മീനാക്ഷി പുഴയോരത്തായി അപകട ഭീഷണി നേരിടുന്ന വീടുകളിലൊന്ന്.
മേപ്പാടി: ജൂലൈ ഏഴിന് നടന്ന മീനാക്ഷി മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ അപകട ഭീഷണിയിലായി 171 കുടുംബങ്ങളുണ്ടെന്ന് കണക്ക്. പഞ്ചായത്ത് എട്ട്, 12 വാര്‍ഡുകളിലുള്‍പ്പെടുന്ന മീനാക്ഷി, താഞ്ഞിലോട് പ്രദേശങ്ങളിലുള്ളവരും മീനാക്ഷി പുഴയുടെ സമീപത്തായി താമസിക്കുന്നവരുമായ 171 കുടംബങ്ങളാണ് അപകട ഭീഷണി നേരിടുന്നവരുടെ പട്ടികയിലുള്ളത്.
കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഇതുസംബന്ധിച്ച് റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരും വാര്‍ഡ് അംഗങ്ങളും അടങ്ങിയ സംഘം വീടുകള്‍ തോറും കയറി കണക്കെടുപ്പ് നടത്തിയത്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കി അധികൃതര്‍ സര്‍ക്കാരിന് നല്‍കും. റിപ്പോര്‍ട്ട് പരിശോധിച്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കും. മഴ ശക്തമാകുന്നതിന് മുമ്പ് ഇതുസംബന്ധിച്ച് നടപടി വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham District News