ഫിഫ ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ "വൺ മില്യൺ ത
തിരുവനന്തപുരം: ഫിഫ ലോകകപ്പ് ആവേശമുൾക്കൊണ്ടു ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ "വൺ മില്യൺ തൂഫാൻ ഗോൾസ്' കാമ്പയിൻ ആരംഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ക്രൈം ബ്യൂറോ എസ്.പി. പി. നിയാസ് കാന്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിദ്ധ ഫുട്ബോൾ താരവും ടൈറ്റാനിയം മുൻ അസി. കോച്ചുമായ അൻവർ കാവുങ്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ തൂഫാൻ ഗോൾ പോസ്റ്റിലേക്ക് ആദ്യ പെനാൽറ്റി കിക്ക് അടിച്ചുകൊണ്ട് ചലഞ്ചിനു തുടക്കം കുറിച്ചു. സെന്റ് ജോൺസ് സ്കൂളിലെ അധ്യാപകർ, പിടിഎ ഭാരവാഹികൾ, സ്കൂൾ ലീഡർമാർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.
പ്രിൻസിപ്പൽ ബിജു കെ. ജോർജ് അധ്യക്ഷത വഹിച്ചു. മണ്ണന്തല എസ്ഐ വിപിൻ, വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, ബർസാർ ഫാ. നിതീഷ്, ജനമൈത്രി പോലീസ് പ്രതിനിധി മുജീഫ്, പിടിഎ പ്രസിഡന്റ് ഡോ. ഏയ്ഞ്ചലോ മാത്യു, വൈസ് പ്രസിഡന്റ് സുമേഷ് വണ്ടാടൻ, ബിജു ജോൺ, ബിന്നി സാഹിതി, വി.എസ്. സുവിൻ, ജിനി ജോസ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News