പ്രതീകാത്മക ചിത്രം
കൊച്ചി: പരിപാടി നടത്തിപ്പിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദി എന്ന ആദർശ്, സംവിധായകൻ ജിസ് ജോയി തുടങ്ങിയവർ ഉൾപ്പെടെയുള്ളവർക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.
പരാതിക്കാരനുമായി വിഷയം ഒത്തുതീർപ്പായതിനാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നും നാലും പ്രതികളായ മെന്റലിസ്റ്റ് ആദി, ജിസ് ജോയി, രണ്ടും മൂന്നും പ്രതികളായ മിഥുൻ, വി. അരുൺ പ്രസാദ് തുടങ്ങിയവർ നൽകിയ ഹർജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് തള്ളിയത്.
താൻ ഒത്തുതീർപ്പിനു തയാറായിട്ടില്ലെന്ന് പരാതിക്കാരനായ എറണാകുളം സ്വദേശി വി.ജെ. മാത്യു അറിയിച്ചതു പരിഗണിച്ചാണ് കോടതിനടപടി. ആദിയുടെ ‘ഇൻസോമ്നിയ’ എന്ന പരിപാടിയിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം നൽകി 35 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു പരാതി. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.
Tags : Complaint embezzled Petition respondents dismissed