Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Syria

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി; സിറിയയിലേക്ക് വിദേശനിക്ഷേപം ഒഴുകും


വാഷിംഗ്ടൺ ഡിസി: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കം ചെയ്തതായി അമേരിക്ക അറിയിച്ചു. 47 വർഷങ്ങൾക്കുശേഷമാണിത്. ആഗോള സന്പദ്‌വ്യവസ്ഥയിലേക്കു തിരിച്ചുവരാനും സ്വകാര്യനിക്ഷേപം ആകർഷിക്കാനും സിറിയയ്ക്കുണ്ടായിരുന്ന പ്രധാന തടസമാണ് ഇതോടെ ഇല്ലാതായത്.

സിറിയയിലെ അഹമ്മദ് അൽ ഷാര ഭരണകൂടത്തിന്‍റെ ഗുണപരമായ വശങ്ങൾ അംഗീകരിച്ചാണ് അമേരിക്കയുടെ നടപടിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. സിറിയയ്ക്ക് ഐശ്വര്യത്തിലേക്കുള്ള വഴിയാണ് തുറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഹമ്മദ് അൽ ഷാരയുടെ ഹയാത് തഹ്‌റീർ അൽ ഷാം (എച്ച്ടിഎസ്) സായുധ സംഘത്തെ ആഗോള തീവ്രവാദ സംഘടയുടെ പട്ടികയിൽനിന്നും നീക്കം ചെയ്തിട്ടുണ്ട്.
2024 ഡിസംബറിലാണ് അൽ ഷാര നേതൃത്വം നല്കിയ എച്ച്ടിഎസും ഇതര വിമതരും ചേർന്ന് മുൻ പ്രസിഡന്‍റ് ബഷാർ അൽ അസദിനെ പുറത്താക്കിയത്.

അൽ ക്വയ്ദ ബന്ധമുള്ള എച്ച്ടിഎസും അൽ ഷാരയും നേരത്തേ അമേരിക്കയുടെ തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഉൾപ്പെടുത്തി അമേരിക്ക തയാറാക്കിയ പട്ടികയിൽ സിറിയ ഇടംപിടിച്ചത് 1979ലാണ്. ക്യൂബ, ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇനി ഈ പട്ടികയിൽ അവശേഷിക്കുന്നത്. പട്ടികയിലെ രാജ്യങ്ങളുമായി ഇടപെടുന്നവർ കനത്ത അമേരിക്കൻ ഉപരോധം നേരിടേണ്ടിവരും.

International

ഒരാവേശത്തിന് "ഐഎസ് സ്വർഗം' തേടി പോയ സ്ത്രീകളെ കാത്തിരുന്നത്...

സിറിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ക്യാമ്പുകളിൽ ഏഴ് വർഷത്തിലേറെ കുടുങ്ങിക്കഴിഞ്ഞ ഓസ്ട്രേലിയൻ വനിതകളും കുട്ടികളും 2026 മേയ് ഏഴിന് നാട്ടിലേക്കു മടങ്ങിയെത്തിയത് വലിയ പ്രതിസന്ധികളുടെ മധ്യത്തിലേക്ക്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ, ഭാവിയെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ, നരകതുല്യമായ ജീവിതത്തിനു ശേഷം ഒടുവിൽ അവർ ഡമാസ്‌കസ് വഴി ഓസ്ട്രേലിയൻ മണ്ണിൽ വീണ്ടും കാലുകുത്തി.

നാലു സ്ത്രീകളും ഒമ്പത് കുട്ടികളും ഉൾപ്പെടുന്ന ഈ സംഘം മെൽബണിലും സിഡ്‌നിയിലും വ്യത്യസ്ത വിമാനത്താവളങ്ങളിൽ ഇറങ്ങി, എന്നാൽ അവരെ കാത്തിരുന്നത് ആശ്വാസത്തിന്‍റെ കൈകളായിരുന്നില്ല; പകരം നിയമത്തിന്‍റെ വളകളായിരുന്നു.

ഐഎസിന്‍റെ ഉദയവും തകർച്ചയും

2011ൽ ആരംഭിച്ച സിറിയൻ ആഭ്യന്തരയുദ്ധം ലോകചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഘർഷങ്ങളിലൊന്നാണ്. ബഷർ അൽ അസദ് സർക്കാരിനെതിരായ പ്രക്ഷോഭം ക്രമേണ ഒരു ബഹുമുഖ യുദ്ധമായി പരിണമിച്ചു. ഒരുഭാഗത്ത് ഭരണകൂടം, മറുഭാഗത്തു വിവിധ തീവ്രവാദ ഗ്രൂപ്പുകൾ. ഈ അരാജകത്വത്തിന്‍റെ നടുവിൽനിന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്ന ഭീകര സംഘടന ശക്തിപ്പെട്ടത്.

2014ൽ ഐഎസ് ‘ഖിലാഫത്ത്’ പ്രഖ്യാപിച്ചതോടെ ഓസ്ട്രേലിയ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിങ്ങനെ എല്ലായിടത്തുനിന്നും ആളുകൾ സിറിയയിലേക്ക് ഒഴുകിത്തുടങ്ങി. ചിലർ ഭർത്താക്കന്മാരുടെ പിന്നാലെയും; ചിലർ ‘ഇസ്‌ലാമിക് യൂട്ടോപ്പിയ’ എന്ന മിഥ്യാസ്വപ്നം തേടി സ്വന്തം നിലയ്ക്കും യാത്ര തിരിച്ചു. ഓൺലൈൻ പ്രചാരണങ്ങളും സോഷ്യൽ മീഡിയയും ഈ ആകർഷണത്തിൽ നിർണായക പങ്ക് വഹിച്ചു. ഇസ്‌ലാമിക ഭരണത്തിന്‍റെ സുന്ദരസ്വപ്നങ്ങൾ നെയ്ത് പറന്നെത്തിയവരെല്ലാം വൻ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും നടുവിലേക്കാണ് ചിറകറ്റു വീണത്.

എന്നാൽ, ആ സ്വപ്നങ്ങളെല്ലാം വേഗം തകർന്നടിഞ്ഞു. 2019ഓടെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ തുടർച്ചയായ ആക്രമണങ്ങളിൽ ഐഎസിന്‍റെ അവസാന കോട്ടകളും നിലംപൊത്തി. പുരുഷൻമാരിലേറെയും യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടു; ബാക്കിയുള്ളവർ അറസ്റ്റിലായി. നിരവധി സ്ത്രീകൾക്ക് ഭർത്താക്കൻമാരെയും ബന്ധുക്കളെയും നഷ്ടമായി. യുദ്ധഭൂമിയിൽ നിസഹായരായി അവർ നരകിച്ചു. ഒരു അഭയത്തിനായി അവർ ചുറ്റും അലഞ്ഞു. എന്നാൽ, യുദ്ധക്കെടുതിയിൽ തകർന്നഞ്ഞ മണ്ണിൽ അവർക്ക് എവിടെനിന്നും ഒരാശ്വാസം ലഭിച്ചില്ല.

അൽ-റോജ് ക്യാമ്പിലെ വർഷങ്ങൾ

ഒടുവിൽ ഗതികെട്ട സ്ത്രീകൾ കുട്ടികളുമായി ഉത്തരകിഴക്കൻ സിറിയയിൽ കുർദ് നേതൃത്വത്തിലുള്ള ‘സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ്’ (SDF) നടത്തുന്ന ക്യാമ്പുകളിൽ അഭയം തേടി, പ്രത്യേകിച്ച് വടക്കുകിഴക്കൻ സിറിയയിലെ ‘അൽ-റോജ്’ ക്യാമ്പിൽ. എന്നാൽ, ക്യാമ്പ് ജീവിതം ഒരു ശിക്ഷ തന്നെയായിരുന്നു.

ഭക്ഷണത്തിന്‍റെയും ശുദ്ധജലത്തിന്‍റെയും മരുന്നിന്‍റെയും രൂക്ഷമായ ദൗർലഭ്യം, കടുത്ത ചൂടിലും തണുപ്പിലും കഴിയേണ്ടി വന്ന കുട്ടികൾ, ഒരു നിയമ പദവിയുമില്ലാതെ, ഒരു കോടതിയുടെ വിചാരണ പോലുമില്ലാതെ വർഷങ്ങൾ നീണ്ട തടങ്കൽ. Human Rights Watch ഉൾപ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകൾ ഈ ക്യാമ്പ് സാഹചര്യങ്ങൾ ലോകത്തെ അറിയിച്ച് അന്താരാഷ്‌ട്ര സമൂഹത്തോട് ഇടപെടാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ വർഷങ്ങൾ കടന്നുപോയിട്ടും; യാതൊരു മാറ്റവും ഉണ്ടായില്ല.

തിരിച്ചു ജന്മനാട്ടിലേക്കു മടങ്ങണമെന്ന ചിന്ത പലരിലും ശക്തമായി. എന്നാൽ, പലരുടെയും ജന്മനാടുകളെ അവരെ സ്വീകരിക്കാൻ സന്നദ്ധരായിരുന്നില്ല. ഭീകരസംഘടനകളിൽ ആകൃഷ്ടരായി രാജ്യം ഉപേക്ഷിച്ചു പോയവരെ തിരികെ സ്വീകരിക്കുന്നതിൽ ജനരോഷവും ശക്തമായിരുന്നു.

ഓസ്ട്രേലിയയുടെ സമീപനം

ഓസ്ട്രേലിയൻ ഭരണകൂടം വർഷങ്ങളോളം ഈ സ്ത്രീകളെ നാട്ടിലേക്കു കൊണ്ടുവരാൻ വിസമ്മതിച്ചിരുന്നു. “അവർ തെരഞ്ഞെടുത്ത വഴി അവർതന്നെ നേരിടണം” എന്നായിരുന്നു സർക്കാരിന്‍റെ അനൗദ്യോഗിക നിലപാട്.

2019ലും 2022ലും 2025ലും ചെറിയ ഗ്രൂപ്പുകൾ ഓസ്ട്രേലിയയിലേക്കു മടങ്ങിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ക്യാമ്പുകളിൽ കുടുങ്ങിക്കിടന്നു. 2025 ഏപ്രിലിൽ ഓസ്ട്രേലിയൻ ഉദ്യോഗസ്ഥർ “സ്വതന്ത്രരായി തിരിച്ചുവരുന്ന ആർക്കും ക്രിമിനൽ കേസ് ഉറപ്പാണ്” എന്നു പരസ്യമായി മുന്നറിയിപ്പ് നൽകി

എന്നിട്ടും അവർ മടങ്ങിയെത്തി. സർക്കാരിന്‍റെ സഹായമോ അനുവാദമോ കാക്കാതെ, ഈ സ്ത്രീകൾ സ്വന്തം ഉദ്യമത്തിൽ അൽ-റോജ് ക്യാമ്പ് വിട്ട് ഡമാസ്‌കസിലേക്കു യാത്ര ചെയ്തു. അവിടെനിന്നു ഫ്ലൈറ്റ് ക്രമീകരിച്ച് ഓസ്ട്രേലിയൻ മണ്ണിലേക്ക് അവർ കാലുകുത്തി.

വിമാനം ലാൻഡ് ചെയ്യും മുൻപേ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് സജ്ജമായിരുന്നു. ഗ്രൂപ്പിലെ ചിലരെ നേരിട്ട് അറസ്റ്റ് ചെയ്യുമെന്നും ബാക്കിയുള്ളവർ സജീവ അന്വേഷണത്തിന്‍റെ നിഴലിൽ തുടരുമെന്നും കമ്മിഷണർ ക്രിസ്സി ബാരറ്റ് അപ്പോൾ തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നാല് സ്ത്രീകളിൽ മൂന്നു പേരെ വിമാനത്താവളത്തിൽ വച്ചുതന്നെ കസ്റ്റഡിയിലെടുത്തു. ഭീകരതയുമായും അടിമത്തവുമായും ബന്ധപ്പെട്ട കുറ്റങ്ങൾക്കു കേസ് ചുമത്തുകയും ചെയ്തു. നാലാമത്തെ സ്ത്രീയെ ഉടൻ ചോദ്യം ചെയ്യലിനും വിധേയമാക്കി.

കേസ് 1: യസീദി സ്ത്രീയെ അടിമയാക്കി

വിക്ടോറിയ സ്വദേശിനികളായ 54കാരി കൗഥർ അഹ്‌മദും അവരുടെ 31കാരി മകൾ സൈനബ് അഹ്‌മദും 2014ൽ സിറിയയിലെത്തി. ഐഎസ് ഭരണകാലത്ത് ഏറ്റവും ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ യസീദി ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരു സ്ത്രീയെ 10,000 ഡോളർ നൽകി വാങ്ങി തങ്ങളുടെ വീട്ടിൽ അടിമയായി പാർപ്പിച്ചു എന്നാണ് ആരോപിച്ചിരിക്കുന്ന കുറ്റം. അടിമയാക്കൽ, അടിമയെ കൈവശം വയ്ക്കൽ, അടിമയെ ഉപയോഗിക്കൽ എന്നിങ്ങനെ ഓരോ കുറ്റത്തിനും പരമാവധി 25 വർഷം തടവ് ലഭിക്കാം. രണ്ടു പേരും മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. ഇപ്പോൾ കസ്റ്റഡിയിലാണ്.

കേസ് 2: ഐഎസ് അംഗത്വാരോപണം

എന്നാൽ, സിഡ്‌നിയിൽ ഇറങ്ങിയ 32കാരി ജനൈ സഫറിന്റെ കഥ വ്യത്യസ്തമാണ്. 2015ൽ ഭർത്താവിന്‍റെ അടുത്തെത്താൻ സിറിയയിലേക്കു പോയ അവർ ഐഎസിൽ അംഗമായെന്നാണ് ആരോപണം.

10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം. കോടതിയിൽ അവരുടെ അഭിഭാഷകൻ വാദിച്ചത്, സിറിയയിലെ ഭീകര സാഹചര്യങ്ങൾ അവരെ മാനസികമായി തകർത്തിരിക്കുന്നുവെന്നും PTSD (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ) ബാധിച്ചിട്ടുണ്ടെന്നുമാണ്. എന്നിട്ടും ജഡ്ജി ജാമ്യം നിരസിച്ചു. ജൂലൈ വരെ കസ്റ്റഡിയിൽ തുടരും.

ഇനിയും ക്യാമ്പിൽ

ഐഎസുമായി ബന്ധമുള്ള ആരെങ്കിലും തിരിച്ചു വരുന്നവർ “നിയമത്തിന്‍റെ പൂർണ ശക്തി അനുഭവിക്കേണ്ടി വരും” എന്നാണ് ഓസ്ട്രേലിയൻ സർക്കാർ വർഷങ്ങളായി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന നിലപാട്.

എന്നാൽ ഇപ്പോഴും ഏഴ് ഓസ്ട്രേലിയൻ സ്ത്രീകളും 14 കുട്ടികളും ഉൾപ്പെടെ ഏകദേശം 21 പേർ വടക്കുകിഴക്കൻ സിറിയയിലെ അൽ-റോജ് ക്യാമ്പിൽ കഴിയുകയാണ്. ഇപ്പോൾ മടങ്ങിയവർ നേരിടുന്ന കേസുകളുടെ ഗതി, ക്യാമ്പിൽ ബാക്കിയുള്ളവരുടെ തീരുമാനത്തെ നേരിട്ട് സ്വാധീനിക്കും. കടുത്ത ശിക്ഷ വന്നാൽ മടങ്ങാൻ ആരും തയാറാകില്ല.

അവരുടെ ക്യാമ്പ് ജീവിതം ഇനിയും നീളാനാണ് സാധ്യത. ഓസ്ട്രേലിയ ഇന്നു കൈക്കൊള്ളുന്ന തീരുമാനം, ആ 21 പേരുടെ ഭാവി കൂടി നിർണയിക്കുന്നതാണ്. ഈ കേസ് വെറുമൊരു ക്രിമിനൽ വിചാരണ മാത്രമല്ല, ഒരു രാജ്യംതന്നെ അഭിമുഖീകരിക്കുന്ന സങ്കീർണമായ ധാർമിക പ്രശ്നമായി മാറിയിരിക്കുന്നു.

International

സിറിയയിൽനിന്ന് ഓസ്ട്രേലിയയിൽ മടങ്ങിയെത്തിയ രണ്ടു സ്ത്രീകൾക്കെതിരേ അടിമത്തകുറ്റം ചുമത്തി

മെ​​​ൽ​​​ബ​​​ൺ: സി​​​റി​​​യ​​​യി​​​ൽ​​​നി​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ഐ​​​എ​​​സ് ബ​​​ന്ധ​​​മു​​​ള്ള ര​​​ണ്ടു സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​ടി​​​മ​​​ത്ത​​​ക്കു​​​റ്റം ചു​​​മ​​​ത്തി.

കൗ​​​സ​​​ർ അ​​​ഹ​​​മ്മ​​​ദ് (54), ഇ​​​വ​​​രു​​​ടെ മ​​​ക​​​ൾ സൈ​​​ന​​​ബ് അ​​​ഹ​​​മ്മ​​​ദ് (31) എ​​​ന്നി​​​വ​​​ർ സി​​​റി​​​യ​​​യി​​​ൽ​​​വ​​​ച്ച് ഒ​​​രു സ്ത്രീ​​​യെ അ​​​ടി​​​മ​​​വേ​​​ല​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​താ​​​യാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മ

​​​നു​​​ഷ്യ​​​രാ​​​ശി​​​ക്കെ​​​തി​​​രാ​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​ർ നേ​​​രി​​​ടു​​​ന്ന​​​ത്. കു​​​റ്റം തെ​​​ളി​​​ഞ്ഞാ​​​ൽ 25 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ ല​​​ഭി​​​ക്കാം.

ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ ചേ​​​രാ​​​ൻ 2014ൽ ​​​സി​​​റി​​​യ​​​യി​​​ൽ പോ​​​യ ഇ​​​വ​​​ർ അ​​​ട​​​ക്കം നാ​​​ലു സ്ത്രീ​​​ക​​​ളും ഒ​​​ന്പ​​​തു കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ് വ്യാ​​ഴാ​​​ഴ്ച ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്.

തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​വ​​​ർ അ​​​റ​​​സ്റ്റും അ​​​ന്വേ​​​ഷ​​​ണ​​​വും നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ‌ സർക്കാർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ജ​​​നാ​​​യി സ​​​ഫ​​​ർ എ​​​ന്ന മു​​​പ്പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​രി​​​യെ​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ഭീ​​​ക​​​ര​​​വാ​​​ദ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി.

International

ആക്രമണം: സിറിയയിലെ ഈസ്റ്റർ ആഘോഷം വെട്ടിക്കുറച്ചു

ഡ​​​മാ​​​സ്ക​​​സ്: സാ​​​യു​​​ധ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സി​​​റി​​​യ​​​യി​​​ലെ പ​​​ള്ളി​​​ക​​​ളി​​​ൽ ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷം ചു​​​രു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഈ​​​സ്റ്റ​​​ർ പ​​​ള്ളി​​​ക​​​ൾ​​​ക്കു​​​ള്ളി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ മാ​​​ത്ര​​​മേ ആ​​​ഘോ​​​ഷി​​​ക്കൂ​​​വെ​​​ന്ന് രാ​​​ജ്യ​​​ത്തെ ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ്, ക​​​ത്തോ​​​ലി​​​ക്ക പാ​​​ത്രി​​​യാ​​​ർ​​​ക്കേ​​​റ്റു​​​ക​​​ൾ ​​സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സി​​​റി​​​യ​​​യി​​​ലെ ഹാ​​​മാ പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​പ്പെ​​​ട്ട ക്രി​​​സ്ത്യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ സു​​​ഖൈ​​​ല​​​ബി​​​യ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ബൈ​​​ക്കു​​​ക​​​ളി​​​ലെ​​​ത്തി​​​യ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ആ​​​ളു​​​ക​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഒ​​​ളി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ ജീ​​​വ​​​ഹാ​​​നി​​​യു​​​ണ്ടാ​​​യി​​​ല്ല.

പ്ര​​​ദേ​​​ശ​​​ത്തെ പ​​​ള്ളി​​​ക്കു​​​മു​​​ന്നി​​​ലെ തി​​​രു​​​സ്വ​​​രൂ​​​പ​​​ങ്ങ​​​ളും ക്രൈ​​​സ്ത​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ളും കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു സാ​​​യു​​​ധ​​​സം​​​ഘം മ​​​ട​​​ങ്ങി​​​യ​​​ത്. ഒ​​​രു സ്ത്രീ​​​യെ ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​സ്‌​​​ലിം​​​ക​​​ളി​​​ലെ സു​​​ന്നി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ചേ​​​രി​​​പ്പോ​​​രാ​​​ണു പ്ര​​​ദേ​​​ശ​​​ത്തെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന നി​​​ല ത​​​ക​​​രാ​​​റി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷം കു​​​റ​​​യ്ക്കാ​​​ൻ സ​​​ഭാ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

International

സി​റി​യ​യി​ലെ അഭയാർഥി ക്യാ​ന്പി​ൽ​നി​ന്ന് വിദേശ ഭീ​ക​ര​രു​ടെ കു​ടും​ബ​ങ്ങ​ളെ ക​ട​ത്തി

ഡ​​​​മാ​​​​സ്ക​​​​സ്: വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സി​​​​റി​​​​യ​​​​യി​​​​ലെ അ​​​​ൽ-​​​​ഹൊ​​​​ൽ ക്യാ​​​​ന്പി​​​​ൽ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന വി​​​ദേ​​​ശി​​​ക​​​ളാ​​​യ ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ക്യാ​​​​ന്പി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

പി​​​​ടി​​​​യി​​​​ലാ​​​​യ​​​​തോ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തോ ആ​​​​യ വി​​​​ദേ​​​​ശ ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രു​​​​ടെ ഭാ​​​​ര്യ​​​​മാ​​​​രും കു​​​​ട്ടി​​​​ക​​​​ളു​​​​മു​​​​ൾ​​​​പ്പെ​​​​ടെ 6300 ഓ​​​​ളം പേ​​​​രാ​​​​ണു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. രാ​​​​ത്രി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ൽ ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ പു​​​​രു​​​​ഷ​​​​ന്മാ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി സ്ത്രീ​​​​ക​​​​ളെ​​​​യും കു​​​​ട്ടി​​​​ക​​​​ളെ​​​​യും കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഹാ​​​​സാ​​​​കെ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ലാ​​​​ണ് ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളെ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സി​​​​റി​​​​യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക്യാ​​​​ന്പാ​​​​യ അ​​​​ൽ-​​​​ഹൊ​​​​ൽ സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന​​​​ത്. ജ​​​​നു​​​​വ​​​​രി 20ന് ​​​​കു​​​​ർ​​​​ദ് സൈ​​​​ന്യം പി​​​​ന്മാ​​​​റു​​​​ക​​​​യും സി​​​​റി​​​​യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സ​​​​മ്മ​​​​ർ​​​​ദ​​​​മേ​​​​റു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​​​ണ് ഭീ​​​​ക​​​​ര​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ക്യാ​​​​ന്പ് വി​​​​ട്ടു​​​​പോ​​​​യ​​​​ത്.

ക്യാ​​​​ന്പി​​​​ലാ​​​​കെ 15,000 സി​​​​റി​​​​യ​​​​ക്കാ​​​​രും 3000 ഇ​​​​റാ​​​​ക്കി​​​​ക​​​​ളു​​​​മു​​​​ൾ​​​​പ്പെ​​​​ടെ 24,000 പേ​​​​രെ​​​​യാ​​​​ണു പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. അ​​​​ന​​​​ക്സ് എ​​​​ന്ന​​​​പേ​​​​രി​​​​ലു​​​​ള്ള അ​​​​തീ​​​​വ​​​​സു​​​​ര​​​​ക്ഷ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ത്താ​​​​യി​​​​രു​​​​ന്നു 40 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 6300 സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. റ​​​​ഷ്യ, സെ​​​​ൻ​​​​ട്ര​​​​ൽ ഏ​​​​ഷ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് ഇ​​​​വ​​​​രി​​​​ലേ​​​​റെ​​​​യും. വി​​​​ദേ​​​​ശി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള ക്യാ​​​​ന്പി​​​​ലെ 80 ശ​​​​ത​​​​മാ​​​​നം അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളും ര​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് സി​​​​റി​​​​യ​​​​ൻ വി​​​​ദ​​​​ഗ്ധ​​​​നാ​​​​യ ആ​​​​ർ​​​​ത​​​​ർ ഖ്വ​​​​സ്നാ​​​​യി​​​​യു​​​​ടെ അ​​​​നു​​​​മാ​​​​നം.

International

സിറിയയിൽ കുർദുകളുമായി ഏറ്റുമുട്ടൽ

ഡ​മാ​സ്ക​സ്: ​സി​റി​യ​യി​ലെ ആ​ല​പ്പോയി​ൽ സി​റി​യ​ൻ സേ​ന​യും കു​ർ​ദ് വം​ശ​ജ​ർ നേ​തൃ​ത്വം ന​ല്കു​ന്ന സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ​സും (എ​സ്ഡി​എ​ഫ്) ത​മ്മി​ൽ വ​ൻ ഏ​റ്റു​മു​ട്ട​ൽ. ര​ണ്ടു ദി​വ​സ​ത്തെ പോ​രാ​ട്ട​ത്തി​ൽ ഒ​ന്പ​തു മു​ത​ൽ 11 പേ​ർ വ​രെ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ആ​ലപ്പോ​യി​ലെ കു​ർ​ദ് ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളാ​യ ഷെ​യ്ഖ് മ​ഖ്സൂ​ദും അ​ഷ്റ​ഫി​യാ​യും യു​ദ്ധ​മേ​ഖ​ല​ക​ളാ​യി സി​റി​യ​ൻ സേ​ന പ്ര​ഖ്യാ​പി​ച്ചു. ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ൾ കൈയിൽ​കി​ട്ടി​യ​തെ​ല്ലാ​മെ​ടു​ത്ത് ഓ​ടി​പ്പോ​വു​ക​യാ​ണ്.

കു​ർ​ദ് പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് സി​റി​യ​ൻ സേ​ന ഷെ​ല്ലാ​ക്ര​മ​ണം ആ​രം​ഭി​ച്ചു. മ​രി​ച്ച​വ​രി​ലും പ​രി​ക്കേ​റ്റ​വ​രി​ലും വ​നി​ത​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ആ​ല​പ്പോ​യി​ലെ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം 24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് അ​ട​ച്ച​താ​യി ഇ​ന്ന​ലെ അ​റി​യി​ച്ചു.

സി​റി​യ​യി​ലെ അ​ഹ​മ്മ​ദ് അ​ൽ ഷാ​ര ഭ​ര​ണ​കൂ​ട​വും കു​ർ​ദു​ക​ളും ത​മ്മി​ൽ 2025 മാ​ർ​ച്ചി​ലു​ണ്ടാ​ക്കി​യ ഉ​ട​ന്പ​ടി സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​നു കാ​ര​ണം. എ​സ്ഡി​എ​ഫി​നെ സി​റി​യ​ൻ സേ​ന​യി​ൽ ല​യി​പ്പി​ക്കാ​നും പ്ര​സി​ഡ​ന്‍റ് അ​ൽ​ ഷാ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​റി​യ​യി​ൽ ഏ​കീ​കൃ​ത ഭ​ര​ണ​കൂ​ടം സ്ഥാ​പി​ക്കാ​നു​മാ​ണ് ക​രാ​റു​ണ്ടാ​ക്കി​യ​ത്.

International

അമേരിക്കയുടെ പ്രതികാരം; സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ആക്രമണം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: സി​​​റി​​​യ​​​യി​​​ലെ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി അ​​​മേ​​​രി​​​ക്ക അ​​​റി​​​യി​​​ച്ചു. ഒ​​​രാ​​​ഴ്ച മു​​​ന്പ് സി​​​റി​​​യ​​​യി​​​ലു​​​ണ്ടാ​​​യ ഐ​​​എ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ട് ഭ​​​ട​​​ന്മാ​​​ര​​​ട​​​ക്കം മൂ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു​​​ള്ള പ്ര​​​തി​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്ക് സി​​​റി​​​യ​​​യി​​​ലെ അ​​​ൽ ഷാ​​​ര ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ഐ​​​എ​​​സി​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ, ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ, പീ​​​ര​​​ങ്കി​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് സെ​​​ൻ​​​ട്ര​​​ൽ സി​​​റി​​​യ​​​യി​​​ലെ 70 കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പ​​​റ​​​ഞ്ഞു. ജോ​​​ർ​​​ദാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. നൂ​​​റി​​​ല​​​ധി​​​കം ആ​​​യു​​​ധ​​​ങ്ങ​​​ളാ​​​ണ് ഐ​​​എ​​​സി​​​നെ​​​തി​​​രേ പ്ര​​​യോ​​​ഗി​​​ച്ച​​​ത്.

ദെ​​​യി​​​ർ എ​​​സ് സോ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​ഞ്ച് ഐ​​​എ​​​സ് ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്ററി സം​​​ഘ​​​ട​​​ന സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണം യു​​​ദ്ധാ​​​രം​​​ഭ​​​മ​​​ല്ലെ​​​ന്നും പ്ര​​​തി​​​കാ​​​രനടപടി മാ​​​ത്ര​​​മാ​​​ണെ​​​ന്നും യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് അ​​​റി​​​യി​​​ച്ചു.

ഈ ​​​മാ​​​സം 13ന് ​​​സി​​​റി​​​യ​​​യി​​​ലെ പാ​​​ൾ​​​മി​​​റ​​​യി​​​ൽ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ൻ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രും ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ ദ്വി​​​ഭാ​​​ഷി​​​യു​​​മാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഐ​​​എ​​​സി​​​നോ​​​ടു പ്ര​​​തി​​​കാ​​​രം ചെ​​​യ്യു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ന്നേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

International

സി​റി​യ​യി​ലെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം നടത്തി യുഎസ്

ഡ​മാ​സ്ക​സ്: യു​എ​സ് സൈ​നി​ക​ർ​ക്കു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന് തിരിച്ചടിയായി സി​റി​യ​യി​ലെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ യുഎസ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത യു​എ​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ന്യൂ​യോ​ർ​ക്ക് ടൈം​സാ​ണ് ആ​ക്ര​മ​ണ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

സി​റി​യ​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച യു​എ​സ് സൈ​നി​ക​ർ​ക്കു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച മ​ധ്യ സി​റി​യ​ൻ ന​ഗ​ര​മാ​യ പാ​ൽ​മി​റ​യി​ൽ അ​മേ​രി​ക്ക​ൻ, സി​റി​യ​ൻ സൈ​ന്യ​ങ്ങ​ളു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് യു​എ​സ് സൈ​നി​ക​രും ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

മൂ​ന്നു സൈ​നി​ക​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഐ​എ​സ് ഭീ​ക​ര​നാ​ണെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​ന് തി​രി​ച്ച​ടി​യാ​യാ​ണ് യു​എ​സി​ന്‍റെ വ്യോ​മാ​ക്ര​മ​ണം.

International

സിറിയയിൽ ഇസ്രേലി ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

ഡ​​​​മാ​​​​സ്ക​​​​സ്: തെ​​​​ക്ക​​​​ൻ സി​​​​റി​​​​യ​​​​യി​​​​ലെ ഗ്രാ​​​​മ​​​​ത്തി​​​​ൽ ഇ​​​​സ്രേ​​​​ലി സേ​​​​ന ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 13 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ബെ​​​​യ്ത് ജി​​​​ൻ ഗ്രാ​​​​മ​​​​ത്തി​​​​ൽ ജ​​​​മാ ഇ​​​​സ്‌​​​​ലാ​​​​മി​​​​യ എ​​​​ന്ന ഭീ​​​​ക​​​​ര സം​​​​ഘ​​​​ട​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഇ​​​​സ്രേ​​​​ലി സേ​​​​ന റെ​​​​യ്ഡ് ന​​​​ട​​​​ത്ത​​​​വേ വെ​​​​ടി​​​​വ​​​​യ്പ് ഉ​​​​ണ്ടാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ഞ്ച് ഇ​​​​സ്രേ​​​​ലി ഭ​​​​ട​​​​ന്മാ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

വെ​​​​ടി​​​​വ​​​​യ്പി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​സ്ര​​​​യേ​​​​ൽ വ്യോ​​​​മാ​​​​ക്ര​​​​മണം ന​​​​ട​​​​ത്തി. കു​​​​റ​​​​ച്ചു തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ അ​​​​റി​​​​യി​​​​പ്പ്. പ​​​​രി​​​​ക്കേ​​​​റ്റ അ​​​​ഞ്ചു സൈ​​​​നി​​​​ക​​​​രി​​​​ൽ മൂ​​​​ന്നു പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

International

സിറിയയിലെ പു​​​രാ​​​ത​​​ന ദേ​​​വാ​​​ല​​​യത്തിന്‍റെ ശേ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്കു സ​​​മീ​​​പം വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന

ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ലെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ല​​​പ്പോ​​​യി​​​ലെ ബ്രാ​​​ഡ് ഗ്രാ​​​മ​​​ത്തി​​​ൽ ഐ​​​എ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട പു​​​രാ​​​ത​​​ന മാ​​​റോ​​​ണൈ​​​റ്റ് തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ന്‍റ് മാ​​​റോ​​​ൻ പ​​​ള്ളി​​​യു​​​ടെ ശേ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്കു സ​​​മീ​​​പം വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ചു. ച​​​രി​​​ത്ര​​​മു​​​റ​​​ങ്ങു​​​ന്ന ഈ ​​​തീ​​​ർ​​​ഥാ​​​ല​​​യ​​​ത്തി​​​ൽ 15 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് ഫാ. ​​​ഘാ​​​ൻ​​​ഡി മ​​​ഹാ​​​ന്ന കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

    പു​​​രാ​​​ത​​​ന ക്രൈ​​​സ്ത​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ മാ​​​റോ​​​ണൈ​​​റ്റ് സ്കൗ​​​ട്സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച തീ​​​ർ​​​ഥ​​​യാ​​​ത്ര​​​യി​​​ൽ നിരവധി വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ലും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ യു​​​ദ്ധ​​​ത്തി​​​ലും ഭാ​​​ഗി​​​ക​​​മാ​​​യി കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച സ​​​ന്യാ​​​സി തൗ​​​ഫി​​​ക് അ​​​ജി​​​ബി​​​ന്‍റെ വ​​​സ​​​തി​​​യാ​​​യി​​​രു​​​ന്ന ഗു​​​ഹാ ചാ​​​പ്പ​​​ലും സ​​​മീ​​​പ​​​ത്തു​​​ള്ള സെ​​​ന്‍റ് സി​​​മി​​​യോ​​​ൺ ദ ​​​സ്റ്റൈ​​​ലൈ​​​റ്റ് പ​​​ള്ളി​​​യു​​​ടെ അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ളും സം​​​ഘം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

     സി​​​റി​​​യ​​​ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു തീ​​​ർ​​​ഥ​​​യാ​​​ത്ര. സി​​​റി​​​യ​​​യി​​​ൽ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ യു​​​ദ്ധ​​​ത്തി​​​ലു​​​മാ​​​യി സെ​​​ന്‍റ് മാ​​​റോ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പ​​​ള്ളി​​​ക​​​ളാ​​​ണ് ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​ത്. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ക്രൈ​​​സ്ത​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നി​​​ര​​​വ​​​ധി പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത

Latest News

Corehub Up