ഐ.എം. വിജയന്റെ മകന്റെ വിവാഹചിത്രം
തൃശൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ഐ.എം. വിജയന്റെയും രാജിയുടെയും മകൻ ആരോമൽ വിജയൻ വിവാഹിതനായി. മുണ്ടൂർ കൈപ്പറമ്പ് ഭാസുരാലയം റോയ് ലിവിംഗ്സ്റ്റണ് ഹെബറിന്റെയും പഞ്ചമിയുടെയും മകൾ റോമി വിക്ടോറിയ ഹെബറാണു വധു.
തൃശൂർ തിരുവമ്പാടി കണ്വൻഷൻ സെന്ററിലെ നന്ദനം ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയായിരുന്നു വിവാഹം. ഈസ്റ്റ് ബംഗാൾ എഫ്സിയുടെ ഹെഡ് ഫുട്ബാൾ വീഡിയോ പെർഫോമൻസ് അനലിസ്റ്റാണ് ആരോമൽ.
ഇൻഡിഗോ എയർലൈൻസിലെ മുൻ ജീവനക്കാരിയാണ് റോമി വിക്ടോറിയ. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, രാജൻ ജെ. പല്ലൻ എംഎൽഎ, നടൻമാരായ ദിലീപ്, വിനായകൻ, സുരേഷ് കൃഷ്ണ, ഇന്ത്യൻ ഫുട്ബോളർമാരായിരുന്ന കെ.ടി. ചാക്കോ, ഷറഫലി, അലക്സ് എബ്രഹാം, ഷിൻജിത്ത്, എഡിസണ്, ആൻസണ്‍ തുടങ്ങിയവർ പങ്കെടുത്തു.
Tags : I.M. Vijayan married I.M. Vijayans son