വണ്ടിത്തടം പൊതുജന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഓള് സെയ്ന്റ്സ് യുപി സ്കൂളില്‍ `അക്ഷരത്തൊട്ടില്` ഒരുക്കിയപ്പോള്‍.
നെയ്യാറ്റിന്‍കര: വണ്ടിത്തടം പൊതുജന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഓള്‍സെയ്ന്റ്സ് യുപി സ്കൂളില്‍ `അക്ഷരത്തൊട്ടില്` പദ്ധതി ആരംഭിച്ചു.
വിദ്യാര്‍ഥികളിലെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
അസി. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ജ്യൂസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എസ്. ഗോപകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ആര്. പരമേശ്വരന്‍പിള്ള മുഖ്യസന്ദേശം നല്കി. ഗ്രന്ഥശാല സെക്രട്ടറി വി. വിനു, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷൈലമ്മ, സ്റ്റാഫ് സെക്രട്ടറി ഷൈജ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News