രാമലിംഗ റെഡ്ഡി
ബംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി. ഓഗസ്റ്റിൽ നിയമസഭാസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തീരുമാനമുണ്ടാകും. ഹൈക്കമാൻഡുമായി കൂടിയാലോചിച്ച് അന്തിമരൂപരേഖ തയ്യാറാക്കും.
മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉൾപ്പടെ 14 പേർ മാത്രമാണിപ്പോൾ മന്ത്രിസഭയിലുള്ളത്. മാനദണ്ഡങ്ങളനുസരിച്ച് 34 മന്ത്രിമാരെവരെ സംസ്ഥാനത്ത് നിയോഗിക്കാം.