x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഷ്യ​ക്ക് പ്രഹരമേൽപ്പിച്ച് യു​ക്രെ​യ്ൻ

വെബ്ഡെസ്ക്
Published: October 6, 2026 02:41 AM IST | Updated: October 6, 2026 02:41 AM IST

പ്രതീകാത്മക ചിത്രം

കീ​​​​വ്: ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ റ​​​​ഷ്യ​​​​യു​​​​ടെ എ​​​​ണ്ണ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ ശേ​​​​ഷി​​​​യു​​​​ടെ പ​​​​കു​​​​തി​​​​യും ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ.

മോ​​​​സ്കോ, യാ​​​​രോ​​​​സ്ലാ​​​​വ്, ഉ​​​​സ്റ്റ്-​​​​ലു​​​​ഗ, പേം, ​​​​സ​​​​ര​​​​തോ​​​​വ്, സി​​​​സ്രാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ അ​​​​ടു​​​​ത്തി​​​​ടെ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ മൊ​​​​ത്തം എ​​​​ണ്ണ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ ശേ​​​​ഷി​​​​യു​​​​ടെ 51 ശ​​​​ത​​​​മാ​​​​ന​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യെ​​​​ന്നു യു​​​​ക്രെ​​​​യ്ൻ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം‌ അ​​​​റി​​​​യി​​​​ച്ചു.

മോ​​​​സ്കോ മു​​​​ത​​​​ൽ സൈ​​​​ബീ​​​​രി​​​​യ വ​​​​രെ​​​​യു​​​​ള്ള റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​​യു​​​​ള്ള നി​​​​ര​​​​ന്ത​​​​ര ആ​​​​ക്ര​​​​മ​​​​ണം ഈ ​​​​വ​​​​ർ​​​​ഷം ആ​​​​ദ്യം റ​​​​ഷ്യ​​​​യി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യ ഇ​​​​ന്ധ​​​​ന പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്ടി​​​​ച്ചു. യു​​​​ദ്ധം മൂ​​​​ലം റ​​​​ഷ്യ​​​​ക്ക് ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​ടി​​​​ൻ സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

മൊ​​​​ത്ത ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ ഒ​​​​രു ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്നു പു​​​​ടി​​​​ൻ പ​​​​റ​​​​ഞ്ഞു. യു​​​​ക്രെ​​​​യ്ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം, പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം എ​​​​ന്നി​​​​വ​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഘാ​​​​തം വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​താ​​​​യി പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി യെ​​​​വ്ഹെ​​​​നി ഖ്മാ​​​​ര പ​​​​റ​​​​ഞ്ഞു.

Tags : Ukraine Deals Russia blow Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up