കാഠ്മണ്ഡു: പ്രളയദുരിതാശ്വാസത്തിൽ ഏർപ്പെട്ടിരിക്കുന്ന നേപ്പാളി സൈന്യം ദുരന്ത മേഖലകളിൽ ഭക്ഷണമെത്തിക്കാൻ ഡ്രോണുകളെ ആശ്രയിക്കുന്നു. റോഡുകളും പാലങ്ങളും തകർന്നടിഞ്ഞ പ്രദേശങ്ങളിൽ സൈന്യത്തിന് വാഹനങ്ങളിലോ, കാൽനടയായോ എത്തിച്ചേരാനുള്ള വൈഷമ്യമാണ് കാരണം.
നിലവിൽ പല സ്ഥലങ്ങളിലും നേരിട്ടെത്തണമെങ്കിൽ ഹെലികോപ്റ്റർ വേണം. ഹെലികോപ്റ്ററുകൾ തെരച്ചിൽ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ലഭ്യമല്ല.
ഭക്ഷണത്തിനു പുറമേ, ഇന്ധനം, മരുന്ന്, അവശ്യ വസ്തുക്കൾ തുടങ്ങിയവ വിതരണം ചെയ്യാനും ഡ്രോണുകളെ ഉപയോഗിക്കുന്നുണ്ട്.
മൂന്നു മുതൽ നാലു വരെ കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിലേക്കാണ് ഡ്രോണുകളെ അയയ്ക്കുന്നത്. ചൈന സഹായമായി നല്കി ഡിജെഐ ഫ്ലൈകാറ്റ് 100 ഇനത്തിൽപ്പെട്ട ഡ്രൗോണുകളാണ് ഉപയോഗിക്കുന്നത്.
ഹെവി ലിഫ്റ്റ് ഡ്രോണുകളാണ് ഇവ. 60 കിലോഗ്രാം ഭാരം വഹിക്കാൻ ഇവയ്ക്കു കഴിയും. ചില ഘട്ടങ്ങളിൽ മൃതദേഹങ്ങൾ നീക്കം ചെയ്യാനും ഡ്രോണുകളെ ഉപയോഗിച്ചിരുന്നു.
ഓഗസ്റ്റ് 26ന് മഞ്ഞുപാളി അടന്നുവീണതിനെത്തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 1367 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കാണാതായ അയ്യായിരത്തിലധികം പേർക്കായി തെരച്ചിൽ തുടരുന്നു.
Tags : Nepal Flood Drone Flood