x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്തരവാദിത്വം ബിജെപിക്കും ആർഎസ്എസിനും: ഖാർഗെ

വെബ്ഡെസ്ക്
Published: July 6, 2026 02:17 AM IST | Updated: July 6, 2026 02:17 AM IST

മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജ്ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ.

ചി​​​​​ക്ക​​​​​ബ​​​​​ല്ലാ​​​​​പു​​​​​ര: അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലെ രാ​​​​​മ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ ല​​​​​ഭി​​​​​ച്ച സം​​​​​ഭാ​​​​​വ​​​​​ന തി​​​​​രി​​​​​മ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ 20,000 കോ​​​​​ടി​​​​​രൂ​​​​​പ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ച്ച​​​​​തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ബി​​​​​ജെ​​​​​പി​​​​​ക്കും ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​നു​​​​​മാ​​​​​ണെ​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജ്ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ.

വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക തീ​​​​​വ്ര​​​​​പ​​​​​രി​​​​​ഷ്ക​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ വോ​​​​​ട്ട് കൊ​​​​​ള്ള​​​​​യ്ക്കും ബി​​​​​ജെ​​​​​പി​​​​​യും കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രും ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​രോ​​​​​പി​​​​​ച്ചു. ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​ശി​​​​​ല്പി ബി.​​​​​ആ​​​​​ർ. അം​​​​​ബേ​​​​​ദ്ക​​​​​റു​​​​​ടെ പ്ര​​​​​തി​​​​​മ ചി​​​​​ക്ക​​​​​ബ​​​​​ല്ലാ​​​​​പു​​​​​ര​​​​​യി​​​​​ൽ അ​​​​​നാ​​​​​ച്ഛാ​​​​​ദ​​​​​നം ചെ​​​​​യ്തു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ.

സ്വ​​​​​ർ​​​​​ണ​​​​​വും വെ​​​​​ള്ളി​​​​​യും മാ​​​​​ത്ര​​​​​മ​​​​​ല്ല രാ​​​​​മ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്ത ഇ​​​​​ഷ്ടി​​​​​ക​​​​​വ​​​​​രെ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. എ​​​​​ല്ലാ​​​​​ദി​​​​​വ​​​​​സ​​​​​വും വി​​​​​ളി​​​​​ക്കു​​​​​ന്ന ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ​​​​​ത്ത​​​​​ന്നെ​​​​​യാ​​​​​ണ് കൊ​​​​​ള്ള ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്നും ഖാ​​​​​ർ​​​​​ഗെ ആ​​​​​രോ​​​​​പി​​​​​ച്ചു.

Tags : Responsibility BJP RSS Kharge Congress President

Recent News

Corehub Up