സ്ഫോടനമുണ്ടായ സ്ഥലം.
ഡമാസ്കസ്: സിറിയയിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ 14 പേരെങ്കിലും മരിക്കുകയും 11 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇഡ്‌ലിബ് പ്രവിശ്യയിലെ സർമാഡ നഗരത്തിലായിരുന്നു സംഭവം.
യുദ്ധകാല അവശിഷ്ടങ്ങളും ആയുധങ്ങളും താത്കാലികമായി സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും തുടർസ്ഫോടനങ്ങൾ മൂലം രക്ഷാപ്രവർത്തനം വൈകി.
മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതിനാണ് ഇവിടെ ആയുധങ്ങൾ ശേഖരിച്ചിരുന്നതെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Tags : Syria Blast Middle East