x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേല്‍ മൂടിയില്ലാത്ത ഓടയിലേക്ക് സ്‌കൂള്‍ ബസ് ചരിഞ്ഞു

വെബ് ഡെസ്ക്
Published: September 9, 2026 08:12 PM IST | Updated: September 9, 2026 08:12 PM IST

എഐ ചിത്രം

ചവറ: വിദ്യാര്‍ഥികളെ കയറ്റാനായിപ്പോയ ബസ് മേല്‍ മൂടയില്ലാത്ത ഓടയിലേക്ക് ചരിഞ്ഞു. ബസില്‍ വിദ്യാര്‍ഥികള്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. തേവലക്കര കുന്നേമുക്കിന് തെക്കുവശത്തെ പാതയിലായിരുന്നു അപകടം.

എതിരേ വന്ന വാഹനത്തിന് പോകാനായി ഒഴിഞ്ഞ് കൊടുത്തപ്പോള്‍ മേല്‍ മൂടിയില്ലാത്ത ഒരു മീറ്റര്‍ താഴ്ചയുള്ള ഓടയിലേക്ക് ബസ് ചരിയുകയായിരുന്നു.

പ്രദേശത്തെ ഓടയ്ക്ക് മേല്‍ മൂടില്ലാത്തത് പലപ്പോഴും അപകടത്തിന് വഴി വയ്ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് അധികൃതര്‍ ഓടക്ക് മേല്‍ മൂടിയിടണമെന്നാവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

Tags : School Ditch Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up