x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ക്കോ​ട​തി​ ഇ​ട​പെ​ട​ല്‍ പി​എ​സ്‌​സി​ക്ക് തി​രി​ച്ച​ടി

റി​​​ച്ചാ​​​ര്‍​ഡ് ജോ​​​സ​​​ഫ്
Published: October 6, 2026 01:57 AM IST | Updated: October 6, 2026 01:57 AM IST

ലോഗോ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് ക​​​മ്മീ​​​ഷ​​​നെ​​​തി​​​രേ​​​യു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി വി​​​മ​​​ര്‍​ശ​​​നം വ​​​ന്‍ തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രാ​​​യ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന പി​​​എ​​​സ്‌​​​സി​​​യു​​​ടെ ആ​​​വ​​​ശ്യ​​​വും ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യി​​​ട്ടു​​​ണ്ട്.

പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​ലെ വീ​​​ഴ്ച​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് പി​​​എ​​​സ്‌​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും ചി​​​ല ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും എ​​​തി​​​രേ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളോ​​​ട് ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നാ​​​യി ക്രൈം​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്ത് ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​നും നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​ത്തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു പി​​​എ​​​സ്‌​​​സി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്താ​​​ന്‍ ക്രൈം​​​ബ്രാ​​​ഞ്ചി​​​നു ക​​​ഴി​​​യി​​​ല്ലെ​​​ന്ന വാ​​​ദ​​​വും പി​​​എ​​​സ്‌​​​സി ഉ​​​ന്ന​​​യി​​​ച്ചു. പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളെ മ​​​ന​​​ഃപൂ​​​ര്‍​വം കു​​​റ്റ​​​ക്കാ​​​രാ​​​ക്കാ​​​ന്‍ ശ്ര​​​മം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു പി​​​എ​​​സ്‌​​​സി​​​യു​​​ടെ നി​​​ല​​​പാ​​​ട്. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​മാ​​​യ പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് ക​​​മ്മി​​​ഷ​​​നി​​​ലെ അം​​​ഗ​​​ങ്ങ​​​ളെ ക്രൈം​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് വി​​​ളി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പ്ര​​​ശ്‌​​​ന​​​മു​​​ണ്ടെ​​​ന്ന വാ​​​ദ​​​വും പി​​​എ​​​സ്‌​​​സി ഉ​​​യ​​​ര്‍​ത്തി.

അ​​​തേ​​​സ​​​മ​​​യം പി​​​എ​​​സ്‌​​​സി നി​​​യ​​​മ​​​ന ക്ര​​​മ​​​ക്കേ​​​ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ മു​​​ഖം ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് ക​​​മ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യ​​​ത്. ക്ര​​​മ​​​ക്കേ​​​ട് പു​​​റ​​​ത്താ​​​യ​​​തോ​​​ടെ അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വും പി​​​എ​​​സ്‌​​​സി ത​​​ല​​​പ്പ​​​ത്ത് ന​​​ട​​​ന്ന​​​താ​​​യാ​​​ണ് വി​​​വ​​​രം. ഇ​​​തും വി​​​വാ​​​ദ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മ​​​റ്റു വ​​​ഴി​​​ക​​​ളി​​​ല്ലാ​​​തെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ലെ അ​​​ന്വേ​​​ഷ​​​ണം ആ​​​ഭ്യ​​​ന്ത​​​ര വി​​​ജി​​​ല​​​ന്‍​സ് എ​​​സ്പി​​​ക്കു കൈ​​​മാ​​​റാ​​​ന്‍ പി​​​എ​​​സ്‌​​​സി യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്.

ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡി​​​ലെ ഉ​​​യ​​​ര്‍​ന്ന ത​​​സ്തി​​​ക​​​യാ​​​യ ചീ​​​ഫ് നി​​​യ​​​മ​​​ന​​​ത്തി​​​ന് 2022 ലാ​​​യി​​​രു​​​ന്നു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. 200ല​​​ധി​​​കം പേ​​​രാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​ത്. ഒ​​​ന്നേ​​​കാ​​​ല്‍ ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ ശ​​​മ്പ​​​ളം ല​​​ഭി​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ നി​​​യ​​​മ​​​നം നേ​​​ടി​​​യ​​​വ​​​ര്‍ ഇ​​​ട​​​തു​​​പ​​​ക്ഷ സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മാ​​​ണ് ഉ​​​യ​​​ര്‍​ന്ന​​​ത്.

പ്ലാ​​​നിം​​​ഗ് ബോ​​​ര്‍​ഡ് ചീ​​​ഫ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​യി​​​ലെ 10 ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്കു മാ​​​ര്‍​ക്കി​​​ടാ​​​തെ റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി നി​​​യ​​​മ​​​നം ന​​​ല്‍​കി​​​യ​​​താ​​​ണ് വി​​​വാ​​​ദ​​​മാ​​​യ​​​ത്. ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ര്‍​പ്പ് എ​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് ക്ര​​​മ​​​ക്കേ​​​ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. ആ​​​കെ​​​യു​​​ള്ള 28 ചോ​​​ദ്യ​​​ങ്ങ​​​ളി​​​ല്‍ 18 എ​​​ണ്ണ​​​ത്തി​​​നു മാ​​​ത്ര​​​മേ പി​​​എ​​​സ്‌​​​സി മാ​​​ര്‍​ക്കി​​​ട്ടി​​​ട്ടു​​​ള്ളൂ. 53 മാ​​​ര്‍​ക്കി​​​നു​​​ള്ള ബാ​​​ക്കി 10 ചോ​​​ദ്യ​​​ങ്ങ​​​ള്‍ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്താ​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് കൈ​​​മാ​​​റി​​​യി​​​ല്ല.

Tags : KeralaHighCourt Intervention PSC Setback Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up