x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ പെ​യ്ഡ് പ​ര​സ്യ​ത്തി​ൽ മെ​റ്റ​യ്ക്കു നോ​ട്ടീ​സ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: July 6, 2026 01:28 AM IST | Updated: July 6, 2026 01:28 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലെ പെ​​​​യ്ഡ് പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മാ​​​​തൃ​​​​ക​​​​മ്പ​​​​നി​​​​യാ​​​​യ മെ​​​​റ്റ​​​​യ്ക്ക് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നോ​​​​ട്ടീ​​​​സ്.

സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് കേ​​​​ന്ദ്ര ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി മ​​​​ന്ത്രാ​​​​ല​​​​യം നോ​​​​ട്ടീ​​​​സ​​​​യ​​​​ച്ച​​​​ത്.

ഇ​​​​ത്ത​​​​രം പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ളും ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ​​​നി​​​​ന്ന് ഉ​​​​ട​​​​ന​​​​ടി നീ​​​​ക്കം ചെ​​​​യ്യാ​​​​നും മ​​​​ന്ത്രാ​​​​ല​​​​യം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ഇ​​​​ത്ത​​​​രം പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ എ​​​​ങ്ങ​​​​നെ ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രാ​​​​മി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും, ഇ​​​​വ ത​​​​ട​​​​യാ​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള സു​​​​ര​​​​ക്ഷാ​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണെ​​​​ന്നും നേ​​​​രി​​​​ട്ടു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​ൻ മെ​​​​റ്റ​​​​യു​​​​ടെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തും. മെ​​​​റ്റ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ലെ പ​​​​ര​​​​സ്യ അ​​​​വ​​​​ലോ​​​​ക​​​​ന പ്ര​​​​ക്രി​​​​യ​​​​യും, നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​ൻ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ക​​​​മ്പ​​​​നി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്ക​​​​ണം.

ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ പെ​​​​യ്ഡ് പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന വി​​​​വ​​​​രം മാ​​​​ധ്യ​​​​മ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ബി​​​​ബി​​​​സി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണാ​​​​ത്മ​​​​ക റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ട​​​​പെ​​​​ട​​​​ൽ.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മെ​​​​റ്റ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ ഐ​​​​ടി ആ​​​​ക്‌​​​​ടും 2012ലെ ​​​​പോ​​​​ക്‌​​​​സോ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്നേ​​​​ക്കും. കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ലൈം​​​​ഗി​​​​ക ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തും കൈ​​​​മാ​​​​റു​​​​ന്ന​​​​തും ഐ​​​​ടി ആ​​​​ക്‌​​​​ടി​​​​ലെ സെ​​​​ക്‌​​​​ഷ​​​​ൻ 67(ബി) ​​​​പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ​​​​യി​​​​ൽ കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​ണ്.

പെ​​​​യ്ഡ് പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ൾ നേ​​​​രി​​​​ട്ടു വ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​ത്ത​​​​രം പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ പ​​​​രി​​​​ര​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സു​ര​ക്ഷാ​ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മെ​റ്റ

ത​​​​ങ്ങ​​​​ളു​​​​ടെ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​ലെ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ മു​​​​ൻ​​​​കൂ​​​​ട്ടി ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ത്യാ​​​​ധു​​​​നി​​​​ക എ​​​​ഐ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​ ഉ​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് മെ​​​​റ്റ ന​​​​ൽ​​​​കു​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ഇ​​​​ന്ത്യ​​​​യി​​​​ൽ വാ​​​​ട്‌​​​​സാ​​​​പ് യൂ​​​​സ​​​​ർ നെ​​​​യിം ഫീ​​​​ച്ച​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​ർ ത​​​​ട​​​​ഞ്ഞ​​​​തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് മെ​​​​റ്റ​​​​യ്ക്കു​​​​നേ​​​​രേ​​​​യു​​​​ള്ള ​പു​​​​തി​​​​യ നീ​​​​ക്കം.

എ​​​​ന്നാ​​​​ൽ വ്യാ​​​​ജ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും ത​​​​ട്ടി​​​​പ്പു​​​​ക​​​​ളും ത​​​​ട​​​​യാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ സു​​​​ര​​​​ക്ഷാ​​​​ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ ത​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് വാ​​​​ട്‌​​​​സാ​​​​പ് യൂ​​​​സ​​​​ർ നെ​​​​യിം ഫീ​​​​ച്ച​​​​റി​​​​നോ​​​​ടു മെ​​​​റ്റ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.

Tags : Meta receives notice advertisement targeting children

Recent News

Corehub Up