x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​വി​കെ​യ്ക്ക് തി​രി​ച്ച​ടി; എ​ട​പ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി


Published: April 8, 2026 03:31 PM IST | Updated: April 8, 2026 03:31 PM IST

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ‌ മാ​ത്രം ശേ​ഷി​ക്കെ സൂ​പ്പ​ർ​താ​രം വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) തി​രി​ച്ച​ടി. സേ​ലം ജി​ല്ല​യി​ലെ എ​ട​പ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ച ടി​വി​കെ സ്ഥാ​നാ​ർ​ഥി അ​രു​ൺ​കു​മാ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി.

മ​തി​യാ​യ എ​ണ്ണം ആ​ളു​ക​ൾ സ്ഥാ​നാ​ർ​ഥി​യെ പി​ന്താ​ങ്ങാ​ത്ത​താ​ണ് പ​ത്രി​ക ത​ള്ളാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​ക്കെ​തി​രെ സ്ഥാ​നാ​ർ​ഥി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ടി​വി​കെ.

നി​യ​മ​പ്ര​കാ​രം പ​ത്ത് പേ​ർ സ്ഥാ​നാ​ർ​ഥി​യെ പി​ന്താ​ങ്ങി​ക്കൊ​ണ്ട് ഒ​പ്പി​ട​ണ​മെ​ന്നി​രി​ക്കെ അ​രു​ൺ​കു​മാ​റി​ന്‍റെ പ​ത്രി​ക​യി​ൽ എ​ട്ട് പേ​രു​ടെ ഒ​പ്പ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് പാ​ർ​ട്ടി സ​മ​ർ​പ്പി​ച്ച പ​ക​ര​ക്കാ​ര​നാ​യ സ്ഥാ​നാ​ർ​ഥി നി​ത്യ​യു​ടെ പ​ത്രി​ക​യും സ​മാ​ന​മാ​യ കാ​ര​ണ​ത്താ​ൽ ത​ള്ളി.

പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വേ​ള​യി​ൽ അ​രു​ൺ​കു​മാ​ർ ഹാ​ജ​രാ​കാ​തി​രു​ന്ന​ത് ആ​ശ​യ​ക്കു​ഴ​പ്പം വ​ർ​ദ്ധി​പ്പി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ സ്ഥാ​നാ​ർ​ഥി അ​രു​ൺ​കു​മാ​റി​നെ കാ​ണാ​താ​യ​ത് പാ​ർ​ട്ടി​യെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ്ഥാ​നാ​ർ​ഥി​യെ ആ​രോ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച് ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

സ്വ​ന്തം ത​ട്ട​ക​മാ​യ എ​ട​പ്പാ​ടി​യി​ൽ നി​ന്ന് ആ​റാം ത​വ​ണ​യും ജ​ന​വി​ധി തേ​ടു​ന്ന എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ​യും ഡി​എം​കെ സ്ഥാ​നാ​ർ​ഥി സി. ​കാ​ശി​യു​ടെ​യും പ​ത്രി​ക​ക​ൾ ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ന്നി അ​ങ്ക​ത്തി​ന് ഇ​റ​ങ്ങി​യ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ ഏ​റ്റ ഈ ​ആ​ഘാ​തം രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ 23നാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ 234 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മെ​യ് നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രും. ‌

 

Tags : assembly election tamil nadu tvk cadidate nomination dismissed

Recent News

Corehub Up