x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം​ബു​ല​ന്‍​സി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 19, 2026 12:14 AM IST | Updated: July 19, 2026 12:14 AM IST

വാ​ഴ​വ​റ്റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കി​യ ആം​ബു​ല​ന്‍​സി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ നി​ര്‍​വ​ഹി​ക്കു​ന്നു.

മു​ട്ടി​ല്‍: വാ​ഴ​വ​റ്റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് ക​ന​റ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ര്‍ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ല​ഭ്യ​മാ​ക്കി​യ ആം​ബു​ല​ന്‍​സി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ നി​ര്‍​വ​ഹി​ച്ചു. മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് സി.​പി. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ന​റ ബാ​ങ്ക് ഡെ​പ്യൂ​ട്ടി റീ​ജ​ണ​ല്‍ ഹെ​ഡ് അ​നു​ഷ്മാ​ന്‍ ഡേ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ് ഷ​ജീ​ദ്, നി​ഷി​ദ് ചാ​ഴി​വ​യ​ല്‍, വി​നീ​ഷ് ബാ​ബു, ലി​യ ജോ​സ്, പി. ​ജ​യ​രാ​ജ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ ലീ​ന സി. ​നാ​യ​ര്‍, സെ​ക്ര​ട്ട​റി കെ. ​കു​ഞ്ഞി​ത്തു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up