കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണം കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കിളിമാനൂർ: ജനഹൃദയങ്ങളിൽ ഇന്നും ഉമ്മൻ ചാണ്ടി ജീവിക്കുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തി. സാഹിത്യക്കാരൻ ഡോ. ജോർജ് ഓണക്കൂർ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.
കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി അംഗം എൻ. സുദർശനൻ, എ. ഇബ്രാഹിംക്കുട്ടി, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.കെ. ഗംഗാധരതിലകൻ, എ. ഷിഹാബുദ്ദീൻ, പി. സോണാൾജ്, എൻ.ആർ. ജോഷി, പി. ഉണ്ണികൃഷ്ണൻ, ടി.പി. അംബിരാജ, ജില്ലാ പഞ്ചായത്ത് അംഗം ദീപ അനിൽ മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന നേതാക്കന്മാർ, ജനപ്രതിനിധികൾ, ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. പഴയക്കുന്നുമ്മേൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്. ശ്യാംനാഥ് യോഗത്തിനു നന്ദി രേഖപ്പെടുത്തി.
Tags : Nattuvishesham District News