പിടിയിലായ പ്രതികൾ
കൊച്ചി: കൊച്ചി കാക്കനാട് കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. തൃശൂർ സ്വദേശി സായൂഷ്, ഇടുക്കി സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പ്രതികളിൽ നിന്ന് 4.53 ഗ്രാം എംഡിഎംഎയും 2.09 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. പ്രതികൾ വാടാനപ്പള്ളി ഭാഗത്തുനിന്ന് ലഹരിവസ്തുക്കൾ വാങ്ങി കൊച്ചിയിലെത്തിച്ച് ചില്ലറ വിൽപന നടത്തി വരികയായിരുന്നു.
പ്രതികൾക്ക് ലഹരി ലഭിച്ചിരുന്ന ഉറവിടത്തെക്കുറിച്ചും ഇവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
Tags : MDMA Excise Arrest Crime Investigation CaseFile FIR