x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടു ശ​ത​മാ​നം ഡി​എ

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: July 6, 2026 01:23 AM IST | Updated: July 6, 2026 01:23 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ണ​​​സ​​​മ്മാ​​​നം. ര​​​ണ്ടു ശ​​​ത​​​മാ​​​നം ക്ഷാ​​​മ​​​ബ​​​ത്ത ഓ​​​ഗ​​​സ്റ്റി​​​ൽ അ​​​നു​​​വ​​​ദി​​​ക്കും. ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​ത്തി​​​നൊ​​​പ്പം ഉ​​​യ​​​ർ​​​ന്ന തു​​​ക ല​​​ഭി​​​ക്കും. ഓ​​​ഗ​​​സ്റ്റ് അ​​​വ​​​സാ​​​ന ആ​​​ഴ്ച ഓ​​​ണ​​​മാ​​​യ​​​തി​​​നാ​​​ൽ ആ ​​​മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം നേ​​​ര​​​ത്തെ ന​​​ൽ​​​കേ​​​ണ്ടിവ​​​രും.

ഒ​​​രു ഗ​​​ഡു ഡി​​​എ ന​​​ൽ​​​കാ​​​ൻ 60 കോ​​​ടി​​​യോ​​​ളം രൂ​​​പ അ​​​ധി​​​ക​​​മാ​​​യി വേ​​​ണ്ടിവ​​​രു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യം ല​​​ഭി​​​ക്കേ​​​ണ്ട ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഒ​​​രു ഗ​​​ഡു ഡി​​​എ കു​​​ടി​​​ശി​​​ക​​​യാ​​​ണ്. ഇ​​​താ​​​ണ് ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ൽ​​​കു​​​ക. ക്ഷാ​​​മ​​​ബ​​​ത്ത​​​യ്ക്കൊ​​​പ്പം പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് ക്ഷാ​​​മാ​​​ശ്വാ​​​സ​​​വും ല​​​ഭി​​​ക്കും.

ക്ഷാ​​​മ​​​ബ​​​ത്ത​​​യ്ക്ക് മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യം ന​​​ൽ​​​ക​​​ണോ എ​​​ന്ന കാ​​​ര്യം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​നി​​​ല പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം ധ​​​ന​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. അതി​​​നാ​​​ൽ, മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​മു​​​ണ്ടാ​​​കു​​​മോ എ​​​ന്ന കാ​​​ര്യം പി​​​ന്നീ​​​ടു മാ​​​ത്ര​​​മേ വ്യ​​​ക്ത​​​മാ​​​കൂ.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷാ​​​മ​​​ബ​​​ത്ത​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ ക്ഷാ​​​മാ​​​ശ്വാ​​​സ​​​വും സ​​​മ​​​യ​​​ത്തു കൊ​​​ടു​​​ത്തുതീ​​​ർ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Tags : Two percent DA government employees

Recent News

Corehub Up