Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nomination

America

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

ന്യൂ​ജ​ഴ്സി: ഫൊ​ക്കാ​ന 2026-2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ന്യൂ​ജ​ഴ്സി​യി​ൽ പ്ര​ത്യേ​കം സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റാ​യ ബി​ജു കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു നാ​മ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​സം​ഘ​ട​ന​ക​ളു​ടെ​യും ശ​ക്ത​മാ​യ പി​ന്തു​ണ ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നു​ണ്ടെ​ന്നും സം​ഘ​ട​ന​യെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ നേ​താ​വാ​യി അ​ദ്ദേ​ഹ​ത്തെ മ​ല​യാ​ളി സ​മൂ​ഹം കാ​ണു​ന്നു​വെ​ന്നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യം

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വി​വി​ധ ദേ​ശീ​യ ക​മ്മി​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​ണ്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​ക​ൾ, യു​വ​ജ​ന ശാ​ക്തീ​ക​ര​ണം, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം, പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ്യ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​പാ​ര​മ്പ​ര്യ​മു​ള്ള നേ​താ​വെ​ന്ന നി​ല​യി​ലാ​ണ് അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.

ജ​നോ​പ​കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഇ​ട​മാ​യി മാ​റ്റും

ഫൊ​ക്കാ​ന​യെ ച​ട​ങ്ങു​ക​ളു​ടെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും വേ​ദി എ​ന്ന​തി​ൽ നി​ന്ന് ജ​നോ​പ​കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ഇ​ട​മാ​യി മാ​റ്റു​ക​യെ​ന്ന​താ​ണ് ത​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ലൈ​ൻ, കേ​ര​ള​ത്തി​ൽ വി​പു​ല​മാ​യ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വ-​രാ​ഷ്ട്രീ​യ അ​വ​ബോ​ധ പ​രി​ശീ​ല​ന​ങ്ങ​ൾ, ഇ​മി​ഗ്രേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ സ​മി​തി​ക​ൾ എ​ന്നി​വ ന​ട​പ്പാ​ക്കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

16 റീ​ജി​യ​ണു​ക​ളി​ലും പി​ന്തു​ണ

ഫൊ​ക്കാ​ന​യു​ടെ 16 റീ​ജി​യ​ണു​ക​ളി​ലാ​കെ മി​ക​ച്ച പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അം​ഗ​സം​ഘ​ട​ന​ക​ളു​ടെ വി​ശ്വാ​സ​വും പി​ന്തു​ണ​യും ത​നി​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഘ​ട​ന​യു​ടെ നി​ഷ്പ​ക്ഷ​ത​യും ജ​ന​കീ​യ​ത​യും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി ഫൊ​ക്കാ​ന​യെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

Kerala

ജ​യ​പ്ര​കാ​ശ് പൂ​വ​ത്തി​ങ്ക​ൽ പ​ത്രി​ക പി​ൻ​വ​ലി​ച്ചു

തൃ​​​ശൂ​​​ർ: കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​തി​​​രേ തൃ​​​ശൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വി​​​മ​​​ത​​​നാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങി​​​യ ജ​​​യ​​​പ്ര​​​കാ​​​ശ് പൂ​​​വ​​​ത്തി​​​ങ്ക​​​ൽ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ച്ചു.

15 വ​​​ർ​​​ഷം കൗ​​​ണ്‍​സി​​​ല​​​റും ര​​​ണ്ടു​​​ത​​​വ​​​ണ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണു​​​മാ​​​യി​​​രു​​​ന്ന ജ​​​യ​​​പ്ര​​​കാ​​​ശ് ഒ​​​രു​​​വി​​​ഭാ​​​ഗ​​​ത്തെ​​​മാ​​​ത്രം പാ​​​ർ​​​ട്ടി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് വി​​​മ​​​ത​​​നാ​​​യി നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

വി​​​ഷ​​​യ​​​ത്തി​​​ൽ കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം ഇ​​​ട​​​പെ​​​ട്ടു പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​പ്പി​​​ലാ​​​ണ് പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്.

Kerala

കുട്ടനാട്ടിലെ യുഡിഎഫ് വിമതന്‍ സജി ജോസഫ് പത്രിക പിന്‍വലിച്ചു

ആലപ്പുഴ: കുട്ടനാട് മണ്ഡലത്തില്‍ യുഡിഎഫിന് പ്രതിസന്ധി സൃഷ്ടിച്ച വിമത സ്ഥാനാർഥി സജി ജോസഫ് പത്രിക പിന്‍വലിച്ചു. കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സജി ജോസഫവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ നടപടി.

പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമായി മാറുന്ന ഒരു പ്രവൃത്തിയിലേക്കും പോകരുതെന്നും യുഡിഎഫിന്‍റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സജി ജോസഫിനോട് കെ.സി ആവശ്യപ്പെട്ടിരുന്നു.

കു​ട്ട​നാ​ട് സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് ഏ​റ്റെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​ജി ജോ​സ​ഫ് വി​മ​ത​നാ​യി മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജിവച്ചി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സജി ജോസഫ് പ​റ​ഞ്ഞു.

കു​ട്ട​നാ​ട്ടി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ റെ​ജി ചെ​റി​യാ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു യു​ഡി​എ​ഫി​ന് കു​ട്ട​നാ​ട് സീ​റ്റ് ന​ഷ്ട​മാ​യ​ത്.

Kerala

ര​ണ്ട് പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ച​തി​ൽ പ​രാ​തി; കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ പ​ത്രി​ക മാ​റ്റി​വെ​ച്ചു

കൊ​ല്ലം: കു​ന്ന​ത്തൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​റ്റി. കു​ഞ്ഞു​മോ​ൻ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യും ആ​ർ​എ​സ്പി ലെ​നി​നി​സ്റ്റ് സ്ഥാ​നാ​ർ​ഥി​യാ​യും പ​ത്രി​ക ന​ൽ​കി.

ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ര​ണ്ട് പ​ത്രി​ക ന​ൽ​കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നും ര​ണ്ട് പ​ത്രി​ക​യും ത​ള്ള​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. എം​എ​ൽ​എ കൂ​ടി​യാ​യ വ്യ​ക്തി ന​ട​ത്തി​യ​ത് സ​ത്യപ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നി​ർ​ദേ​ശ​ക​നാ​യ ആ​ർ​എ​സ്പി നേ​താ​വ് വി​ജ​യ​ദേ​വ​ൻ പി​ള്ള, അ​ഡ്വ. എ​സ്. ബ​ല​ദേ​വ് എ​ന്നി​വ​രാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​യ​ത്. കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ പ​ത്രി​ക വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

പ​രാ​ജ​യ ഭീ​തി​യെ തു​ട​ർ​ന്നാ​ണ് യു​ഡി​എ​ഫ് അ​നാ​വ​ശ്യ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു. പ​ത്രി​ക സ്വീ​ക​രി​ച്ചാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി.

Kerala

യഥാര്‍ഥ വരുമാന സ്രോതസ് കാണിച്ചില്ല; വി.ഡി സതീശന്‍റെ പത്രികയ്‌ക്കെതിരെ പരാതി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നാമനിര്‍ദേശ പത്രികയ്‌ക്കെതിരെ പരാതി. യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയുമാണ് പരാതി നല്‍കിയിരിക്കുന്നത്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പാണ് പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടൈസണ്‍ മാസ്റ്ററും എന്‍ഡിഎയും പരാതി നല്‍കിയത്.

അഭിഭാഷകനായ വി.ഡി. സതീശന്‍റെ വരുമാനത്തിന്‍റെ യഥാര്‍ഥ സ്രോതസ് കാണിച്ചില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്‍റെ പിഴ അടച്ചതിന്‍റെ കുടിശികയുടെയും വിവരങ്ങള്‍ കാണിച്ചില്ല, കൈവശമുള്ള സ്വര്‍ണത്തിന്‍റെ മൂല്യം പത്രികയില്‍ കാണിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പരാതി.

പരാതിയില്‍ പെട്ടെന്നുതന്നെ വിശദീകരണം നല്‍കുമെന്നാണ് സതീശന്‍റെ അഭിഭാഷകര്‍ ഉള്‍പ്പെടെ പറയുന്നത്. വിശദീകരണം കേട്ട ശേഷമാണ് ഇനി സതീശന്‍റെ പത്രികയുടെ സൂക്ഷ്മപരിശോധന നടക്കുക. വൈകുന്നേരം മൂന്നു മണിയോടെയാകും സൂക്ഷ്മപരിശോധന നടക്കുക.

District News

നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

പാ​റ​ശാ​ല: യു​ഡി​എ​ഫ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ഇ​ന്ന​ലെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.

ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ. ശ​ശി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ന്‍ സ​ജി​ത റ​സ​ല്‍, ശ​ശി​ധ​ര​ന്‍, കെ​പി​സി​സി മെ​മ്പ​ര്‍ ആ​ര്‍. വ​ത്സ​ല​ന്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ആ​യി​ര സു​രേ​ന്ദ്ര​ന്‍, സോ​മ​ന്‍​കു​ട്ടി നാ​യ​ര്‍, ബാ​ബു​ക്കു​ട്ട​ന്‍ നാ​യ​ര്‍, അ​ഡ്വ. മ​ഞ്ച​വി​ളാ​കം ജ​യ​ന്‍, കൊ​റ്റാ​മം വി​നോ​ദ്, പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, വി​ല്‍​ഫ്ര​ഡ് രാ​ജ്, വി​ജ​യ​ച​ന്ദ്ര​ന്‍, ഡി.​ജി. ര​ത്‌​ന​കു​മാ​ര്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ ജോ​ണ്‍, അ​ഡ്വ. ഗി​രീ​ഷ് കു​മാ​ര്‍, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദ​സ്ത​ഗി​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ​വ​തി​യാ​ന്‍​വി​ള സു​രേ​ന്ദ്ര​ന്‍, തോ​മ​സ് മം​ഗ​ല​ശേ​രി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ര, ഡി​സി​സി മെ​മ്പ​ര്‍​മാ​ര്‍, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ള്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍ തു​ട​ങ്ങി നേ​താ​ക്ക​ന്‍​മാ​രും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

District News

അ​ഡ്വ. ഗി​രീ​ഷ് നെ​യ്യാ​ര്‍ ‍ നാമനിർദേശ പത്രിക നൽകി

പാ​റ​ശാ​ല: എ​ൻ​ഡി​എ പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. ഗി​രീ​ഷ് നെ​യ്യാ​ര്‍ നാ​മ നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം പ്ര​ക​ട​ന​മാ​യി കി​ഴ​ക്കേ​ക്കോ​ട്ട ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഭ​വ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫീ​സി​ലെ​ത്തി വ​ര​ണാ​ധി​കാ​രി​യാ​യ കെ. ​പ്ര​സാ​ദി​നാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. സു​രേ​ഷ്, സൗ​ത്ത് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു ബി. ​നാ​യ​ര്‍, ദ​ക്ഷി​ണ​മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. ഹ​രി, കേ​ര​ള കാ​മ​രാ​ജ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍, ബി​ജെ​പി പാ​റ​ശാ​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ​വാ​രി ര​തീ​ഷ്, വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍.​എ​സ്. അ​ഖി​ല്‍, ബി​ഡി​ജെ​എ​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

District News

വി​ഴി​ഞ്ഞ​ത്തെ സ്ഥാ​നാ​ർ​ഥി​ക​ൾ നാമനിർദേശ പ​ത്രി​ക​സ​മ​ർ​പ്പി​ച്ചു

വി​ഴി​ഞ്ഞം: കോ​വ​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ്, ബി​ജെ​പി സ്ഥാ​നാ​ർ​ഥിക​ൾ നാ​മ​നി​ർ​ദേശ​പ​ത്രിക സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​ഡ്വ എം. ​വി​ൻ​സന്‍റ് ക​ട​ലി​ന്‍റെ മ​ക്ക​ളോ​ട് വോ​ട്ട് ചോ​ദി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ അ​ടി​മ​ല​ത്തു​റ, പു​ല്ലു​വി​ള, ക​രിം​കു​ളം, പൂ​വാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ട​ലോ​ര മേ​ഖ​ല​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ലും, ച​ന്ത​ക​ളി​ലും, ജം​ഗ​ഷ​നു​ക​ളും ന​ട​ന്ന വോ​ട്ടു പി​ടി​ത്ത​ത്തി​നു ശേ​ഷം വീ​ടു​ക​ൾ ക​യ​റി വോ​ട്ട​ർ​മാ​രെ കാ​ണാ​നും വി​ൻ​സന്‍റ് സ​മ​യം ചി​ല​വ​ഴി​ച്ചു. നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ബാ​ല​രാ​മ​പു​രം, കാ​ഞ്ഞി​രം​കു​ളം മ​ണ്ഡ​ലം ക​ൺ​വൻ​ഷ​നും ന​ട​ത്തി. നി​ര​വ​ധി നേ​താ​ക്ക​ളു​ടെ അ​ക​മ്പ​ടി​യി​ൽ എ​ത്തി​യ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഭ​ഗ​ത് റൂ​ഫ​സ് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ​ക്ക് മു​ൻ​പാ​കെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

പ്ര​മു​ഖ നേ​താ​ക്ക​ളെക്ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി​യശേ​ഷം അ​യ്യ​ൻ​കാ​ളി സ്മൃ​തിമ​ണ്ഡ​പം, ഗു​രു​മ​ന്ദി​രം, എ​ൻ​എ​സ്എസ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ആ​സ്ഥാ​നം, കു​ഞ്ഞു​കൃ​ഷ്ണ​ൻ നാ​ടാ​ർ സ്മൃ​തി എ​ന്നി​വിടങ്ങൾ സ​ന്ദ​ർ​ശി​ച്ചശേ​ഷ​മാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ടി.​എ​ൻ സു​രേ​ഷി​ന്‍റെ നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണം.​ വൈ​കു​ന്നേ​രം പ്ര​ധാ​ന ജം​ഗ​്ഷ​നു​ക​ളി​ൽ എ​ത്തി വോ​ട്ട​ഭ്യ​ർഥന​യും ന​ട​ത്തി.

District News

കെ. ബിനിമോൻ നാ​മ​നി​ർ​ദേശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു​

വൈ​ക്കം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ ബി​നി​മോ​ൻ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ വൈ​ക്കം ത​ഹ​സി​ൽ​ദാ​ർ അ​ഭി​ലാ​ഷ് മു​മ്പാ​കെ നാ​മ​നി​ർ​ദേശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പോ​ൾ​സ​ൺ ജോ​സ​ഫ്, മോ​ഹ​ൻ ഡി. ​ബാ​ബു, വൈ​ക്കം, ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ പി.​ഡി. ഉ​ണ്ണി, എം.​കെ. ഷി​ബു, ക​ൺ​വീ​ന​ർ ബി.​ അ​നി​ൽ​കു​മാ​ർ, കെ. ​മോ​ഹ​ന​ൻ, സു​ബൈ​ർ പു​ളി​ന്തു​രു​ത്തി​ൽ, സി​റി​ൾ ജോ​സ​ഫ്, അ​ഖി​ൽ ​കു​ര്യ​ൻ, കെ.​ ഗി​രീ​ശ​ൻ, എം.​ അ​ബു, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, പി.​എ​ൻ. ബാ​ബു, പി.​വി. പ്ര​സാ​ദ്, ജ​യ് ജോ​ൺ, എ.​ സ​നീ​ഷ് കു​മാ​ർ, വി​ജ​യ​മ്മ ബാ​ബു, ഷീ​നു ശ​ശി​ധ​ര​ൻ, ഷീ​ജ ഹ​രി​ദാ​സ്, പോ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽനി​ന്നു നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രു​ടെയും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് നാ​മ​നി​ർ​ദേശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

Kerala

പത്രിക സമര്‍പ്പിച്ച് സതീശന്‍; കെട്ടിവയ്ക്കാനുള്ളത് തുക നല്‍കിയത് പ്ലാച്ചിമട സമരസമിതി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കാല്‍നടയായി എത്തിയാണ് പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ വി.ഡി സതീശന്‍ പത്രിക സമര്‍പ്പിച്ചത്. പ്ലാച്ചിമട സമരസമിതിയാണ് സതീശന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.

പറവൂരിലെ കോടതിക്ക് മുന്നില്‍ വച്ചാണ് പ്ലാച്ചിമട സമരസമിതിയിലെ നേതാക്കള്‍ വി.ഡി സതീശന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ പ്ലാച്ചിമട പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി.ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

"നീതിക്ക് വേണ്ടി അവര്‍ നടത്തുന്ന പോരാട്ടത്തില്‍ ഞാനും പങ്കാളിയാണ്. ഞാന്‍ നിരവധി തവണ അവരെ സന്ദര്‍ശിച്ച് പിന്തുണ കൊടുത്തിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലേക്ക് തിരിട്ടു വരുമ്പോള്‍ പ്ലാച്ചിമട പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉറപ്പായും ഉണ്ടാക്കും.

പ്ലാച്ചിമടയിലെ പാവപ്പെട്ട ആളുകളാണ് കെട്ടിവയ്ക്കാനുള്ള പണം തന്നത്. ഞാനിത് വലിയൊരു തുകയായി, അവരുടെ മുഴുവന്‍ സ്‌നേഹവും പിന്തുണയും ഹൃദയത്തില്‍ ഏറ്റുവാങ്ങി കൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുകയും സമരസമിതിക്ക് പ്രത്യേകമായി നന്ദി പ്രകടിപ്പിക്കുന്നു'- വി.ഡി സതീശന്‍ പറഞ്ഞു.

തന്‍റെ ഏഴാമത്തെ തെരഞ്ഞെടുപ്പിനാണ് വി.ഡി. സതീശന്‍ ഒരുങ്ങുന്നത്. 25 വര്‍ഷമായി പറവൂരിലെ എംഎല്‍എയാണ് വി.ഡി സതീശന്‍. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരില്‍ ആദ്യമായി വി.ഡി. സതീശന്‍ പറവൂരില്‍ മത്സരിക്കാനെത്തിയത്. ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി. രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001ല്‍ പി. രാജുവിനെ തോല്‍പിച്ച് എംഎല്‍എയായി.

Kerala

തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സി​ന് വി​മ​ത​ഭീ​ഷ​ണി; രാ​ജ​ൻ പ​ല്ല​നെ​തി​രെ മ​ത്സ​രി​ക്കാ​ൻ മു​ൻ കൗ​ൺ​സി​ല​ർ

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് വി​മ​ത​ഭീ​ഷ​ണി. മു​ൻ കൗ​ൺ​സി​ല​ർ ജ​യ​പ്ര​കാ​ശ് പൂ​വ​ത്തി​ങ്ക​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ​ൻ പ​ല്ല​നെ​തി​രെ മ​ത്സ​രി​ക്കാ​ൻ നോ​മി​നേ​ഷ​ൻ ന​ൽ​കി.

മൂ​ന്നു ത​വ​ണ കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ആ​യി​രു​ന്ന ജ​യ​പ്ര​കാ​ശ് പൂ​വ​ത്തി​ങ്ക​ൽ. സ്ഥാ​ന​മാ​ന​ങ്ങ​ൾ ഒ​രു വി​ഭാ​ഗ​ത്തി​നു മാ​ത്രം ന​ൽ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു.

മേ​യ​റും ഡി​സി​സി അ​ധ്യ​ക്ഷ​നും കെ​പി​സി​യി ഭാ​ര​വാ​ഹി​ക​ളും തൃ​ശൂ​രി​ലെ സ്ഥാ​നാ​ർ​ഥി​യും ഒ​രു വി​ഭാ​ഗ​ത്തി​ൽ നി​ന്നു മാ​ത്ര​മാ​ണെ​ന്നും മ​റ്റു​ള്ള​വ​രെ അ​വ​ഗ​ണി​ക്കു​ന്നു എ​ന്നു​മാ​ണ് പ​രാ​തി. ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി അ​ധ്യ​ക്ഷ​നെ കാ​ണാ​ൻ ചെ​ന്നു. ര​ണ്ട​ര മ​ണി​ക്കൂ​ർ കാ​ത്തി​രു​ത്തി​യ​ത​ല്ലാ​തെ ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലും ത​യ്യാ​റാ​യി​ല്ലെ​ന്നും ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു.

മ​ത്സ​രി​ക്കു​ന്ന കാ​ര്യം കെ ​സു​ധാ​ക​ര​നും അ​ടൂ​ർ പ്ര​കാ​ശി​നും അ​റി​യാ​മെ​ന്നും നോ​മി​നേ​ഷ​ൻ കൊ​ടു​ക്കൂ എ​ന്ന് അ​വ​ർ പ​റ​ഞ്ഞെ​ന്നും ജ​യ​പ്ര​കാ​ശ് അ​വ​കാ​ശ​പ്പെ​ട്ടു. അ​വ​രു​ടെ പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്നും ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു.

District News

പന്ത്രണ്ടു മണ്ഡലങ്ങളിലും നാമനിർദേശകപത്രികാസമർപ്പണം

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് ഒ​രു​ദി​വ​സം മാ​ത്രം ബാ​ക്കി​യി​രി​ക്കെ ഇ​ന്ന​ലെ ജി​ല്ല​യി​ൽ പ​ന്ത്ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​ന് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ സ​ജീ​വം. മി​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ്, യുഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ത്രി​ക സ​മ​ർ​പ്പി​ച്ച​പ്പോ​ൾ യു​ഡി എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ല മ​ണ്ഡ​ല​ങ്ങ​ളിലും പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ണ്ട്. ആ​ല​ത്തൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എം. ശ​ശി പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ചി​റ്റൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​മേ​ഷ് അ​ച്യു​ത​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി. ​മു​രു​ക​ദാ​സും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ.​എ​സ്.​കെ. പു​രം ശ​ശി​കു​മാ​റും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

കോ​ങ്ങാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​എ. തു​ള​സി​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​ശാ​ന്ത​കു​മാ​രി​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. മ​ല​ന്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ. ​പ്ര​ഭാ​ക​ര​നും സോ​ഷ്യ​ലി​സ്റ്റ് ക​മ്മി​റ്റി സെ​ൻ​ട്ര​ൽ ഓ​ഫ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി കെ. ​പ്ര​സാ​ദും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ര​മേ​ഷ് പി​ഷാ​ര​ടി​യും ഇ​ട​തു​പ​ക്ഷ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ.​എം.​ആ​ർ. റ​സാ​ഖും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ശോ​ഭാ സു​രേ​ന്ദ്ര​നും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

ഒ​റ്റ​പ്പാ​ല​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​പ്രേം​കു​മാ​ർ, യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി പി.​കെ. ശ​ശി​യും മ​ണ്ണാ​ർ​ക്കാ​ട് ഇ​ട​തു​പ​ക്ഷ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി മ​ൻ​സി​ൽ അ​ബൂ​ബ​ക്ക​റും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ. ഷം​സു​ദ്ദീ​നും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

നെന്മാറ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​പ്രേ​മ​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി എ.​എ​ൻ. അ​നു​രാ​ഗും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​നും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ത​രൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പി.​പി. സു​മോ​ദ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ, ഷൊ​ർ​ണൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പി. ​മ​മ്മി​ക്കു​ട്ടി, തൃ​ത്താ​ല​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി. രാ​ജേ​ഷ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി.​ടി. ബ​ൽ​റാം എ​ന്നി​വ​ർ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നും പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ഷാ​ഫി പ​റ​ന്പി​ൽ എം​പി​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക ന​ൽ​കി​യ​ത്. നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് മു​ന്പായി ന​ട​ൻ മ​മ്മൂ​ട്ടി സ്ഥാ​നാ​ർ​ഥി​ക്ക് വീ​ഡി​യോ കോ​ളി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പ​ങ്കെ​ടു​ത്തു.

Kerala

പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി; സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ത്രി​കാ സ​മ​ർ​പ്പ​ണം തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കും. പ്ര​മു​ഖ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം ആ​റു പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം വ്യാ​ഴാ​ഴ്ച​യാ​ണ്. കൂ​ടാ​തെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​തു​വ​രെ പേ​ര് ചേ​ർ​ത്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യും നാ​ളെ​യാ​ണ്.

അ​വ​ധി ദി​ന​മാ​യ ഇ​ന്ന് പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി സ​ജീ​വ​മാ​കാ​നാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ൽ മ​ണ്ഡ​ല​ത്തി​ലും മ​ല​പ്പു​റ​ത്തു​മ​ട​ക്കം പ​ല​യി​ട​ത്തും ശ​നി​യാ​ഴ്ച​യാ​ണ് ഇടതുമുന്നണി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

District News

കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ നാ​മ​നി​ര്‍​ദേശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ എ​ല്‍ ഡി ​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.30ന് അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ ഉ​ടു​മ്പ​ന്‍​ചോ​ല ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. സ​ജീ​വ​ൻ മു​ന്പാ​കെയാണ് പ​ത്രി​ക ന​ല്‍​കി​യ​ത്. മൂ​ന്ന് സെ​റ്റ് പ​ത്രി​ക​ക​ളാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. എം.​എം. മ​ണി എം ​എ​ല്‍​എ​യും എ​ല്‍ഡിഎ​ഫ് നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സിപിഎം ​ഓ​ഫീ​സി​ല്‍നി​ന്നു പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്.

Kerala

പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടത്തുനിന്നും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11ന് തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പത്രിക സമർപ്പിക്കും.

ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. ബുധനാഴ്ച പത്തനാപുരം ഗാന്ധി ഭവൻ അന്ധേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നു. കണ്ണൂർ ജില്ലയിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് പിണറായി വിജയനാണ്.

കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ.

Kerala

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; വാ​ട​യ്ക്ക​ൽ വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന തു​ട​രു​മ്പോ​ൾ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി. വാ​ട​യ്ക്ക​ൽ വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി കെ.​കെ. പൊ​ന്ന​പ്പ​ന്‍റെ പ​ത്രി​ക ത​ള്ളി.

മു​ൻ​പ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​ന്‍റെ ക​ണ​ക്കു​ക​ളും രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് പ​ത്രി​ക ത​ള്ളി​യ​ത്. ഇ​വി​ടെ ബി​ജെ​പി​ക്ക് ഡ​മ്മി സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല.

എ​റ​ണാ​കു​ള​ത്തും ക​ൽ​പ്പ​റ്റ​യി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് ക​ട​മ​ക്കു​ടി ഡി​വി​ഷ​നി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന എ​ൽ​സി ജോ​ർ​ജി​ന്‍റെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​കേ​ണ്ടി​യി​രു​ന്ന കെ. ​ജി. രി​വീ​ന്ദ്ര​ന്‍റെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്.

 

Kerala

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലും യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി; ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന തു​ട​രു​മ്പോ​ൾ ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലും യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി. ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​കേ​ണ്ടി​യി​രു​ന്ന കെ. ​ജി. രി​വീ​ന്ദ്ര​ന്‍റെ പ​ത്രി​ക ത​ള്ളി.

23-ാം വാ​ർ​ഡി​യെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ര​വീ​ന്ദ്ര​ൻ. പി​ഴ അ​ട​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലാ​ണ് പ​ത്രി​ക ത​ള്ളി​യ​ത്. ഡ​മ്മി സ്ഥാ​നാ​ർ​ഥി​യാ​യ പ്ര​ഭാ​ക​ര​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ള​ത്തും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യി​രു​ന്നു. നി​ല​വി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​ർ​ജി​ന്‍റെ പ​ത്രി​ക​യാ​ണ് ത​ള്ളി​പ്പോ​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
ക​ട​മ​ക്കു​ടി ഡി​വി​ഷ​നി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു എ​ൽ​സി. പ​ത്രി​ക പൂ​രി​പ്പി​ച്ച​തി​ലെ പി​ഴ​വാ​ണ് ത​ള്ളാ​ൻ കാ​ര​ണം.

എ​ൽ​സി​യെ നി​ര്‍​ദേ​ശി​ച്ച് പ​ത്രി​ക​യി​ൽ ഒ​പ്പി​ട്ട​ത് ഡി​വി​ഷ​ന് പു​റ​ത്തു​ള്ള വോ​ട്ട​റാ​ണ്. ഇ​വ​ര്‍ ന​ൽ​കി​യ മൂ​ന്ന് സെ​റ്റ് പ​ത്രി​ക​ക​ളി​ലും പു​റ​മേ നി​ന്നു​ള്ള വോ​ട്ട​ര്‍​മാ​രാ​ണ് നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ട് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഇ​താ​ണ് പ​ത്രി​ക ത​ള്ളാ​ൻ കാ​ര​ണം.

Kerala

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്: നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ

 

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​നം വെ​ള്ളി​യാ​ഴ്ച നി​ല​വി​ൽ വ​രും. നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണ​വും വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. ന​വം​ബ​ർ 21 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി.

പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള (ഫോ​റം 2) പ​ത്രി​ക​യോ​ടൊ​പ്പം ഫോ​റം 2എ-​ൽ സ്ഥാ​വ​ര ജം​ഗ​മ സ്വ​ത്തു​ക്ക​ളു​ടെ​യും, ബാ​ധ്യ​ത/​കു​ടി​ശി​ക​യു​ടെ​യും, ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ​യും ഉ​ൾ​പ്പ​ടെ​യു​ള​ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം.

സ്ഥാ​നാ​ർ​ഥി നി​ക്ഷേ​പ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2,000 രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും, മു​നി​സി​പ്പാ​ലി​റ്റി​യി​ലും 4,000 രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും കോ​ർ​പ്പ​റേ​ഷ​നി​ലും 5,000 രൂ​പ​യും കെ​ട്ടി​വ​യ്ക്ക​ണം. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ശ്ചി​ത തു​ക​യു​ടെ പ​കു​തി മ​തി​യാ​കും.

സ്ഥാ​നാ​ർ​ഥി​ക്ക് നോ​മി​നേ​ഷ​ൻ ന​ൽ​കു​ന്ന ദി​വ​സം 21 വ​യ​സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യി​ൽ​നി​ന്നു​ള്ള ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. വ​ര​ണാ​ധി​കാ​രി​യു​ടെ​യോ ക​മ്മീ​ഷ​ൻ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഓ​ഫീ​സ​റു​ടെ​യോ മു​മ്പാ​കെ നി​ശ്ചി​ത ഫോ​റ​മ​നു​സ​രി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ​യോ ദൃ​ഡ​പ്ര​തി​ജ്ഞ​യോ ന​ട​ത്തി ഒ​പ്പി​ട്ടു​ന​ൽ​കു​ക​യും വേ​ണം.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം മൂ​ന്ന് അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ 100 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ അ​നു​വ​ദി​ക്കൂ. വ​ര​ണാ​ധി​കാ​രി/ ഉ​പ​വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന വേ​ള​യി​ൽ വ​ര​ണാ​ധി​കാ​രി​യു​ടെ റൂ​മി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നാ​നു​മ​തി​യു​ള്ളൂ. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗ്യ​ത​ക​ളും അ​യോ​ഗ്യ​ത​ക​ളും സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​വം​ബ​ർ 22 ശ​നി​യാ​ഴ്ച ന​ട​ത്തും. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 24 ആ​ണ്.

Latest News

Corehub Up