മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: എസ്ഐആറിലെ ഫോം- 6 പരിഷ്കരിച്ചതിന് അനുമതി നൽകിയിട്ടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയതോടെ കൂടുതൽ പ്രതിസന്ധിയിലായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ.
തങ്ങൾ ശരിവച്ചിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ നിയമനിർമാണത്തിലൂടെ അല്ലാതെ ഫോം-6ൽ മാറ്റം വരുത്താൻ ആരാണ് അനുമതി നൽകിയതെന്ന് സത്യവാങ്മൂലത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും മറ്റ് കക്ഷികളും വ്യക്തമാക്കേണ്ടിവരും.
ഫോം 6ൽ മാറ്റം വരുത്തുന്നതിന് ഏകകണ്ഠമായാണ് തീരുമാനം എടുത്തതെന്ന് കമ്മിഷൻ സത്യവാങ്മൂലം സമർപ്പിച്ചാൽ നിയമനിർമാണം ആവശ്യമുള്ള വിഷയത്തിൽ എങ്ങനെ തീരുമാനം എടുത്തു എന്നും അതിനൊപ്പം കമ്മിഷൻ വിശദീകരിക്കേണ്ടിവരും.
വിവാദ ചോദ്യം ഉൾപ്പെടുത്തുന്നതിന് തങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയതായി സഹകമ്മിഷണർമാർ സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയാൽ ഗ്യാനേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്നതിന് തുല്യമായിരിക്കുമത്.
Tags : Form6Revision ElectionCommission SupremeCourt Gyaneshkumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash