ന്യൂഡൽഹി: ഖാർഗെയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്വാൾ എന്നിവരടങ്ങുന്ന ബിജെപി സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകിയത്. മല്ലികാർജുൻ ഖാർഗെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഖാർഗെയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്നും പരസ്യമായി മാപ്പപേക്ഷിക്കാൻ നിർദേശിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അനാവശ്യമായി ഇടപെട്ടതിനും അപകീർത്തിപ്പെടുത്തിയതിനും ഖാർഗെയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണം,
വിവാദ പരാമർശം അടങ്ങിയ വീഡിയോകളും വാർത്തകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിടണം എന്നീ ആവശ്യങ്ങളാണ് ബിജെപി മുന്നോട്ടുവെച്ചത്. "പ്രധാനമന്ത്രിയെപ്പോലൊരു നേതാവിനെതിരെ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഇത് ജനാധിപത്യ സംവാദങ്ങളുടെ നിലവാരം തകർക്കുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
Tags : Kiran Rijiju BJP Latest News Kharge