x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടി​യ​ത്തൂ​രി​ൽ വ​ഴി​ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വി​ന് വെ​ട്ടേ​റ്റു; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 6, 2026 12:49 AM IST | Updated: July 6, 2026 12:58 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​ടി​യ​ത്തൂ​രി​ൽ വ​ഴി​ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വി​ന് വെ​ട്ടേ​റ്റു. കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട്ടാ​ണ് സം​ഭ​വം. പ​ന്നി​ക്കോ​ട് കു​ഴി​യി​ല്‍ അ​നൂ​പ്(40) എ​ന്ന യു​വാ​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ദേ​വ​ദാ​സ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കഴിഞ്ഞ ദിവസം വൈ​കി​ട്ട് പ​ന്നി​ക്കോ​ട് അ​ങ്ങാ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ഏ​റെ നാ​ളാ​യി ദേ​വ​ദാ​സ​നും അ​നൂ​പും ത​മ്മി​ല്‍ വ​ഴി​ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു.

ഞായറാഴ്ച വൈകി​ട്ടും ഇ​രു​വ​രും ത​മ്മി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ദേ​വ​ദാ​സ​ന്‍ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​നൂ​പി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​നൂ​പി​നെ നാ​ട്ടു​കാ​ർ ഉ​ട​ന്‍ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 

Tags : kerala police crime news arrest Kodiyathur calicut

Recent News

Corehub Up