x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ സം​വ​ര​ണം: കേ​ന്ദ്ര​ത്തി​നെ​തി​രെ നീ​ക്കം ക​ടു​പ്പി​ച്ച് കോ​ൺ​ഗ്ര​സ്; ഏ​പ്രി​ൽ 15-ന് ​സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് ഖാ​ർ​ഗെ


Published: April 13, 2026 11:55 PM IST | Updated: April 13, 2026 11:55 PM IST

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഏ​പ്രി​ൽ 15-ന് ​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. വ​നി​താ സം​വ​ര​ണ​ത്തെ കോ​ൺ​ഗ്ര​സ് ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ത്ത​രം വ​ലി​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

ഏ​പ്രി​ൽ 16-ന് ​പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഖാ​ർ​ഗെ​യു​ടെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. വ​നി​താ സം​വ​ര​ണ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ അ​ന്തി​മ തീ​രു​മാ​നം സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന് ശേ​ഷം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന് പു​റ​മേ മ​റ്റ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും സ​ഭ​യി​ൽ ഹാ​ജ​രാ​കാ​ൻ അം​ഗ​ങ്ങ​ൾ​ക്ക് വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Kharge Women's Reservation Bill Latest News

Recent News

Corehub Up