x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള വി​ധ​വാ സം​ര​ക്ഷ​ണ സ​മി​തി ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 19, 2026 03:00 AM IST | Updated: July 19, 2026 03:00 AM IST

കെ​വി​എ​സ്എ​സ് ഉ​ളി​ക്ക​ലി​ൽ ന​ട​ത്തി​യ ഒ​പ്പു​ശേ​ഖ​ര​ണ പ​രി​പാ​ടി വി.​ഡി. ബി​ന്‍റോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഉ​ളി​ക്ക​ൽ: കേ​ര​ള വി​ധ​വാ സം​ര​ക്ഷ​ണ സ​മി​തി (കെ​വി​എ​സ്എ​സ്) ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. വി​ധ​വാ പെ​ൻ​ഷ​ൻ 5,000 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക. വി​ധ​വ​ക​ളു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, വി​ധ​വ​ക​ൾ​ക്കാ​യി സു​ര​ക്ഷാ വ​കു​പ്പ് രൂ​പീ​ക​രി​ക്കു​ക, വി​ധ​വ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കു​ക, ഭ​ർ​ത്താ​ക്ക​ന്മാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ​ക്കും സു​താ​ര്യ​മാ​യി പെ​ൻ​ഷ​ൻ ന​ൽ​കു​ക, ദേ​ശീ​യ കു​ടും​ബ​സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക, ശ​ര​ണ്യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും ന​ൽ​കു​ന്ന ഭീ​മ​ഹ​ർ​ജി​യി​ലേ​ക്കു​ള്ള ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.

ഉ​ളി​ക്ക​ൽ ടൗ​ണി​ൽ ന​ട​ന്ന ഒ​പ്പു​ശേ​ഖ​ര​ണ പ​രി​പാ​ടി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ വി.​ഡി. ബി​ന്‍റോ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ലി​ല്ലി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​വി​ത്രി ശ്രീ​ധ​ര​ൻ, എം.​പി. ല​ത, കു​ഞ്ഞു​മോ​ൾ ഉ​ളി​ക്ക​ൽ, അ​മ്മി​ണി ത​ങ്ക​പ്പ​ൻ, മോ​ളി ഉ​ളി​ക്ക​ൽ, ഏ​ലി​ക്കു​ട്ടി ഉ​ളി​ക്ക​ൽ, രാ​ധാ​മ​ണി പ​യ്യാ​വൂ​ർ, ലാ​ലീ​സ് ഉ​ളി​ക്ക​ൽ, പു​ഷ്പ വീ​ർ​പ്പാ​ട്, പി.​ടി. ബി​ന്ദു, ലി​ല്ലി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Local News Nattuvishesham Kerala Widow Protection Committee

Recent News

Corehub Up