x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ട് പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ച​തി​ൽ പ​രാ​തി; കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ പ​ത്രി​ക മാ​റ്റി​വെ​ച്ചു


Published: March 24, 2026 03:03 PM IST | Updated: March 24, 2026 03:04 PM IST

കൊ​ല്ലം: കു​ന്ന​ത്തൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​റ്റി. കു​ഞ്ഞു​മോ​ൻ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യും ആ​ർ​എ​സ്പി ലെ​നി​നി​സ്റ്റ് സ്ഥാ​നാ​ർ​ഥി​യാ​യും പ​ത്രി​ക ന​ൽ​കി.

ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ര​ണ്ട് പ​ത്രി​ക ന​ൽ​കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നും ര​ണ്ട് പ​ത്രി​ക​യും ത​ള്ള​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. എം​എ​ൽ​എ കൂ​ടി​യാ​യ വ്യ​ക്തി ന​ട​ത്തി​യ​ത് സ​ത്യപ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നി​ർ​ദേ​ശ​ക​നാ​യ ആ​ർ​എ​സ്പി നേ​താ​വ് വി​ജ​യ​ദേ​വ​ൻ പി​ള്ള, അ​ഡ്വ. എ​സ്. ബ​ല​ദേ​വ് എ​ന്നി​വ​രാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​യ​ത്. കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ പ​ത്രി​ക വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

പ​രാ​ജ​യ ഭീ​തി​യെ തു​ട​ർ​ന്നാ​ണ് യു​ഡി​എ​ഫ് അ​നാ​വ​ശ്യ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു. പ​ത്രി​ക സ്വീ​ക​രി​ച്ചാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി.

Tags : election kovoor kunjumon nomination ldf

Recent News

Corehub Up