പാലക്കാട്: മുൻ സിപിഎം നേതാവും ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുമായ പി.കെ. ശശിക്കെതിരെ എൽഡിഎഫ്. നാമനിർദേശ പത്രികയിൽ പേരിലും വയസിലും ശശി കൃത്രിമം കാണിച്ചതായാണ് എൽഡിഎഫ് ആരോപിക്കുന്നത്.
ശശി പഠിച്ച കുലുക്കല്ലൂർ വിഎയുപി സ്കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി.കെ എന്നാണെന്നാണ് എൽഡിഎഫ് പറയുന്നത്. പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലുള്ള നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാകണം.
ഇത്തരമൊരു നടപടി സ്വീകരിച്ചതായി വിവരമില്ല. ഇതിന് പുറമേ പേര് മാറ്റാതെ ശശി പാസ്പോർട്ടിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് ആരോപിക്കുന്നു. സ്കൂൾ സർട്ടിഫിക്കറ്റിൽ ജനന തീയതിയിലും കൃത്രിമം കാണിച്ച ശശിക്കെതിരെ പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും എൽഡിഎഫ് അറിയിച്ചിട്ടുണ്ട്.
Tags : LDF PK Sasi nomination fraud