പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കൂദാശയുടെ ഭാഗമായി നടന്ന സമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശന് ഉദ്ഘാടനം ചെയ്യുന്നു.
മാവേലിക്കര: ചരിത്ര വിദ്യാര്‍ഥികൾ അന്വേഷിച്ചെത്തുന്ന ഇടമായി പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ മാറണമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്. പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കൂദാശയുടെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പടിയോല എന്ന വാക്ക് ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ത്ത മണ്ണാണിത്. ആ ചരിത്രം വരുന്ന തലമുറയ്ക്കായി നാം സംരക്ഷിക്കണം. നാലു ചുവരുകളും മേല്‍ക്കൂരയും ഉണ്ടെങ്കില്‍ കെട്ടിടം ആകും.
എന്നാല്‍, വിശ്വാസികളുടെ തീക്ഷ്ണമായ പ്രാര്‍ഥന ഉണ്ടെങ്കിലേ അതു ദേവാലയമായി മാറൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു.
മന്ത്രി സി.പി. ജോണ്‍, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, കൊടിക്കുന്നില്‍ സുരേഷ് എംപി, എം.എസ്. അരുണ്‍ കുമാര്‍ എംഎല്‍എ, നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, കൗണ്‍സിലര്‍ സില്‍ജ തോമസ്, സഭ അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സ് ഈപ്പന്, സഭ മുന്‍ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, സഭ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. കെ.എല്‍. മാത്യു വൈദ്യന് കോർ എപ്പിസ്കോപ്പ, ഫാ. ജോസഫ് സാമുവല്‍ ഏവൂര്‍, ഫാ. അജി കെ. തോമസ്, ഫാ.ബൈജു തമ്പാന്, അനി വര്‍ഗീസ്, സൈമണ്‍ കെ. വര്‍ഗീസ് കൊമ്പശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് കത്തീഡ്രലിനു ഭദ്രാസന മെത്രാപ്പോലീത്തയുടെ ഉപഹാരം കൈമാറി.
Tags : Local News Nattuvishesham Puthiakavu Cathedral Chief Minister