Kerala
കോഴിക്കോട്: ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണഭിത്തി തകർത്ത് താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തിൽ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60), മകൾ ഫാത്തിമ നേഹ(19) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ് – എആർ ക്യാമ്പ് റോഡിനു സമീപമാണ് വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം ബിരുദ വിദ്യാർഥിയാണ് ഫാത്തിമ നേഹ.
2024 ൽ ഇതേ സ്ഥലത്ത് വാഹനം തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീയും മരിച്ചിരുന്നു. കഴിഞ്ഞ വർഷവും മൂന്നു വിദ്യാർഥികൾക്ക് ഇവിടെ താഴേക്ക് വീണ് പരിക്കേറ്റിരുന്നു.
Kerala
പാലക്കാട്: റോഡിലെ കുഴയിൽ വീഴാതെയിരിക്കാൻ ബൈക്ക് വെട്ടിച്ചതിന് പിന്നാലെ എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ബൈക്ക് യാത്രികനായ കൊടുമ്പ് സ്വദേശി ശങ്കർ ആണ് മരിച്ചത്. പാലക്കാട്-പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിലാണ് അപകടം നടന്നത്.
ഈ പാതയിൽ നിരവധിയിടങ്ങളിൽ കുഴികളുണ്ട്. ഇതിൽ ഒരു കുഴിയിൽ വീഴാതെയിരിക്കാൻ ശങ്കർ ബൈക്ക് വെട്ടിച്ചതും എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ശങ്കറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
National
നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശികളായ മൂന്നു ടൂറിസ്റ്റുകൾ മരിച്ചു.
നൈനിറ്റാൾ ജില്ലയിൽ ഭോവാലി-അൽമോറ ദേശീയപാതയിലായിരുന്നു അപകടം. രണ്ടു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.