​ച്ചു. പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും 2028ൽ ​കോ​ൺ​ഗ്ര​സ് അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

National

ഭീകരബന്ധം: രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ശ്രീ​​​ന​​​ഗ​​​ർ: ഭീ​​​ക​​​ര​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ര​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ, ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ മ​​​നോ​​​ജ് സി​​​ൻ​​​ഹ ജോ​​​ലി​​​യി​​​ൽ​​നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട്ടു.

ല​​​ഷ്ക​​​റെ തോ​​​യി​​​ബ​​​യെ സ​​​ഹാ​​​യി​​​ച്ചു​​​പോ​​​ന്നി​​​രു​​​ന്ന ഗു​​​ലാം ഹു​​​സൈ​​​ൻ, മ​​​ജീ​​​ദ് ഇ​​​ഖ്ബാ​​​ൽ ദ​​​ർ എ​​​ന്നീ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​ണ് ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്. അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 311 ഉ​​​ദ്ധ​​​രി​​​ച്ച് 80 സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രെ സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ യു​ദ്ധം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഭീ​ക​ര സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ സു​ര​ക്ഷാ-​ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up