x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്രമന്ത്രിയുടെ രാജിയില്ലാതെ ചര്‍ച്ചയില്ല: ഖാര്‍ഗെ

പ്ര​ത്യേ​ക ലേ​ഖ​ക​ന്‍
Published: July 24, 2026 12:30 AM IST | Updated: July 24, 2026 12:30 AM IST

മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ (ഫയൽ ചിത്രം)

ന്യൂ​ഡ​ല്‍ഹി: പാ​ര്‍ല​മെ​ന്‍റ് സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​നും നീ​റ്റ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​യെ​ക്കു​റി​ച്ചു ച​ര്‍ച്ച ന​ട​ത്തു​ന്ന​തി​നും പ്ര​തി​പ​ക്ഷം ര​ണ്ടു ഉ​പാ​ധി​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ചു.

യാ​തൊ​രു ഉ​പാ​ധി​ക​ളു​മി​ല്ലാ​തെ ച​ര്‍ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ ഉ​പാ​ധി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

വി​ദ്യാ​ഭ്യാ​സമ​ന്ത്രി ധ​ര്‍മേ​ന്ദ്ര പ്ര​ധാ​ന്‍ രാ​ജി​വ​യ്ക്കു​ക, നീ​റ്റ് ക്ര​മ​ക്കേ​ടും വി​ദ്യാ​ര്‍ഥി മ​ര്‍ദ​ന​വും സം​ബ​ന്ധി​ച്ച് ച​ട്ടം 267 പ്ര​കാ​രം മ​റ്റു ന​ട​പ​ടി​ക​ള്‍ സ​സ്‌​പെ​ന്‍ഡ് ചെ​യ്ത് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് (അ​ഡ്‌​ജേ​ണ്‍മെ​ന്‍റ് മോ​ഷ​ന്‍) അം​ഗീ​കാ​രം ന​ല്‍കു​ക എ​ന്നി​വ​യാ​ണ് ഉ​പാ​ധി​ക​ളെ​ന്ന് ഖാ​ര്‍ഗെ രാ​ജ്യ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ദ്യം രാ​ജി​വ​യ്ക്ക​ണം. അ​തി​നു​ശേ​ഷം ച​ട്ടം 267 പ്ര​കാ​രം ച​ര്‍ച്ച ന​ട​ക്ക​ണം. ഇ​തെ​ന്തു ജ​നാ​ധി​പ​ത്യ​മാ​ണ്? നി​ങ്ങ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളെ മ​ര്‍ദി​ക്കു​ക​യാ​ണ്- ഖാ​ര്‍ഗെ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞ ഉ​പാ​ധി​ക​ള്‍ കൂ​ടി​യേ തീ​രൂ​വെ​ന്നും മ​ന്ത്രി പു​റ​ത്തു​പോ​ക​ണ​മെ​ന്നും ഡി​എം​കെ നേ​താ​വ് തി​രു​ച്ചി ശി​വ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Tags : Kharge NoDiscussion Resignation DharmendraPradhan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up