x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഒ​ന്നാം രാ​ഗം പാ​ടി’ പ​ദ​വി ഏ​റ്റെ​ടു​ത്തു

വെബ്ഡെസ്ക്
Published: October 6, 2026 03:35 AM IST | Updated: October 6, 2026 03:35 AM IST

കേ​​​​ര​​​​ള സം​​​​ഗീ​​​​ത നാ​​​​ട​​​​ക അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ പു​​​​തി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ വൈ​​​​സ്‌ ചെ​​​​യ​​​​ര്‍​മാ​​​​ൻ ഹേ​​​​മ​​​​

തൃ​​​ശൂ​​​ർ: ത​​​നി​​​ക്കു ഭാ​​​ഗ്യ​​​മു​​​ള്ള മ​​​ണ്ണാ​​​ണു തൃ​​​ശൂ​​​രെ​​​ന്ന് സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ജി. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ക്ക​വേ​യാ​ണ് വേ​ണു​ഗോ​പാ​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ്ര​​​ശ​​​സ്ത​​​മാ​​​യ ഗാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം തൃ​​​ശൂ​​​ർ ആ​​​കാ​​​ശ​​​വാ​​​ണി​​​യി​​​ൽ പ്രോ​​​ഗ്രാം എ​​​ക്സി​​​ക്യു​​​ട്ടീ​​​വാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്പോ​​​ഴാ​​​ണു പാ​​​ടി​​​യ​​​ത്. അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ദ​​​വി ജി. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്ന ഗാ​​​യ​​​ക​​​നു കി​​​ട്ടി​​​യ മ​​​റ്റൊ​​​രു വേ​​​ദി​​​യ​​​ല്ല.

സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ പു​​​തി​​​യ അ​​​ധ്യാ​​​യം എ​​​ഴു​​​തി​​​ച്ചേ​​​ർ​​​ക്കാ​​​ൻ അ​​​ർ​​​പ്പി​​​ത​​​മാ​​​യ ക​​​ർ​​​ത്ത​​​വ്യ​​​മാ​​​ണ്. മ​​​ഹാ​​​ര​​​ഥ​​​ന്മാ​​​രാ​​​ണ് ഈ ​​​പ​​​ദ​​​വി​​​യി​​​ൽ ഇ​​​രു​​​ന്ന​​​ത്. പ​​​ര​​​സ്പ​​​രം ആ​​​ലോ​​​ചി​​​ച്ചും ച​​​ർ​​​ച്ച​​​ചെ​​​യ്തും നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​നാ​​​കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ത​​​ന്‍റെ പ്ര​​​ശ​​​സ്ത​​​മാ​​​യ ‘ഒ​​​ന്നാം​​​രാ​​​ഗം പാ​​​ടി’എ​​​ന്ന സി​​​നി​​​മാ​​​ഗാ​​​നം ആ​​​ല​​​പി​​​ച്ച ശേ​​​ഷ​​​മാ​​​ണ് വേ​​​ണു​​​ഗോ​​​പാ​​​ൽ സ​​​ദ​​​സി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ത്.

കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി ഹേ​​​മ​​​ന്ത് കു​​​മാ​​​റും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി എ​​​ൻ.​​​വി. പ്ര​​​ദീ​​​പ്കു​​​മാ​​​റും ചു​​​ത​​​ല​​​യേ​​​റ്റു. അ​​​ക്കാ​​​ദ​​​മി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ​​​ൻ ചാ​​​ർ​​​ജ് എം.​​​ബി. ശു​​​ഭ​​​യി​​​ൽ​​​നി​​​ന്നാ​​​ണു ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

Tags : OnnaamRagam AssumedOffice GVenugopal Chairman SangeethaNatakaAkademi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up