അടൂർ പ്രകാശ് എംപി
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി.സതീശനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
വി.ഡി. സതീശൻ മുന്നണിയിൽ ചർച്ചചെയ്യാതെ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നുവെന്നു തുറന്നടിച്ചതിനു പിന്നാലെയാണ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തി കോൺഗ്രസ് അധ്യക്ഷനു പരാതി നൽകിയത്.
പരാതിയുടെ വിശദാംശങ്ങളെപ്പറ്റി അടൂർ പ്രകാശ് മാധ്യമങ്ങളോടു വിട്ടുപറഞ്ഞില്ലെങ്കിലും പരാതി നൽകിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ തുടരുന്ന അടൂർ പ്രകാശ് രാഹുൽ ഗാന്ധിയെ കാണാൻ ശ്രമിക്കുന്നുണ്ട്.
ഡൽഹിയിൽ തുടരുന്ന സണ്ണി ജോസഫും ഇന്നലെ രാത്രി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും ഇന്ന് ഹൈക്കമാൻഡിനെ കണ്ടേക്കും.
Tags : Kharge AdoorPrakash Complaint ChiefMinister VDSatheesan Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash