Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kharge

ഉത്തരവാദിത്വം ബിജെപിക്കും ആർഎസ്എസിനും: ഖാർഗെ

ചി​​​​​ക്ക​​​​​ബ​​​​​ല്ലാ​​​​​പു​​​​​ര: അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലെ രാ​​​​​മ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ ല​​​​​ഭി​​​​​ച്ച സം​​​​​ഭാ​​​​​വ​​​​​ന തി​​​​​രി​​​​​മ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ 20,000 കോ​​​​​ടി​​​​​രൂ​​​​​പ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ച്ച​​​​​തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ബി​​​​​ജെ​​​​​പി​​​​​ക്കും ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​നു​​​​​മാ​​​​​ണെ​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജ്ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ.

വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക തീ​​​​​വ്ര​​​​​പ​​​​​രി​​​​​ഷ്ക​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ വോ​​​​​ട്ട് കൊ​​​​​ള്ള​​​​​യ്ക്കും ബി​​​​​ജെ​​​​​പി​​​​​യും കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രും ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​രോ​​​​​പി​​​​​ച്ചു. ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​ശി​​​​​ല്പി ബി.​​​​​ആ​​​​​ർ. അം​​​​​ബേ​​​​​ദ്ക​​​​​റു​​​​​ടെ പ്ര​​​​​തി​​​​​മ ചി​​​​​ക്ക​​​​​ബ​​​​​ല്ലാ​​​​​പു​​​​​ര​​​​​യി​​​​​ൽ അ​​​​​നാ​​​​​ച്ഛാ​​​​​ദ​​​​​നം ചെ​​​​​യ്തു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ.

സ്വ​​​​​ർ​​​​​ണ​​​​​വും വെ​​​​​ള്ളി​​​​​യും മാ​​​​​ത്ര​​​​​മ​​​​​ല്ല രാ​​​​​മ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്ത ഇ​​​​​ഷ്ടി​​​​​ക​​​​​വ​​​​​രെ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. എ​​​​​ല്ലാ​​​​​ദി​​​​​വ​​​​​സ​​​​​വും വി​​​​​ളി​​​​​ക്കു​​​​​ന്ന ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ​​​​​ത്ത​​​​​ന്നെ​​​​​യാ​​​​​ണ് കൊ​​​​​ള്ള ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്നും ഖാ​​​​​ർ​​​​​ഗെ ആ​​​​​രോ​​​​​പി​​​​​ച്ചു.

National

ഖാ​ർ​ഗെ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് പര​മേ​ശ്വ​ര

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക​​​​സേ​​​​ര​​​​യ്ക്കാ​​​​യി ത​​​​ർ​​​​ക്കം മു​​​​റു​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ പു​​​​ത്ത​​​​ൻ​​​​ഫോ​​​​ർ​​​​മു​​​​ല​​​​യു​​​​മാ​​​​യി ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ജി. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​ര.

കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി വ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​യു​​​​ടെ ആ​​​​വ​​​​ശ്യം. ഖാ​​​​ർ​​​​ഗെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യാ​​​​ൽ എ​​​​ല്ലാ​​​​വ​​​​രും പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

‘ന​​​​ല്ല ഭ​​​​ര​​​​ണം’ കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​ൽ​​​​കി​​​​യ വാ​​​​ഗ്ദാ​​​​നം നി​​​​റ​​​​വേ​​​​റ്റേ​​​​ണ്ട​​​​ത് പ്ര​​​​ധാ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മ​​​​ന്ത്രി​​​​സ​​​​ഭാ പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ​​​​യാ​​​​ണ് പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന.

National

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്കെ​തി​രെ ബി​ജെ​പി; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

ന്യൂ​ഡ​ൽ​ഹി: ഖാ​ർ​ഗെ​യെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​ർ​മ​ല സീ​താ​രാ​മ​ൻ, കി​ര​ൺ റി​ജി​ജു, അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബി​ജെ​പി സം​ഘ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട് പ​രാ​തി ന​ൽ​കി​യ​ത്. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഖാ​ർ​ഗെ​യെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് വി​ല​ക്ക​ണ​മെ​ന്നും പ​ര​സ്യ​മാ​യി മാ​പ്പ​പേ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ട്ട​തി​നും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​നും ഖാ​ർ​ഗെ​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം,

വി​വാ​ദ പ​രാ​മ​ർ​ശം അ​ട​ങ്ങി​യ വീ​ഡി​യോ​ക​ളും വാ​ർ​ത്ത​ക​ളും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് ബി​ജെ​പി മു​ന്നോ​ട്ടു​വെ​ച്ച​ത്. "പ്ര​ധാ​ന​മ​ന്ത്രി​യെ​പ്പോ​ലൊ​രു നേ​താ​വി​നെ​തി​രെ ഇ​ത്ത​രം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്. ഇ​ത് ജ​നാ​ധി​പ​ത്യ സം​വാ​ദ​ങ്ങ​ളു​ടെ നി​ല​വാ​രം ത​ക​ർ​ക്കു​മെ​ന്ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു.

 

 

National

"അ​നാ​വ​ശ്യ വി​വാ​ദം; പ്ര​ധാ​ന​മ​ന്ത്രി​യെ ഭീ​ക​ര​വാ​ദി​യെ​ന്ന് ഖ​ർ​ഗെ വി​ളി​ച്ചി​ട്ടി​ല്ല": വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. പ്ര​ധാ​ന​മ​ന്ത്രി​യെ 'ഭീ​ക​ര​വാ​ദി' എ​ന്ന് ഖ​ർ​ഗെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ത​ന്നെ വ്യ​ക്ത​ത ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഖ​ർ​ഗെ​യു​ടെ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ദ്ദേ​ഹം അ​ത്ത​ര​മൊ​രു വാ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും അ​നാ​വ​ശ്യ​മാ​യ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലോ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ത്തി​നി​ട​യി​ലോ ഖ​ർ​ഗെ ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഖ​ർ​ഗെ മാ​പ്പ് പ​റ​യ​ണ​മെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

രാ​ഷ്ട്രീ​യ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തു​ന്ന​തെ​ന്നും ബി​ജെ​പി വി​ഷ​യ​ങ്ങ​ളെ വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ചേ​ർ​ത്തു. ഭ​ര​ണ​ഘ​ട​ന​യെ​യും ജ​നാ​ധി​പ​ത്യ​ത്തെ​യും സം​ര​ക്ഷി​ക്കാ​നാ​ണ് ത​ങ്ങ​ൾ പോ​രാ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​രാ​നി​രി​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള വാ​ക്പോ​ര് മു​റു​കു​ന്ന​തി​ന്റെ സൂ​ച​ന​യാ​യാ​ണ് ഈ ​പു​തി​യ വി​വാ​ദ​വും കാ​ണ​പ്പെ​ടു​ന്ന​ത്.

National

വ​നി​താ സം​വ​ര​ണം: കേ​ന്ദ്ര​ത്തി​നെ​തി​രെ നീ​ക്കം ക​ടു​പ്പി​ച്ച് കോ​ൺ​ഗ്ര​സ്; ഏ​പ്രി​ൽ 15-ന് ​സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഏ​പ്രി​ൽ 15-ന് ​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. വ​നി​താ സം​വ​ര​ണ​ത്തെ കോ​ൺ​ഗ്ര​സ് ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ത്ത​രം വ​ലി​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

ഏ​പ്രി​ൽ 16-ന് ​പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഖാ​ർ​ഗെ​യു​ടെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. വ​നി​താ സം​വ​ര​ണ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ അ​ന്തി​മ തീ​രു​മാ​നം സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന് ശേ​ഷം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന് പു​റ​മേ മ​റ്റ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും സ​ഭ​യി​ൽ ഹാ​ജ​രാ​കാ​ൻ അം​ഗ​ങ്ങ​ൾ​ക്ക് വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

National

യുഡിഎഫിന് 100 സീറ്റെന്ന് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ഐ​ക്യം ശ​ക്ത​മാ​ണെ​ന്നും 100 സീ​റ്റോടെ വ​ൻ വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. യ​ഥാ​ർ​ഥ കോ​ണ്‍​ഗ്ര​സ് പോ​രാ​ളി​യു​ടെ വി​ശ്വ​സ്ത​ത​യും ക​രു​ത്തും കെ. ​സു​ധാ​ക​ര​നു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ഓ​രോ കൊ​ടു​ങ്കാ​റ്റി​ലും എ​ല്ലാ വെ​ല്ലു​വി​ളി​ക​ളി​ലും എ​ല്ലാ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും കേ​ര​ള ജ​ന​ത​യ്ക്കു​വേ​ണ്ടി പോ​രാ​ടാ​ൻ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചെ​ല​വ​ഴി​ച്ച​യാ​ളാ​ണു സു​ധാ​ക​ര​നെ​ന്നും രാ​ഹു​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ർ​ട്ടി​ക്കു പൂ​ർ​ണ​മാ​യും വി​ധേ​യ​നാ​കു​മെ​ന്ന് നേ​ര​ത്തേ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ന്ന് സു​ധാ​ക​ര​നും പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ഇ​ന്ന​ലെ സു​ധാ​ക​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഫോ​ട്ടോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന. കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഖാ​ർ​ഗെ. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി എ​ന്നി​വ​രും സു​ധാ​ക​ര​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു.

സു​ധാ​ക​ര​ന്‍റെ മ​ക​ൻ സൗ​ര​ഭും ഭാ​ര്യ ശ്രേ​യ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി യോ​ഗ​ത്തി​നു​മു​ന്നോ​ടി​യാ​യാ​ണ് രാ​ഹു​ലും ഖാ​ർ​ഗെ​യും സു​ധാ​ക​ര​നു​മാ​യി 20 മി​നി​റ്റോ​ളം ച​ർ​ച്ച ന​ട​ത്തി​യ​ത്.

ഇ​ന്ന​ല​ത്തെ ഉ​ന്ന​ത കൂ​ടി​ക്കാ​ഴ്ച​യോ​ടെ സു​ധാ​ക​ര​നെ​ക്കൂ​ടി പൂ​ർ​ണ​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ല്ലാം "കോം​പ്ലി​മെ​ന്‍റ്സ് ’ ആ​ക്കി​യ​തോ​ടെ സു​ധാ​ക​ര​ൻ ഉ​യ​ർ​ത്തി​യ പ്ര​തി​സ​ന്ധി ഇ​ല്ലാ​താ​യി.

എം​പി​മാ​ർ മ​ത്സ​രി​ക്ക​രു​തെ​ന്ന തീ​രു​മാ​നം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ അ​നാ​വ​ശ്യ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന​തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​നും സു​ധാ​ക​ര​നും ഇ​പ്പോ​ൾ ത​ർ​ക്ക​മി​ല്ല. കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ൻ​കൈ​യെ​ടു​ത്താ​ണ് മു​തി​ർ​ന്ന നേ​താ​വാ​യ സു​ധാ​ക​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ രാ​ഹു​ലും ഖാ​ർ​ഗെ​യും ത​യാ​റാ​യ​ത്.

നേ​ര​ത്തേ എ.​കെ. ആ​ന്‍റ​ണി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഇ​ട​പെ​ട്ടാ​ണു സു​ധാ​ക​ര​ന്‍റെ ക​ർ​ക്ക​ശ നി​ല​പാ​ടി​ൽ അ​യ​വു​ണ്ടാ​ക്കി​യ​ത്.

രാ​ഹു​ൽ നാ​ളെ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും, പ്രി​യ​ങ്ക ബു​ധ​നാ​ഴ്ചയും

തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും രാ​ഹു​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ചാ​ര​ണം ന​ട​ത്തും. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും പ്രി​യ​ങ്ക ഗാ​ന്ധി​യും കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും.

Kerala

വീ​​​ണ്ടും ഇ​​​ട​​​തു​​​പ​​​ക്ഷം വ​​​ന്നാ​​​ല്‍ കേ​​​ര​​​ളം ത​​​ക​​​രും: ഖാർഗെ

കോ​​​​ഴി​​​​ക്കോ​​​​ട്: വീ​​​​ണ്ടും ഇ​​​​ട​​​​തു​​​​പ​​​​ക്ഷം വ​​​​ന്നാ​​​​ല്‍ കേ​​​​ര​​​​ളം ത​​​​ക​​​​രു​​​​മെ​​​​ന്ന് കോ​ൺ​ഗ്ര​സ് ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ മ​​​​ല്ലി​​​​കാ​​​​ര്‍​ജു​​​​ന്‍ ഖാ​​​​ര്‍​ഗെ. ക​​​​ഴി​​​​ഞ്ഞ 10 വ​​​​ര്‍​ഷ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വി​​​​ക​​​​സ​​​​ന​​​​ങ്ങ​​​​ളൊ​​​​ന്നും ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ബാ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കൂ​​​​ട്ടി​​​​യ​​​​തും ക​​​​ട​​​​ബാ​​​​ധ്യ​​​​ത വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​തു​​​​മാ​​​​ണ് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നേ​​​​ട്ട​​​​മെ​​​​ന്നും അ​ദ്ദേ​ഹം പ​​​​രി​​​​ഹ​​​​സി​​​​ച്ചു. യു​ഡി​എ​ഫ് കോ​ഴി​ക്കോ​ട്ടു സം​ഘ​ടി​പ്പി​ച്ച മ​​​​ഹാ​​​​റാ​​​​ലി​​​​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഖാ​ർ​ഗെ.

കേ​​​​ര​​​​ള മോ​​​​ഡ​​​​ല്‍ ത​​​​ക​​​​ര്‍​ത്ത പി​​​​ണ​​​​റാ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​ന്ദ്ര​​​​മാ​​​​ക്കി മാ​​​​റ്റി. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സി​​​​ല്‍ കേ​​​​ര​​​​ളം ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി. ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല ത​​​​ക​​​​ര്‍​ത്തു. യോ​​​​ഗ്യ​​​​ത​​​​യി​​​​ല്ലാ​​​​ത്ത​​​​വ​​​​രെ പി​​​​ന്‍​വാ​​​​തി​​​​ലി​​​​ലൂ​​​​ടെ ജോ​​​​ലി​​​​യി​​​​ല്‍ തി​​​​രു​​​​കി​​​​ക്ക​​​​യ​​​​റ്റി. ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍പോ​​​​ലും ഭ​​​​ക്ത​​​​രെ സ​​​​ര്‍​ക്കാ​​​​ര്‍ വ​​​​ഞ്ചി​​​​ച്ചു. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ ദൈ​​​​വ​​​​ത്തെ പോ​​​​ലും വെ​​​​റു​​​​തെ വി​​​​ട്ടി​​​​ല്ല. സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ക​​​​ള്‍​ക്ക് മു​​​​ഴു​​​​വ​​​​ന്‍ ര​​​​ക്ഷ​​​​പ്പെ​​​ടാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​വ​​​​സ​​​​രം ന​​​​ല്‍​കി​​​​യെ​​​​ന്നും ഖാ​​​​ര്‍​ഗെ വി​​​​മ​​​​ര്‍​ശി​​​​ച്ചു.

വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് മ​​​​ട​​​​ങ്ങി വ​​​​രു​​​​ന്ന പ്ര​​​​വാ​​​​സി​​​​ക​​​​ള്‍​ക്കാ​​​​യി ഒ​​​​രു പ​​​​ദ്ധ​​​​തി​​​​യും സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പ​​​​ക്ക​​​​ലി​​​​ല്ല. ല​​​​യ​​​​ണ​​​​ല്‍ മെ​​​​സി വ​​​​രു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞ് യു​​​​വാ​​​​ക്ക​​​​ളെ പ​​​​റ്റി​​​​ച്ച സ​​​​ര്‍​ക്കാ​​​​ര്‍ കാ​​​​യി​​​​ക പ്രേ​​​​മി​​​​ക​​​​ളെ നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി. യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ല്‍ വ​​​​ന്നാ​​​​ല്‍ അ​​​​ന്താ​​​​രാ​​​​ഷ്‌​ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ള്‍ നി​​​​ര്‍​മി​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഉ​​​​റ​​​​പ്പു​​​​ന​​​​ല്‍​കി. ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ലും തെ​​​​ലുങ്കാ​​​​ന​​​​യി​​​​ലും ഹി​​​​മാ​​​​ച​​​​ല്‍ പ്ര​​​​ദേ​​​​ശി​​​​ലും ന​​​​ല്‍​കി​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ള്‍ കോ​​​​ണ്‍​ഗ്ര​​​​സ് പാ​​​​ലി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​റ​​​​യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ള്‍ മാ​​​​ത്രം പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന പാ​​​​ര്‍​ട്ടി​​​​യാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ്.

നാ​​​​ടി​​​​ന്‍റെ ഐ​​​​ക്യം ത​​​​ക​​​​ര്‍​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന ബി​​​​ജെ​​​​പി​​​​യെ​​​​യും സി​​​​പി​​​​എ​​​​മ്മി​​​​നെ​​​​യും ഒ​​​​രു​​​​പോ​​​​ലെ നേ​​​​രി​​​​ടാ​​​​ന്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന് വോ​​​​ട്ട് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭ്യ​​​​ര്‍​ഥി​​​ച്ചു. 40 ല​​​​ക്ഷം തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ന്ന പ​​​​ച്ച​​​​ക്ക​​​​ള്ള​​​​മാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​ത് എ​​​​ല്ലാ​​​​വ​​​​ർ​​​​ഷ​​​​വും ര​​​​ണ്ടു കോ​​​​ടി തൊ​​​​ഴി​​​​ൽ ന​​​​ൽ​​​​കു​​​​മെ​​​​ന്നു നു​​​​ണ പ​​​​റ​​​​ഞ്ഞ ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ രീ​​​​തി​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​ണ്. ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യെ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത്.

എ​​​​ന്നാ​​​​ൽ പ​​​​തി​​​​വു​​​​പോ​​​​ലെ അ​​​​തി​​​​ലും എ​​​​ല്ലാ​​​​വ​​​​രെ​​​​യും അ​​​​വ​​​​ർ പ​​​​റ്റി​​​​ച്ചു. മെ​​​​സി, റൊ​​​​ണാ​​​​ൾ​​​​ഡോ പോ​​​​ലു​​​​ള്ള രാ​​​​ജ്യാ​​​​ന്ത​​​​ര താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ത്താ​​​​നാ​​​​കു​​​​ന്ന രാ​​​​ജ്യാ​​​​ന്ത​​​​ര നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള സ്റ്റേ​​​​ഡി​​​​യം കേ​​​​ര​​​​ള​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നും ഖാ​​​​ര്‍​ഗെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ല്‍ എം​​​​പി​​​​യാ​​​​ണ് ഖാ​​​​ര്‍​ഗെ​​​​യു​​​​ടെ പ്ര​​​​സം​​​​ഗം പ​​​​രി​​​​ഭാ​​​​ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

സോ​​​​ണി​​​​യാ ഗാ​​​​ന്ധി അ​​​​സു​​​​ഖ​​​​ബാ​​​​ധി​​​​ത​​​​യാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ആ​​​​യ​​​​തി​​​​നാ​​​​ല്‍ രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി ഓ​​​​ണ്‍ ലൈ​​​​നാ​​​​യാ​​​​ണ് ക​​​​ണ്‍​വ​​​​ന്‍​ഷ​​​​നി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍, കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്, മു​​​​ന്‍ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, മു​​​​സ്‌​​​ലിം ലീ​​​​ഗ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ പാ​​​​ണ​​​​ക്കാ​​​​ട് സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ള്‍, പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Kerala

ഡീ​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ഖാ​ർ​ഗെ​യും, ബി​ജെ​പി​ക്ക് പോ​കു​ന്ന ഓ​രോ വോ‌‌​ട്ടും എ​ൽ​ഡി​എ​ഫി​നു​ള്ള സ​മ്മാ​നം!

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ ജ​യി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്ന​തി​ലൂ‌‌​ടെ ബി​ജെ​പി എ​ൽ​ഡി​എ​ഫി​നെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ റാ​ലി​ക്കി​ടെ​യാ​ണ് ഖാ​ർ​ഗെ​യും ഡീ​ൽ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​ത്. ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന ഓ​രോ വോ‌‌​ട്ടും എ​ൽ​ഡി​എ​ഫി​ന് കി​ട്ടു​ന്ന സ​മ്മാ​ന​മാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ മ​തേ​ത​ര സ​മൂ​ഹ​ത്തി​ന് ഈ ​ര​ഹ​സ്യ ഡീ​ൽ മ​ന​സി​ലാ​ക്കാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്നും മാ​റ്റ​ത്തി​നാ​യു​ള്ള വോ​ട്ട് അ​തു​കൊ​ണ്ട് കോ​ൺ​ഗ്ര​സി​ന് ന​ൽ​കു​ന്ന വോ‌​ട്ട് മാ​ത്ര​മാ​കു​മെ​ന്നും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു. കേ​ര​ളം ഭ​രി​ക്കാ​ൻ പ​ത്ത് വ​ർ​ഷം സ​മ​യം ല​ഭി​ച്ചി​ട്ടും സം​സ്ഥാ​ന​ത്ത് കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ എ​ൽ​ഡി​എ​ഫി​ന് സാ​ധി​ച്ചി​ല്ലെ​ന്നും ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.കേ​ര​ള​ത്തി​ന്‍റെ ക​ട‌​ബാ​ധ്യ​ത ആ​റ് ല​ക്ഷം കോ​ടി​യി​ൽ അ​ധി​കം ക​ട​ന്നു. ശ​ബ​രി​മ​ല​യി​ൽ നി​ന്നു പോ​ലും സ്വ​ർ​ണം ക​വ​ർ​ന്ന​വ​രി​ൽ നി​ന്നും ഈ ​സം​സ്ഥാ​ന​ത്തി​ന് മ​റ്റൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​നി​ല്ല. കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​തെ അ​വ​രെ ജ​യി​ലി​ൽ നി​ന്നും മോ​ചി​പ്പി​ക്കാ​നാ​ണ് ഈ ​സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വു​മ​ധി​കം മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഒ​രു സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ന്നു. ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലു​മി​ല്ലെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ഖാ​ർ​ഗെ​യ്ക്ക് പു​റ​മേ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ. ​സു​ധാ​ക​ര​ൻ, ഷാ​ഫി പ​റ​ന്പി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ഷി​ഹാ​ഹ് ത​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​നാ​കാ​തി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ‌​ടെ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

 

National

എൽപിജി: സർക്കാർ മുൻകരുതൽ സ്വീകരിച്ചില്ലെന്ന് ഖാർഗെ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക ക്ഷാ​മ​വും എ​ൽ​പി​ജി പൂ​ഴ്ത്തി​വ​യ്പും ത​ട​യാ​ൻ സ​ർ​ക്കാ​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​പ്പോ​ൾ​ത്ത​ന്നെ സ​ർ​ക്കാ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ​ത്ത​ന്നെ സം​ഘ​ർ​ഷം ഇ​ന്ധ​ന​വി​ത​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് സ​ർ​ക്കാ​രി​ന് അ​റി​വു​ണ്ടാ​യി​രു​ന്ന​താ​യും രാ​ജ്യ​സ​ഭ​യു​ടെ ശൂ​ന്യ​വേ​ള​യി​ൽ സം​സാ​രി​ക്ക​വേ ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ൽ​പി​ജി ഇ​റ​ക്കു​മ​തി​ക​ൾ​ക്ക് പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്ന് സ​ർ​ക്കാ​രി​നു ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പി​ന്നീ​ട് എ​ന്തു​കൊ​ണ്ട് ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും വി​ഷ​യം സ​ഭ​യി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ഖാ​ർ​ഗെ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് എ​ൽ​പി​ജി ക്ഷാ​മ​മി​ല്ലെ​ന്ന സ​ർ​ക്കാ​ർ വാ​ദം ശ​രി​യ​ല്ല. എ​ൽ​പി​ജി പ്ര​തി​സ​ന്ധി ദ​രി​ദ്ര​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും മ​ധ്യ​വ​ർ​ഗ​ത്തെ​യും ഹോ​ട്ട​ലു​ക​ളെ​യും വാ​ണി​ജ്യ ഉ​പ​യോ​ക്താ​ക്ക​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

ഖാ​ർ​ഗെ​യ്ക്കു​പി​ന്നാ​ലെ സ​ഭ​യി​ൽ സം​സാ​രി​ച്ച സ​ഭാ​നേ​താ​വ് ജെ.​പി. ന​ഡ്ഡ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും വി​ഷ​യ​ത്തി​ൽ രാ​ഷ്‌​ട്രീ​യം ക​ല​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സി​നെ കു​റ്റ​പ്പെ​ടു​ത്തി.

പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തി​നോ​ടൊ​പ്പം നി​ല​കൊ​ള്ളു​ന്ന​തി​നു പ​ക​രം അ​വ​ർ രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്‌​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​സ​ന്ധി ഇ​ന്ത്യ മൂ​ല​മു​ണ്ടാ​യ​ത​ല്ലെ​ന്നും ന​ഡ്ഡ ചൂ​ണ്ടി​ക്കാ​ട്ടി.

National

എസ്ഐആർ വഞ്ചന: ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണം വ​​​ഞ്ച​​​ന​​​യും ത​​​ട്ടി​​​പ്പു​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ​​​തി​​​രേ ലോ​​​ക്സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ എ​​​സ്ഐ​​​ആ​​​ർ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ക്കാ​​​ൻ ഖാ​​​ർ​​​ഗെ എ​​​ഴു​​​ന്നേ​​​റ്റ​​​തോ​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത​​​താ​​​ണെ​​​ന്ന് ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ന്നാ​​​ൽ എ​​​സ്ഐ​​​ആ​​​ർ ഫ്രോ​​​ഡ് ആ​​​ണെ​​​ന്നും ഇ​​​തേ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഖാ​​​ർ​​​ഗെ വാ​​​ദി​​​ച്ചെ​​​ങ്കി​​​ലും അ​​​ധ്യ​​​ക്ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​എം​​​പി​​​മാ​​​ർ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചും പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി. ലോ​​​ക്സ​​​ഭ​​​യി​​​ലും വോ​​​ട്ടു​​​മോ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചു.

National

യുഎസ് സമ്മർദത്തിൽ പ്രധാനമന്ത്രി വീണു: ഖാർഗെ

ഭോ​​​​പ്പാ​​​​ൽ: ഇ​​​​ന്ത്യാ-​​​​യു​​​​എ​​​​സ് വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​നെ​​​​തി​​​​രേ ഭോ​​​​പ്പാ​​​​ലി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ക​​​​ർ​​​​ഷ​​​​ക​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മ​​​ഹാ​​​ചൗ​​​പാ​​​ൽ റാ​​​ലി. ക​​​​രാ​​​​റി​​​​ലൂ​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​ത്തി​​​​ൽ വി​​​​ട്ടു​​​​വീ​​​​ഴ്ച​​വ​​രു​​ത്തി​​യെ​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ‌ ഖാ​​​​ർ​​​​ഗെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

തീ​​​രു​​​വ​​​ക​​​ളി​​​ലൂ​​​ടെ യു​​​എ​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ന്ത്യ​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ ശ​​​ക്ത​​​മാ​​​യി നി​​​ല​​​കൊ​​​ള്ളാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ല. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു രാ​​​ജ്യ​​​സ്നേ​​​ഹം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ട്രം​​​പി​​​നോ​​​ടു സം​​​സാ​​​രി​​​ക്കു​​​ന്പോ​​​ൾ മു​​ട്ടു​​മ​​ട​​ക്കി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ട്രം​​​പി​​​നെ​​​തി​​​രേ ഒ​​​ന്നി​​​ച്ച് പൊ​​​രു​​​താ​​​ൻ ബ്ര​​​സീ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ലു​​​ല ഡ ​​​സി​​​ൽ​​​വ ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ മോ​​​ദി അ​​​തി​​​ന് ത​​​യാ​​​റാ​​​യി​​​ല്ല. പ​​​തി​​​നാ​​​ലം നൂ​​​റ്റാ​​​ണ്ടി​​​ൽ ഡ​​​ൽ​​​ഹി ഭ​​​രി​​​ച്ചി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ തു​​​ഗ്ല​​​ക്കി​​​നെ​​​പ്പോ​​​ലെ​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ പ്ര​​​വൃത്തി​​​ക​​​ളെ​​ങ്കി​​ൽ ഹി​​​റ്റ്‌ലറിനെ​​യാ​​ണ് മോ​​ദി ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​തെ​​ന്നും ഖാ​​ർ​​ഗെ കു​​റ്റ​​പ്പെ​​ടു​​ത്തി.

National

'പ​ട്ക' വി​വാ​ദം: ബി​ജെ​പി ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി ഖ​ര്‍​ഗെ; രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ച​ട​ങ്ങി​നെ ചൊ​ല്ലി വാ​ക്‌​പോ​ര്

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ഷ്ട്ര​പ​തി ഭ​വ​ന​ത്തി​ല്‍ ന​ട​ന്ന 'അ​റ്റ് ഹോം' ​വി​രു​ന്നി​നി​ടെ​യു​ണ്ടാ​യ വ​സ്ത്ര​ധാ​ര​ണ വി​വാ​ദ​ത്തി​ല്‍ ബി​ജെ​പി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ. രാ​ഹു​ല്‍ ഗാ​ന്ധി വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ വ​സ്ത്ര​മാ​യ 'പ​ട്ക' ധ​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചു​വെ​ന്ന ബി​ജെ​പി ആ​രോ​പ​ണം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്ന് ഖാ​ര്‍​ഗെ കു​റ്റ​പ്പെ​ടു​ത്തി.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഇ​ന്ത്യ​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​കം പ്ര​മേ​യ​മാ​യി ന​ട​ന്ന വി​രു​ന്നി​ല്‍ അ​തി​ഥി​ക​ള്‍​ക്കെ​ല്ലാം വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ പാ​ര​മ്പ​ര്യ ഷാ​ളാ​യ പ​ട്ക ന​ല്‍​കി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ളും ഇ​ത് ധ​രി​ച്ച​പ്പോ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി മാ​ത്രം അ​ത് ധ​രി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ലെ​ന്നും, രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു ര​ണ്ടു​ത​വ​ണ അ​ഭ്യ​ര്‍​ത്ഥി​ച്ചി​ട്ടും അ​ദ്ദേ​ഹം അ​ത് നി​ര​സി​ച്ചെ​ന്നു​മാ​ണ് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ ആ​രോ​പി​ച്ച​ത്.

എ​ന്നാ​ല്‍ ബി​ജെ​പി​യു​ടെ ഈ ​ആ​രോ​പ​ണ​ത്തെ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്ങി​ന്റെ ചി​ത്രം കാ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​രി​ട്ട​ത്. ഇ​തേ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്ങും പ​ട്ക ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. രാ​ഹു​ല്‍ ഗാ​ന്ധി​യെ മാ​ത്രം ല​ക്ഷ്യം വെ​ക്കു​ന്ന ബി​ജെ​പി രാ​ജ്‌​നാ​ഥ് സി​ങ്ങി​നോ​ട് മാ​പ്പ് ചോ​ദി​ക്കു​മോ എ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​വ​ന്‍ ഖേ​ര ചോ​ദി​ച്ചു.

രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ ഗൗ​ര​വ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ന്‍ ബി​ജെ​പി നി​സാ​ര കാ​ര്യ​ങ്ങ​ളെ വി​വാ​ദ​മാ​ക്കു​ക​യാ​ണെ​ന്ന് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ പ​റ​ഞ്ഞു. വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ രാ​ഷ്ട്രീ​യം ക​ളി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും, രാ​ഹു​ല്‍ ഗാ​ന്ധി​യെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ന്‍ അ​വ​ര്‍ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും ഖ​ര്‍​ഗെ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

National

സി​ദ്ധ​രാ​മ​യ്യ​യെ​യും ശി​വ​കു​മാ​റി​നെ​യും ഡ​ൽ​ഹി​യി​ലേ​ക്കു വി​ളി​പ്പി​ക്കും: ഖാ​ർ​ഗെ

ബം​​​​ഗ​​​​ളൂ​​​​രു: ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യെ​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​നെ​​​​യും ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു വി​​​​ളി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​ത്ത​​​​ർ​​​​ക്കം സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണു ഖാ​​​​ർ​​​​ഗെ ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞ​​​​ത്.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ഞ്ചു വ​​​​ർ​​​​ഷ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ടെ പ​​​​കു​​​​തി പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ഴാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​ധി​​​​കാ​​​​ര ത​​​​ർ​​​​ക്കം ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​ത്.

National

മോദി എന്തുകൊണ്ടാണ് ട്രംപിനു മുന്നിൽ തല കുനിക്കുന്നതെന്ന് മനസിലാകുന്നില്ല: ഖാർഗെ


ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക തീ​​​രു​​​വ ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം"മോ​​​ദി എ​​​ന്നെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന്’ ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത് ഒ​​​രു ഓ​​​ഡി​​​യോ ക്ലി​​​പ്പി​​​ൽ കേ​​​ട്ടു​​​വെ​​​ന്ന് ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് മോ​​​ദി ട്രം​​​പി​​​നു​​​മു​​​ന്നി​​​ൽ ത​​​ല കു​​​നി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തു രാ​​​ജ്യ​​​ത്തി​​​ന് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

നി​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് നി​​​ല​​​കൊ​​​ള്ളേ​​​ണ്ട​​​ത്. ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​തി​​​നെ​​​ല്ലാം നി​​​ങ്ങ​​​ൾ ത​​​ല​​​കു​​​നി​​​ക്കു​​​ക​​​യാ​​​ണ്. രാ​​​ജ്യം നി​​​ങ്ങ​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് ത​​​ല കു​​​നി​​​ക്കാ​​​ന​​​ല്ലെ​​​ന്നും മോ​​​ദി​​​യോ​​​ടാ​​​യി ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ ലോ​​​ക​​​ത്തി​​​നു ന​​​ല്ല​​​ത​​​ല്ലെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ലോ​​​ക​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

സാ​​​മ്രാ​​​ജ്യ​​​ത്വ​​​വി​​​പു​​​ലീ​​​ക​​​ര​​​ണം ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​ർ​​​ക്കൊ​​​ന്നും അ​​​ധി​​​ക​​​കാ​​​ലം നി​​​ല​​​നി​​​ല്പു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഹിറ്റ്‌ലറിനെ​​​യും മു​​​സോ​​​ളി​​​നി​​​യെ​​​യും പോ​​​ലു​​​ള്ള​​​വ​​​ർ ഇ​​​ല്ലാ​​​താ​​​യെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. ദു​​​ഷ്‌​​​ട​​​ചി​​​ന്ത​​​ക​​​ൾ വ​​​ച്ചു​​​പു​​​ല​​​ർ​​​ത്തു​​​ന്ന ആ​​​ളു​​​ക​​​ൾ ആ​​​ഗോ​​​ള​​​സ​​​മാ​​​ധാ​​​നം ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നും ഖാ​​​ർ​​​ഗെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

 

National

നാഷണൽ ഹെറാൾഡ് വിധി;മോ​​​ദി​​​യു​​​ടെ​​​ മു​​​ഖ​​​ത്തേ​​​റ്റ അ​​​ടിയെന്ന് ഖാർഗെ


ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി) സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ച​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ​​​യും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​ടെ​​​യും മു​​​ഖ​​​ത്തേ​​​റ്റ അ​​​ടി​​​യായെ ന്നു കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും രാ​​​ജി​​​വ​​​ച്ച് പ​​​ദ​​​വി ഒ​​​ഴി​​​യേ​​​ണ്ട​​​താ​​​ണെ​​​ന്നും ത​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

കേ​​​സി​​​ൽ നീ​​​തി ന​​​ട​​​പ്പി​​​ലാ​​​യി. സി​​​ബി​​​ഐ, ഇ​​​ഡി തു​​​ട​​​ങ്ങി​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ രാ​​​ഷ‌്ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ക്കും ഇ​​​തൊ​​​രു പാ​​​ഠ​​​മാ​​​ക​​​ണം. ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ ഇ​​​ഡി​​​യെ രാ​​​ഷ്‌​​​ട്രീ​​​യ ആ​​​യു​​​ധ​​​മാ​​​ക്കി​​​യ​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്നും ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തെ (പി​​​എം​​​എ​​​ൽ​​​എ) എ​​​ങ്ങ​​​നെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തെ​​​ന്നും ഈ ​​​കേ​​​സി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ണ്.

ഇ​​​ഡി​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​ര​​​വ​​​ധി എം​​​പി​​​മാ​​​രെ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു കൂ​​​റു​​​മാ​​​റ്റാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ചു. ഇ​​​തു​​​വ​​​ഴി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ട​​​നീ​​​ളം നി​​​ര​​​വ​​​ധി സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചെ​​​ന്നും ഖാ​​​ർ​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

കോ​​​ണ്‍ഗ്ര​​​സു​​​കാ​​​ർ ജ​​​യി​​​ലി​​​ൽ പോ​​​യ​​​പ്പോ​​​ൾ ചി​​​ല​​​ർ ബ്രി​​​ട്ടീ​​​ഷു​​​കാ​​​രെ സ​​​ഹാ​​​യി​​​ച്ചു: ഖാ​​​ർ​​​ഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​സ​​​ഹ​​​ക​​​ര​​​ണ പ്ര​​​സ്ഥാ​​​ന​​​ത്തി​​​നി​​​ടെ 1921ൽ ​​​കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര മു​​​ൻ​​​ഗാ​​​മി​​​ക​​​ൾ ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

1942ൽ ​​​ക്വി​​​റ്റ് ഇ​​​ന്ത്യ സ​​​മ​​​ര​​​ത്തി​​​ന് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​പ്പോ​​​ൾ എ​​​തി​​​ർ​​​ത്ത​​​തും ഇ​​​തേ കൂ​​​ട്ട​​​രാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

വ​​​ന്ദേ​​​മാ​​​ത​​​രം സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നാ​​​യു​​​ള്ള മു​​​ദ്രാ​​​വാ​​​ക്യ​​​മാ​​​ക്കി​​​യ​​​തു കോ​​​ണ്‍ഗ്ര​​​സാ​​​ണ്. കോ​​​ണ്‍ഗ്ര​​​സ് സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കു​​​ന്ന പാ​​​ര​​​ന്പ​​​ര്യം ആ​​​രം​​​ഭി​​​ച്ചു. നി​​​ങ്ങ​​​ൾ​​​ക്കെ​​​ന്തു പാ​​​ര​​​ന്പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് ബി​​​ജെ​​​പി​​​യോ​​​ട് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ചോ​​​ദി​​​ച്ചു. മൂ​​​ന്നു ത​​​വ​​​ണ വ​​​ന്ദേ​​​മാ​​​ത​​​രം ചൊ​​​ല്ലി​​​ക്കൊ​​​ണ്ടാ​​​ണ് ഖാ​​​ർ​​​ഗെ പ്ര​​​സം​​​ഗം ആ​​​രം​​​ഭി​​​ച്ച​​​ത്.

ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​നെ അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും ഒ​​​ര​​​വ​​​സ​​​ര​​​വും ന​​​ഷ്‌‌​​​ട​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ല. മു​​​സ്‌​​​ലിം പ്രീ​​​ണ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ച്ചു. പ​​​ക്ഷേ മു​​​സ്‌​​​ലിം ലീ​​​ഗു​​​മാ​​​യി ചേ​​​ർ​​​ന്ന് ഹി​​​ന്ദു മ​​​ഹാ​​​സ​​​ഭ ബം​​​ഗാ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​ണു ച​​​രി​​​ത്രം. 1940ൽ ​​​മു​​​സ്‌​​​ലിം ലീ​​​ഗി​​​നെ കൂ​​​ട്ടു​​​പി​​​ടി​​​ച്ചാ​​​ണ് ശ്യാ​​​മ​​​പ്ര​​​സാ​​​ദ് മു​​​ഖ​​​ർ​​​ജി ബം​​​ഗാ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. നി​​​ങ്ങ​​​ളു​​​ടെ ദേ​​​ശ​​​സ്നേ​​​ഹം എ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു?

വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ ര​​​ണ്ടു ഖ​​​ണ്ഡി​​​ക​​​ക​​​ൾ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി, രബീന്ദ്ര​​​നാ​​​ഥ ടാ​​​ഗോ​​​ർ, സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ൽ തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ൾ കൂ​​​ട്ടാ​​​യി എ​​​ടു​​​ത്ത​​​താ​​​ണെ​​​ന്നും നെ​​​ഹ്റു​​​വി​​​നെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തു തെ​​​റ്റാ​​​ണെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു. ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യി​​​രി​​​ക്കും ഭാ​​​ര​​​ത​​​മാ​​​താ​​​വി​​​നു​​​ള്ള യ​​​ഥാ​​​ർ​​​ഥ ആ​​​ദ​​​ര​​​വെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

National

തൊഴിൽ കോഡുകൾ തൊഴിൽ സുരക്ഷയ്ക്കു ഭീഷണി: ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ൾ തൊ​​​ഴി​​​ൽ സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വു​​​മാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കും ക്ഷേ​​​മ​​​ത്തി​​​നു​​​മു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ തീ​​​ർ​​​ത്തും ദു​​​ർ​​​ബ​​​ല​​​മാ​​​ണെ​​​ന്ന​​​ത് അ​​​ട​​​ക്കം വ​​​ലി​​​യ പോ​​​രാ​​​യ്മ​​​ക​​​ൾ തൊ​​​ഴി​​​ൽ കോ​​​ഡി​​​ലു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തൊ​​​ഴി​​​ൽ കോ​​​ഡി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ

  • പി​​​രി​​​ച്ചു​​​വി​​​ട​​​ൽ പ​​​രി​​​ധി 100ൽ ​​​നി​​​ന്ന് 300 ആ​​​യി ഉ​​​യ​​​ർ​​​ത്തി. രാ​​​ജ്യ​​​ത്തെ 80 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം ഫാ​​​ക്‌​​​ട​​​റി​​​ക​​​ൾ​​​ക്കും സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ ക​​​ഴി​​​യും.
  • നി​​​ശ്ചി​​​ത​​​കാ​​​ല തൊ​​​ഴി​​​ൽ (ഫി​​​ക്സ​​​ഡ് ടേം ​​​എം​​​പ്ലോ​​​യ്മെ​​​ന്‍റ് -എ​​​ഫ്ടി​​​ഇ) വി​​​പു​​​ലീ​​​ക​​​ര​​​ണം നി​​​ര​​​വ​​​ധി സ്ഥി​​​രം ജോ​​​ലി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.
  • ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ഹ്ര​​​സ്വ​​​കാ​​​ല ക​​​രാ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ കൂ​​​ടു​​​ത​​​ലാ​​​യി നി​​​യ​​​മി​​​ക്കാം. ദീ​​​ർ​​​ഘ​​​കാ​​​ല ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ഇ​​​ത് ഒ​​​ഴി​​​വാ​​​ക്കും.

ജോ​​​ലി​​​സ​​​മ​​​യ​​​വും ഷി​​​ഫ്റ്റു​​​ക​​​ളും

ദി​​​വ​​​സം എ​​​ട്ടു മ​​​ണി​​​ക്കൂ​​​ർ ജോ​​​ലി ക​​​ട​​​ലാ​​​സി​​​ൽ നി​​​ല​​​നി​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ഴ​​​ക്ക​​​മു​​​ള്ള ഷെ​​​ഡ്യൂ​​​ളിം​​​ഗ് വ​​​ഴി 12 മ​​​ണി​​​ക്കൂ​​​ർ ഷി​​​ഫ്റ്റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​യും. സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ച്ച ഓ​​​വ​​​ർ​​​ടൈം പ​​​രി​​​ധി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് കൂ​​​ടു​​​ത​​​ൽ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ്ര​​​വൃ​​​ത്തി​​​ദി​​​വ​​​സ​​​ങ്ങ​​​ൾ ഇ​​​തു ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു.

‘സ​​​മ്മ​​​ത​​​ത്തോ​​​ടെ’ എ​​​ന്ന​​​ പേ​​​രി​​​ലു​​​ള്ള ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ ക്ഷീ​​​ണ​​​വും അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ളും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു.

ദു​​​ർ​​​ബ​​​ല​​​മാ​​​യ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളും കൂ​​​ട്ടാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും

  • പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ 60 ദി​​​വ​​​സം കാ​​​ത്തി​​​രി​​​ക്ക​​​ണം. കൂ​​​ടാ​​​തെ 14 ദി​​​വ​​​സ​​​ത്തെ കൂ​​​ളിം​​​ഗ് ഓ​​​ഫ് കാ​​​ല​​​യ​​​ള​​​വു​​​മു​​​ണ്ട്. സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത​​​തോ അ​​​ന്യാ​​​യ​​​മാ​​​യ​​​തോ ആ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യ ദ്രു​​​ത ന​​​ട​​​പ​​​ടി ഇ​​​തു ത​​​ട​​​യു​​​ന്നു.
  • 51 ശ​​​ത​​​മാ​​​നം അം​​​ഗ​​​ത്വ​​​മു​​​ള്ള ഒ​​​രു യൂ​​​ണി​​​യ​​​ൻ ച​​​ർ​​​ച്ച​​​ക​​​ളി​​​ലെ ഏ​​​ക പ​​​ങ്കാ​​​ളി​​​യാ​​​ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ന്ന​​​ത് ചെ​​​റി​​​യ യൂ​​​ണി​​​യ​​​നു​​​ക​​​ളെ മാ​​​റ്റി​​​നി​​​ർ​​​ത്തു​​​ക​​​യും വ്യ​​​ത്യ​​​സ്ത തൊ​​​ഴി​​​ലാ​​​ളി ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ പ്രാ​​​തി​​​നി​​​ധ്യം കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യും.

സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഓ​​​ർ​​​ഡ​​​റു​​​ക​​​ളും ഇ​​​ട​​​ത്ത​​​രം യൂ​​​ണി​​​റ്റു​​​ക​​​ളും

  • മു​​​ന്നൂ​​​റി​​​ൽ താ​​​ഴെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ള്ള യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്ക് സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ ബാ​​​ധ​​​ക​​​മാ​​​കി​​​ല്ല.
  • ജോ​​​ലി​​​സ​​​മ​​​യം, അ​​​വ​​​ധി, പി​​​രി​​​ച്ചു​​​വി​​​ട​​​ൽ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ടി​​​സ്ഥാ​​​ന നി​​​യ​​​മ​​​ങ്ങ​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ല.
  • ഇ​​​ട​​​ത്ത​​​രം യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ നി​​​യ​​​മ​​​ന- പി​​​രി​​​ച്ചു​​​വി​​​ട​​​ൽ രീ​​​തി​​​ക​​​ൾ ഇ​​​തു വ​​​ർ​​​ധി​​​പ്പി​​​ച്ചേ​​​ക്കാം.

ദു​​​ർ​​​ബ​​​ല​​​മാ​​​യ സു​​​ര​​​ക്ഷ​​​യും ക്ഷേ​​​മ​​​വും

  • ഒ​​​രു ഫാ​​​ക്‌​​​ട​​​റി​​​യു​​​ടെ നി​​​ർ​​​വ​​​ച​​​നം 20 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ (വൈ​​​ദ്യു​​​തി​​​യോ​​​ടു​​​കൂ​​​ടി​​​യ​​​ത്) എ​​​ന്നും 40 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ (വൈ​​​ദ്യു​​​തി​​​യി​​​ല്ലാ​​​തെ) എ​​​ന്നും ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ ലം​​​ഘ​​​ന​​​ങ്ങ​​​ളും സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഏ​​​റ്റ​​​വും സാ​​​ധാ​​​ര​​​ണ​​​മാ​​​യ​​​തി​​​നാ​​​ൽ അ​​​വ​​​ർ നി​​​യ​​​മ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ​​​വ​​​ല​​​യ്ക്കു പു​​​റ​​​ത്താ​​​ണ്.
  • പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, ബീ​​​ഡി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ തു​​​ട​​​ങ്ങി ദു​​​ർ​​​ബ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള (വ​​​ൾ​​​ന​​​റ​​​ബി​​​ൽ ഗ്രൂ​​​പ്പ്സ്) മേ​​​ഖ​​​ലാ-​​​നി​​​ർ​​​ദി​​​ഷ്‌​​​ട സം​​​ര​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പൊ​​​തു കോ​​​ഡു​​​ക​​​ളി​​​ൽ ല​​​യി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു. സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കു​​​ന്ന​​​താ​​​ണി​​​ത്.
  • സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് ഏ​​​തൊ​​​രു ജോ​​​ലി​​​സ്ഥ​​​ല​​​ത്തെ​​​യും സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ കോ​​​ഡി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു പോ​​​രാ​​​യ്മ. തൊ​​​ഴി​​​ലാ​​​ളി സു​​​ര​​​ക്ഷ​​​യും ക്ഷേ​​​മ സം​​​ര​​​ക്ഷ​​​ണ​​​ങ്ങ​​​ളും എ​​​ളു​​​പ്പ​​​ത്തി​​​ൽ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഇ​​​തി​​​ലൂ​​​ടെ ക​​​ഴി​​​യും.

കു​​​ടി​​​യേ​​​റ്റ, അ​​​നൗ​​​പ​​​ചാ​​​രി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ആ​​​ഘാ​​​തം

  • നി​​​ർ​​​ബ​​​ന്ധി​​​ത ആ​​​ധാ​​​ർ അ​​​ധി​​​ഷ്ഠി​​​ത ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ൻ പി​​​ശ​​​കു​​​ക​​​ളോ പ​​​രി​​​മി​​​ത​​​മാ​​​യ ഡി​​​ജി​​​റ്റ​​​ൽ ആ​​​ക്സ​​​സോ നേ​​​രി​​​ടു​​​ന്ന കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും അ​​​നൗ​​​പ​​​ചാ​​​രി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ട്. സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റി​​​നും ഇ​​​തു ത​​​ട​​​സ​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്നു.

National

പാ​ർ​ല​മെ​ന്‍റി​നെ ച​വി​ട്ടി​മെ​തി​ക്കു​ന്ന നാ​ട​ക​ക്കാ​ര​നാ​ണു മോ​ദി: ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി പാ​ർ​ല​മെ​ന്‍റി​ന്‍റെ മാ​ന്യ​ത​യെ ആ​സൂ​ത്രി​ത​മാ​യി ച​വി​ട്ടി​മെ​തി​ക്കു​ക​യും പാ​ർ​ല​മെ​ന്‍റ​റി സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്ത വ​ലി​യ നാ​ട​ക​ക്കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി​യാ​ണു പ്ര​തി​പ​ക്ഷ​ത്തോ​ടു നാ​ട​കം ക​ളി​ക്ക​രു​തെ​ന്നു പ​റ​യു​ന്ന​തെ​ന്നു രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്തു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​തി​നോ​ടു പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി പ​റ​യു​മെ​ന്ന് ഖാ​ർ​ഗെ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച അ​നു​വ​ദി​ക്കാ​ത്ത​തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തെ കൊ​ല്ലു​ക​യാ​ണു സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. എ​സ്ഐ​ആ​ർ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തെ എ​ല്ലാ എം​പി​മാ​രു​ടെ​യും ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം മു​ഴു​വ​ൻ പാ​ഴാ​ക്കി​യ​തു സ​ർ​ക്കാ​രാ​ണ്.

അ​തേ സ​ർ​ക്കാ​ർ ച​ർ​ച്ച അ​നു​വ​ദി​ക്കു​മോ​യെ​ന്നു​പോ​ലും ഇ​പ്പോ​ഴും ഉ​റ​പ്പു പ​റ​യു​ന്നി​ല്ലെ​ന്ന് ഖാ​ർ​ഗെ, ഡെ​റി​ക് ഒ​ബ്രി​യ​ൻ, ജോ​ണ്‍ ബ്രി​ട്ടാ​സ്, തി​രു​ച്ചി ശി​വ തു​ട​ങ്ങി​യ​വ​ർ രാ​ജ്യ​സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ൾ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു​പ​ക​രം, പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും ത​ന്‍റെ നാ​ട​കീ​യ അ​വ​ത​ര​ണ​മാ​ണ് ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി പാ​ർ​ല​മെ​ന്‍റി​ന്‍റെ മാ​ന്യ​ത​യെ​യും സം​വി​ധാ​ന​ത്തെ​യും തു​ട​ർ​ച്ച​യാ​യി സ​ർ​ക്കാ​ർ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​റി​ക്കാ​ർ​ഡ് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്ന് എ​ക്സി​ലെ പോ​സ്റ്റി​ൽ ഖാ​ർ​ഗെ കു​റി​ച്ചു.

വോ​ട്ടി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ആ​ശ​ങ്ക​ക​ൾ ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. പാ​ർ​ല​മെ​ന്‍റി​ൽ ഇ​വ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത് തു​ട​രും. ശ്ര​ദ്ധ​ തി​രി​ക്കു​ന്ന നാ​ട​കം അ​വ​സാ​നി​പ്പി​ച്ച് ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന യ​ഥാ​ർ​ഥ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​യ്ക്കു ബി​ജെ​പി ത​യാ​റാ​ക​ണ​മെ​ന്ന് എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ 12 ബി​ല്ലു​ക​ൾ ഒ​രു ച​ർ​ച്ച​യും കൂ​ടാ​തെ തി​ടു​ക്ക​ത്തി​ൽ പാ​സാ​ക്കി. വെ​റും 15 മി​നി​റ്റി​നു​ള്ളി​ലാ​ണു ചി​ല​ത് അം​ഗീ​ക​രി​ച്ച​ത്. ജി​എ​സ്ടി, ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, വി​വാ​ദ​മാ​യ ക​ർ​ഷ​ക വി​രു​ദ്ധ ക​രി​നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ലൂ​ടെ ബു​ൾ​ഡോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നു ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

ച​ർ​ച്ച നി​ഷേ​ധി​ക്കു​ക​യ​ല്ല, മ​റി​ച്ച് പ്ര​തി​പ​ക്ഷം പ​റ​യു​ന്ന ച​ർ​ച്ച​യെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നാ​ണു പ​റ​യു​ന്ന​തെ​ന്നാ​യി​രു​ന്നു പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന്‍റെ മ​റു​പ​ടി.

National

ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​മാ​​​യി ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ബി​​​ഹാ​​​റി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ വ​​​ൻ വീ​​​ഴ്ച ച​​​ർ​​​ച്ച ചെ​​​യ്ത യോ​​​ഗ​​​ത്തി​​​ൽ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, പാ​​​ർ​​​ട്ടി ട്ര​​​ഷ​​​റ​​​ർ അ​​​ജ​​​യ് മാ​​​ക്ക​​​ൻ, ബി​​​ഹാ​​​റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് കൃ​​​ഷ്ണ അ​​​ല്ല​​​വ​​​രു എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

61 സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ച് ആ​​​റു സീ​​​റ്റ് മാ​​​ത്രം നേ​​​ടി​​​യ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ദ​​​യ​​​നീ​​​യ പ്ര​​​ക​​​ട​​​നം നേ​​​താ​​​ക്ക​​​ൾ വി​​​ശ​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യെ​​​ന്നാ​​​ണ് സൂ​​​ച​​​ന. 2010ൽ ​​​നാ​​​ലു സീ​​​റ്റ് മാ​​​ത്രം വി​​​ജ​​​യി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ബി​​​ഹാ​​​റി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ഏ​​​റ്റ​​​വും മോ​​​ശം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

തു​​​ട​​​ക്കം മു​​​ത​​​ലേ നീ​​​തി​​​യു​​​ക്ത​​​മ​​​ല്ലാ​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ബി​​​ഹാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച രാ​​​ഹു​​​ൽ ഖാ​​​ർ​​​ഗെ​​​യു​​​മാ​​​യു​​​ള്ള യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല.

National

സർവകക്ഷിയോഗം വിളിക്കണം: ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: ചെ​​​ങ്കോ​​​ട്ട ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ, ബാ​​​ഹ്യ​​​ശ​​​ക്തി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ തു​​​ട​​​ർ​​​ന്നും ല​​​ഭി​​​ക്കു​​​ന്ന വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന തീ​​​വ്ര​​​വാ​​​ദ ഭീ​​​ഷ​​​ണി​​​യെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ, ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണ് ചെ​​​ങ്കോ​​​ട്ട​​​യി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ളി​​​ച്ചോ​​​ടാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യി​​​ല്ല. ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് രാ​​​ഷ്‌​​​ട്ര​​​ത്തോ​​​ടൊ​​​പ്പം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്നു. -ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ നൗ​​​ഗാം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ വി​​​ല​​​യേ​​​റി​​​യ ഒ​​​ന്പ​​​തു ജീ​​​വ​​​ൻ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ക​​​യും നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ ഖാ​​​ർ​​​ഗെ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്ക് ചി​​​കി​​​ത്സ​​​യ്ക്കു​​​പുറമേ ഇ​​​ര​​​ക​​​ൾ​​​ക്കു മ​​​തി​​​യാ​​​യ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

"വന്ദേ മാതര’ത്തിൽ മോദി-ഖാർഗെ പോര്

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യ "വ​​​ന്ദേ മാ​​​ത​​​ര’​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ദി​​​ന​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്- ബി​​​ജെ​​​പി വാ​​​ക്പോ​​​ര്. ദേ​​​ശീ​​​യ​​​ഗീ​​​ത​​​ത്തി​​​ൽ​​​നി​​​ന്ന് ചി​​​ല വ​​​രി​​​ക​​​ൾ 1937ൽ ​​​കോ​​​ണ്‍ഗ്ര​​​സ് നീ​​​ക്കം ചെ​​​യ്തു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യാ​​​ണ് വാ​​​ക്പോ​​​രി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.

കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ 1937ലെ ​​​ഫൈ​​​സാ​​​ബാ​​​ദ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഗീ​​​ത​​​ത്തി​​​ലെ "സു​​​പ്ര​​​ധാ​​​ന വ​​​രി​​​ക​​​ൾ’നീ​​​ക്കം ചെ​​​യ്യാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ഗീ​​​ത​​​ത്തെ പ​​​ല ക​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റി​​​യെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ വി​​​ത്തു​​​ക​​​ൾ വി​​​ത​​​ച്ചു​​​വെ​​​ന്നും "വ​​​ന്ദേ മാ​​​ത​​​ര’​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ൽ മോ​​​ദി പ​​​റ​​​ഞ്ഞു.

ഗീ​​​ത​​​ത്തി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന ഭാ​​​ഗ​​​ങ്ങ​​​ൾ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് നീ​​​ക്കം ചെ​​​യ്ത​​​തെ​​​ന്നു ചോ​​​ദി​​​ച്ച മോ​​​ദി ഇ​​​ന്ന​​​ത്തെ ത​​​ല​​​മു​​​റ ഈ ​​​ച​​​രി​​​ത്രം മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും ഈ ​​​വി​​​ഭ​​​ജ​​​ന ​​​മ​​​നോ​​​ഭാ​​​വം ഇ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന് വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ദേ​​​ശീ​​​യ​​​ത​​​യു​​​ടെ സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത സം​​​ര​​​ക്ഷ​​​ക​​​രെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും വ​​​ന്ദേമാ​​​ത​​​ര​​​മോ ന​​​മ്മു​​​ടെ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മോ അ​​​വ​​​രു​​​ടെ ശാ​​​ഖ​​​ക​​​ളി​​​ലോ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലോ പാ​​​ടി​​​യി​​​ട്ടി​​​ല്ലെ​​​ന്ന​​​തു വി​​​രോ​​​ധാ​​​ഭാ​​​സ​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു മോ​​​ദി​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​ടെ മ​​​റു​​​പ​​​ടി. ആ​​​ർ​​​എ​​​സ്എ​​​സും സം​​​ഘ​​​പ​​​രി​​​വാ​​​റും ദേ​​​ശീ​​​യ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ൽ ബ്രി​​​ട്ടീ​​​ഷു​​​കാ​​​രെ പി​​​ന്തു​​​ണ​​​ച്ചു. 52 വ​​​ർ​​​ഷം ദേ​​​ശീ​​​യപ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യി​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ അ​​​വ​​​ഹേ​​​ളി​​​ച്ചു.

ഗാ​​​ന്ധി​​​ജി​​​യു​​​ടെ​​​യും അം​​​ബേ​​​ദ്ക​​​റി​​​ന്‍റെ​​​യും കോ​​​ല​​​ങ്ങ​​​ൾ ക​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ലി​​​ന്‍റെ വാ​​​ക്കു​​​ക​​​ളി​​​ൽ, ഗാ​​​ന്ധി​​​ജി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടെ​​​ന്നും ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു. "വ​​​ന്ദേ മാ​​​ത​​​ര’​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​നി​​​ക​​​ളാ​​​യ പ​​​താ​​​ക​​​വാ​​​ഹ​​​ക​​​രാ​​​ണു കോ​​​ണ്‍ഗ്ര​​​സെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

1896ലെ ​​​കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ക​​​ൽ​​​ക്ക​​​ട്ട സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ര​​​ബീ​​​ന്ദ്ര​​​നാ​​​ഥ് ടാ​​​ഗോ​​​ർ"വ​​​ന്ദേ മാ​​​ത​​​രം’ആ​​​ദ്യ​​​മാ​​​യി പാ​​​ടി​​​യ​​​ത്. 1937ൽ ​​​കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി രാ​​​ജ്യ​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ ഗീ​​​ത​​​മാ​​​യി "വ​​​ന്ദേ മാ​​​ത​​​ര’ത്തെ സ്വീ​​​ക​​​രി​​​ച്ചു.

1896 മു​​​ത​​​ൽ ഇ​​​ന്നു വ​​​രെ ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ എ​​​ല്ലാ കോ​​​ണ്‍ഗ്ര​​​സ് യോ​​​ഗ​​​ങ്ങ​​​ളി​​​ലും "വ​​​ന്ദേ മാ​​​ത​​​രം’ പാ​​​ടി​​​യി​​​ട്ടു​​​ണ്ട്. നേ​​​രേ​​​മ​​​റി​​​ച്ച് അ​​​വ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ളെ പ്ര​​​കീ​​​ർ​​​ത്തി​​​ക്കു​​​ന്ന "ന​​​മ​​​സ്തേ സ​​​ദാ വ​​​ത്സ​​​ലേ’ എ​​​ന്ന ഗാ​​​ന​​​മാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും ഇ​​​പ്പോ​​​ഴും പാ​​​ടു​​​ന്ന​​​ത്- ഖാ​​​ർ​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

ആർഎസ്എസിനെ നിരോധിക്കണം; വ്യക്തിപരമായ അഭിപ്രായമെന്ന് ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ മി​​​ക്ക ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണ​​​മാ​​​യ ആ​​​ർ​​​എ​​​സ്എ​​​സി​​​നെ നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ത​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

രാ​​​ജ്യ​​​ത്തെ വി​​​ഭ​​​ജി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​ർ സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭാ​​​യ് പ​​​ട്ടേ​​​ലി​​​ന്‍റെ ഓ​​​ർ​​​മ രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​ട്ട​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പ​​​ട്ടേ​​​ലി​​​ന്‍റെ പാ​​​ര​​​ന്പ​​​ര്യ​​​ത്തെ കോ​​​ണ്‍ഗ്ര​​​സ് ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ആ​​​രോ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഖാ​​​ർ​​​ഗെ​​​യു​​​ടെ മ​​​റു​​​പ​​​ടി.

ആ​​​ർ​​​എ​​​സ്എ​​​സി​​​നെ​​​തി​​​രേ സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭാ​​​യ് പ​​​ട്ടേ​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളും ആ ​​​സം​​​ഘ​​​ട​​​ന​​​യെ നി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​വും ഉ​​​ദ്ധ​​​രി​​​ച്ചാ​​​യി​​​രു​​​ന്നു ഖാ​​​ർ​​​ഗെ​​​യു​​​ടെ മ​​​റു​​​പ​​​ടി. ആ​​​ർ​​​എ​​​സ്എ​​​സി​​​നെ നി​​​രോ​​​ധി​​​ക്കാ​​​തെ മ​​​റ്റു വ​​​ഴി​​​യി​​​ല്ലെ​​​ന്ന് പ​​​ട്ടേ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പ​​​ട്ടേ​​​ൽ വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ 2024 ൽ ​​​മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ആ ​​​വി​​​ല​​​ക്കു മാ​​​റ്റി​​​യ​​​ത് ആ​​​ർ​​​എ​​​സ്എ​​​സി​​​നെ നി​​​രോ​​​ധി​​​ച്ച പ​​​ട്ടേ​​​ലി​​​നെ അ​​​നാ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്ന് ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. മോ​​​ദി ഈ ​​​തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ഖാ​​​ർ​​​ഗെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തെ സ​​​ർ​​​പ്പ​​​വി​​​ഷ​​​ത്തോ​​​ട് ഉ​​​പ​​​മി​​​ച്ച ഖാ​​​ർ​​​ഗെ, പ​​​ട്ടേ​​​ലി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ ആ ​​​സം​​​ഘ​​​ട​​​ന​​​യെ നി​​​രോ​​​ധി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. നെ​​​ഹ്റു​​​വി​​​നും സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ലി​​​നും ഇ​​​ട​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് അ​​​ടു​​​ത്ത ബ​​​ന്ധ​​​മാ​​​യി​​​രു​​​ന്നു. അ​​​വ​​​ർ ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ത്തി​​​ൽ വി​​​ള്ള​​​ലു​​​ണ്ടെ​​​ന്ന് വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ ബി​​​ജെ​​​പി എ​​​പ്പോ​​​ഴും ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി, ഗോ​​​ഡ്സെ, ആ​​​ർ​​​എ​​​സ്എ​​​സ്, 2002ലെ ​​​ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ൻ​​​സി​​​ആ​​​ർ​​​ടി പു​​​സ്ത​​​ക​​​ത്തി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്ത​​​താ​​​യി ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു. ഇ​​​തി​​​ൽ​​​നി​​​ന്നു​​​ത​​​ന്നെ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ​​​യും ന​​​യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്നും ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ വ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​സ് സ​​​ന്തോ​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ച്ച രീ​​​തി സ്ഥി​​​തി കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​ക്കി​​​യെ​​​ന്നും അ​​​തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​തെ ത​​​ര​​​മി​​​ല്ലെ​​​ന്ന പ​​​ട്ടേ​​​ലി​​​ന്‍റെത​​​ന്നെ വാ​​​ക്കു​​​ക​​​ളെ​​​യും ഖാ​​​ർ​​​ഗെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു.

Latest News

Corehub Up