x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ മാ​പ്പ​പേ​ക്ഷ വേ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി; ലെ​ജ​ൻ​ഡ്സ് ലീ​ഗ് ക്രി​ക്ക​റ്റി​ൽ നി​ന്ന് പാ​കി​സ്ഥാ​ൻ ടീം ​പു​റ​ത്താ​യി

ഓൺലൈൻ ഡെസ്ക്
Published: October 6, 2026 04:02 AM IST | Updated: October 6, 2026 04:02 AM IST

പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി, ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ പാ​കി​സ്ഥാ​നെ​തി​രെ ക​ളി​ക്കാ​ൻ ഇ​ന്ത്യ​ൻ ടീം ​വി​സ​മ്മ​തി​ച്ച സം​ഭ​വ​ത്തി​ൽ, ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ രേ​ഖാ​മൂ​ലം മാ​പ്പ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ പാ​കി​സ്ഥാ​ൻ ചാ​മ്പ്യ​ൻ​സ് ടീം ​ലോ​ക ലെ​ജ​ൻ​ഡ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്ന് പി​ന്മാ​റി. പാ​കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ നി​ബ​ന്ധ​ന​ക​ളും ആ​വ​ശ്യ​ങ്ങ​ളും ടൂ​ർ​ണ​മെ​ന്‍റ് സം​ഘാ​ട​ക​ർ ത​ള്ളി​ക്ക​ള​ഞ്ഞ​തോ​ടെ​യാ​ണ് താ​ര​ങ്ങ​ൾ​ക്ക് ബോ​ർ​ഡ് എ​ൻ​ഒ​സി നി​ഷേ​ധി​ച്ച​തും ടീം ​ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യ​തും.

ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ത്തി​ലും സെ​മി ഫൈ​ന​ലി​ലും പാ​കി​സ്ഥാ​നെ​തി​രെ ക​ളി​ക്കാ​ൻ യു​വ​രാ​ജ് സിം​ഗ്, സു​രേ​ഷ് റെ​യ്‌​ന, ഹ​ർ​ഭ​ജ​ൻ സിം​ഗ് അ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ചാ​മ്പ്യ​ൻ​സ് ടീം ​വി​സ​മ്മ​തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സെ​മി​യി​ൽ പാ​കി​സ്ഥാ​ന് വാ​ക്ക്ഓ​വ​ർ ന​ൽ​കി ഫൈ​ന​ലി​ലേ​ക്ക് വി​ട്ടെ​ങ്കി​ലും ഇ​ന്ത്യ​ൻ ടീം ​ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ പി​സി​ബി, ഇ​ത്ത​വ​ണ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മാ​പ്പു​പ​റ​യ​ണ​മെ​ന്നും ഇ​നി ക​ളി ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​വ്യ​വ​സ്ഥ​ക​ൾ ലെ​ജ​ൻ​ഡ്സ് ലീ​ഗ് അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​തോ​ടെ പാ​കി​സ്ഥാ​ൻ ടീം ​ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്നും പൂ​ർ​ണ​മാ​യി പി​ന്മാ​റാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.

Tags :

Recent News

Corehub Up