പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വൃദ്ധസദനങ്ങൾ ഇല്ല, സ്നേഹാലയങ്ങൾ മാത്രം. വൃദ്ധസദനങ്ങൾക്ക് സ്നേഹാലയം എന്ന് പേരുമാറ്റാൻ സാമൂഹിക നീതി വകുപ്പ് നിർദേശം നൽകി. സർക്കാർ-സ്വകാര്യ മേഖലകളിലെ വൃദ്ധസദനങ്ങളുടെ പേര് സ്നേഹാലയം എന്നാക്കണമെന്നും വൃദ്ധസദനം എന്ന് ഉപയോഗിക്കരുതെന്നുമാണ് നിർദേശത്തിലുള്ളത്.
നേരത്തെ മനുഷ്യാവകാശ കമ്മിഷൻ ഇത്തരത്തിൽ നിർദേശം നൽകിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് സാമൂഹിക നീതി വകുപ്പിന്റെ പുതിയ നിർദേശം.
Tags : SocialJusticeDepartment OldAgeHomes Deepika DeepikaNewspaper BreakingNews NewsUpdate Headlines