കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഉമ്മൻചാണ്ടിയുടെ പ്രവർത്തനങ്ങളെ അനുസ്മരിച്ചു. തിരുവന്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുന്ദരൻ എ. പ്രണവം അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം യുഡിഎഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ യോഗം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ചെറിയാൻ അറയ്ക്കൽ, ബിന്ദു മോൾ തോമസ്, പഞ്ചായത്തംഗം ബിന്ദു കുര്യൻ, പി.ജെ. പോൾ, കെഎസ്യു ബാലുശേരി നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, സണ്ണി പുതിയകുന്നേൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, ആൻഡ്രൂസ് കട്ടിക്കാന, ദേവസ്യാച്ചൻ വടക്കേകുന്നേൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News