കാറ്റലോണിയയിൽ വെള്ളപ്പൊക്കം
ബാഴ്സലോണ: സ്പെയിനിലെ കാറ്റലോണിയ മേഖലയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി. ബാഴ്സലോണ നഗരത്തിനടുത്ത് ബെൽവിഗ്തെ, കോർണെല്ല പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും കാറുകൾ മുങ്ങുകയും ചെയ്തു.
ശനിയാഴ്ച രാത്രി എട്ടു മുതൽ ഞായർ ഉച്ചയ്ക്കു രണ്ടു വരെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ജനങ്ങൾ പുറത്തിറങ്ങരുതെന്നു നിർദേശിക്കുകയും ചെയ്തു. ബാഴ്സലോണ വിമാനത്താവളത്തിലെ സർവീസുകൾ റദ്ദാക്കപ്പെടുകയും വൈകുകയും ചെയ്തു. പ്രാദേശിക ട്രെയിൻ സർവീസുകളെല്ലാം നിർത്തിവച്ചു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Floods in Catalonia