x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ തോ​ട്ടി​ല്‍ പ​തി​ച്ചു​

വെബ് ഡെസ്ക്
Published: June 26, 2026 09:48 PM IST | Updated: June 26, 2026 09:48 PM IST

ഐ​ങ്കൊ​മ്പ്: പാ​ലാ-തൊ​ടു​പു​ഴ റോ​ഡി​ല്‍ ഐ​ങ്കൊ​മ്പി​നു സ​മീ​പം ആ​റാം മൈ​ലി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ റോ​ഡ​രി​കി​ലെ കൈ​ത്തോ​ട്ടി​ല്‍ വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ 11.15നാ​ണ് സം​ഭ​വം. പാ​ലാ​യി​ല്‍​നി​ന്നു തൊ​ടു​പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മ​ഴ പെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് റോ​ഡി​ല്‍ തെ​ന്നി നി​യ​ന്ത്ര​ണംവി​ട്ട​താ​ണെ​ന്നും ഡ്രൈ​വ​ര്‍ ഉ​റ​ങ്ങിപ്പോയ​താ​കാ​മെ​ന്നും പ​റ​യു​ന്നു.

റോ​ഡ​രി​കി​ലെ സം​ര​ക്ഷ​ണ​വേ​ലി​ക​ള്‍ ത​ക​ര്‍​ത്താ​ണ് കാ​ര്‍ തോ​ട്ടി​ല്‍ വീ​ണ​ത്. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ യു​വാ​വും യു​വ​തി​യു​മാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രും നി​സാ​ര പ​രി​ക്കു​ക​യ​ളോ​ടെ ര​ക്ഷ​പ്പെട്ടു. നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്തു. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സം​ര​ക്ഷ​ണ കു​റ്റി​ക​ളി​ല്‍ ഇ​ടി​ച്ച് കാ​ര്‍ സാ​ര​മാ​യി ത​ക​ര്‍​ന്നു.

ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന് നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഇ​വി​ടെ അ​ടു​ത്ത നാ​ളു​ക​ളി​ല്‍ ഉ​ണ്ടാ​വു​ക​യും നി​ര​വ​ധിപ്പേര്‍​ക്ക് പ​രി​ക്കേ​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

 

Tags : Car loses ditch Nattuvishesham District news

Recent News

Corehub Up