x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പന്ത്രണ്ടു മണ്ഡലങ്ങളിലും നാമനിർദേശകപത്രികാസമർപ്പണം


Published: March 22, 2026 06:22 AM IST | Updated: March 22, 2026 06:22 AM IST

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് ഒ​രു​ദി​വ​സം മാ​ത്രം ബാ​ക്കി​യി​രി​ക്കെ ഇ​ന്ന​ലെ ജി​ല്ല​യി​ൽ പ​ന്ത്ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​ന് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ സ​ജീ​വം. മി​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ്, യുഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ത്രി​ക സ​മ​ർ​പ്പി​ച്ച​പ്പോ​ൾ യു​ഡി എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ല മ​ണ്ഡ​ല​ങ്ങ​ളിലും പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ണ്ട്. ആ​ല​ത്തൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എം. ശ​ശി പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ചി​റ്റൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​മേ​ഷ് അ​ച്യു​ത​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി. ​മു​രു​ക​ദാ​സും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ.​എ​സ്.​കെ. പു​രം ശ​ശി​കു​മാ​റും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

കോ​ങ്ങാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​എ. തു​ള​സി​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​ശാ​ന്ത​കു​മാ​രി​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. മ​ല​ന്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ. ​പ്ര​ഭാ​ക​ര​നും സോ​ഷ്യ​ലി​സ്റ്റ് ക​മ്മി​റ്റി സെ​ൻ​ട്ര​ൽ ഓ​ഫ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി കെ. ​പ്ര​സാ​ദും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ര​മേ​ഷ് പി​ഷാ​ര​ടി​യും ഇ​ട​തു​പ​ക്ഷ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ.​എം.​ആ​ർ. റ​സാ​ഖും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ശോ​ഭാ സു​രേ​ന്ദ്ര​നും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

ഒ​റ്റ​പ്പാ​ല​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​പ്രേം​കു​മാ​ർ, യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി പി.​കെ. ശ​ശി​യും മ​ണ്ണാ​ർ​ക്കാ​ട് ഇ​ട​തു​പ​ക്ഷ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി മ​ൻ​സി​ൽ അ​ബൂ​ബ​ക്ക​റും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ. ഷം​സു​ദ്ദീ​നും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

നെന്മാറ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​പ്രേ​മ​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി എ.​എ​ൻ. അ​നു​രാ​ഗും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​നും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ത​രൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പി.​പി. സു​മോ​ദ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ, ഷൊ​ർ​ണൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പി. ​മ​മ്മി​ക്കു​ട്ടി, തൃ​ത്താ​ല​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി. രാ​ജേ​ഷ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി.​ടി. ബ​ൽ​റാം എ​ന്നി​വ​ർ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നും പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ഷാ​ഫി പ​റ​ന്പി​ൽ എം​പി​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക ന​ൽ​കി​യ​ത്. നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് മു​ന്പായി ന​ട​ൻ മ​മ്മൂ​ട്ടി സ്ഥാ​നാ​ർ​ഥി​ക്ക് വീ​ഡി​യോ കോ​ളി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പ​ങ്കെ​ടു​ത്തു.

K-Rail Survey K-Rail Survey

Tags : nattu vishesham Nomination papers filed

Recent News

Corehub Up