x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചി​ത്വം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ: മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ൻ

വെബ് ഡെസ്ക്
Published: July 19, 2026 12:09 AM IST | Updated: July 19, 2026 12:09 AM IST

കോ​ഴി​ക്കോ​ട് : പൊ​തു​സ്ഥ​ല​ങ്ങ​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തും മാ​ലി​ന്യ​നി​ർ​മ്മാ​ർ​ജ്ജ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ അ​നി​വാ​ര്യ ചു​മ​ത​ല​യാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ഫ​റോ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​പ​ത്രി പ​രി​സ​ര​ത്തും അ​തി​നോ​ട് ചേ​ർ​ന്ന റോ​ഡു​ക​ളി​ലും എ​ല്ലാ ദി​വ​സ​വും നി​ർ​ബ​ന്ധ​മാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ജു​ഡീ​ഷ്യ​ൽ അം​ഗം കെ.​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടാ​തി​രി​ക്കാ​ൻ സ്ഥി​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം. മ​തി​യാ​യ സാ​നി​റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ യ​ന്ത്ര​വ​ത്കൃ​ത സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​

താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലു​ള്ള മെ​ഡി​ക്ക​ൽ​ഷോ​പ്പ് പൊ​തു​സ്ഥ​ലം കൈ​യേ​റി​യെ​ന്ന പ​രാ​തി​യി​ൽ അ​ന​ധി​കൃ​ത നി​ർ​മ്മാ​ണം തെ​ളി​ഞ്ഞാ​ൽ റ​വ​ന്യു, സ​ർ​വേ, പൊ​തു​മ​രാ​മ​ത്ത്, പോ​ലീ​സ് അ​ധി​കൃ​ത​രു​മാ​യി ഏ​കോ​പ​നം ന​ട​ത്തി സ​ർ​വേ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​

ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു​മാ​സ​ത്തി​ന​കം അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​ഫ​റോ​ക്ക് സ്വ​ദേ​ശി വി.​മ​ഖ് ബൂ​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Tags : Nattuvishesham District News

Recent News

Corehub Up