x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴി​ച്ച​ല്‍ കോ​ള​ജി​നു സ​മീ​പം അ​ശാ​സ്ത്രീ​യ മ​ണ്ണി​ടി​ക്ക​ൽ

വെബ് ഡെസ്ക്
Published: July 19, 2026 03:02 AM IST | Updated: July 19, 2026 03:02 AM IST

അശാസ്ത്രീയമായ കുന്നിടിക്കൽമൂലം റോഡിൽവീണ മണ്ണ് പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും ചേ​ർ​ന്ന് ക​ഴു​കി​വൃ​ത്തി​യാ​ക്കു​ന്നു.

വെ​ള്ള​റ​ട: വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വ​ല്‍ കോ​ള​ജി​ന​ടു​ത്ത് പ്ര​ധാ​ന റോ​ഡി​നു സ​മീ​പ​ത്തെ മ​ണ്ണ് സ്വ​കാ​ര്യ വ്യ​ക്തി അ​ശാ​സ്ത്രീ​യ​മാ​യി ഇ​ടി​ച്ചു​മാ​റ്റി​യ​തി​നെ തു​ട​ര്‍​ന്നു മ​ണ്ണു മു​ഴു​വ​നും റോ​ഡി​ല്‍​വീ​ണു നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു. തു​ട​ര്‍​ന്ന് ആ​ര്യ​ങ്കോ​ട് പോ​ലീ​സും നെ​യ്യാ​ര്‍ ഡാം ​ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വു​മെ​ത്തി വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് റോ​ഡി​ല്‍ കി​ട​ന്ന മ​ണ്ണ് ക​ഴു​കി വൃ​ത്തി​യാ​ക്കി അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്.

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഭൂ​മി​യി​ലു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട യാ​തൊ​രു മാ​ന​ദ​ണ്ഡ​വും ഇ​വി​ടെ പാ​ലി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കു​ന്നി​ടി​ച്ചു ടി​പ്പ​റി​ല്‍ പ​രി​ധി​യി​ല​ധി​കം ലോ​ഡ് ചെ​യ്തു കൊ​ണ്ടു​പോ​കു​ന്ന സ​മ​യ​ത്ത് റോ​ഡി​ലേ​ക്കു വീ​ണാ​ണ് പ്ര​ദേ​ശം ചെ​ളി​ക്കു​ള​മാ​യ​ത്. നെ​യ്യാ​ര്‍ ഡാ​മി​ല്‍​നി​ന്നും വെ​ള്ള​റ​ട​യി​ലേ​ക്കും വെ​ള്ള​റ​ട​യി​ല്‍​നി​ന്ന് വാ​ഴി​ച്ച​ലി​ലേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തെ​ന്നി​വീ​ണാ​ണ് നി​ര​വ​ധി ബൈ​ക്ക് യാ​ത്രി​ക​ർ​ക്കു പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍​ന്നാ​ണ് ആ​ര്യ​ങ്കോ​ട് പോ​ലീ​സെ​ത്തി നെ​യ്യാ​ര്‍ ഡാം ​ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​ത്തെ വി​ളി​ച്ചു​വ​രു​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് റോ​ഡി​ലെ ചേ​റു നീ​ക്കം ചെ​യ്ത​ത്.

Tags : Nattuvishesham District News

Recent News

Corehub Up