Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intervention

Alappuzha

ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​ന് നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ ഇ​ട​പെ​ട​ൽ

അ​മ്പ​ല​പ്പു​ഴ: അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ച്ച ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സ് സം​വി​ധാ​ന​മി​ല്ല. വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്ന് ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ ഇ​ട​പെ​ട​ൽ. ദേ​ശീ​യപാ​ത​യി​ൽ വ​ള​ഞ്ഞവ​ഴി എ​സ്എ​ൻ ക​വ​ല ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​തനി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സോ ഹോം ​ഗാ​ർ​ഡോ ഇ​ല്ലാ​ത്ത​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് വ​ഴി​വ​യ്ക്കു​ന്ന​ത് ഇ​ന്ന​ലെ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി പ്ര​തി​നി​ധി ബി. ​ബി​ന്ദു ഭാ​യ് എ​സ്എ​ൻ ക​വ​ല​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ​തേ​ടി. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി സ​ബ് ജ​ഡ്ജി​ന് കൈ​മാ​റി.

തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം യാ​തൊ​രു മു​ന്ന​റി​യി​പ്പും സു​ര​ക്ഷ​യു​മി​ല്ലാ​തെ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ അ​പ​ക​ടം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു ജം​ഗ്ഷ​നി​ലും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സ് യാ​തൊ​രു സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ത് ദേ​ശീ​യപാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കു​ക​യാ​ണ്.

National

മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍: ഇടപെടാതെ സുപ്രീംകോടതി

ന്യൂ​​​ഡ​​​ല്‍ഹി: 14 വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ള്‍ക്കു മ​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ല്‍കു​​​ന്ന​​​തി​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട സ്‌​​​കൂ​​​ളു​​​ക​​​ള്‍ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ നി​​​ര്‍ബ​​​ന്ധ​​​മാ​​​ക്കാ​​​ന്‍ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ക്ക് നി​​​ര്‍ദേ​​​ശം ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ര്‍ജി​​​യി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​തെ സു​​​പ്രീം​​​കോ​​​ട​​​തി.

ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഥോ​​​റി​​​റ്റി​​​യെ വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ച്ചാ​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദീ​​​പാ​​​ങ്ക​​​ര്‍ ദ​​​ത്ത, സ​​​തീ​​​ഷ് ച​​​ന്ദ്ര ശ​​​ര്‍മ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യെ ബെ​​​ഞ്ച് ഹ​​​ര്‍ജി ത​​​ള്ളി​​​യ​​​ത്.

14 വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ള്‍ക്കു മ​​​ത​​​പ​​​ര​​​മാ​​​യ പ്ര​​​ബോ​​​ധ​​​ന​​​മോ വി​​​ദ്യാ​​​ഭ്യാ​​​സ​​​മോ ന​​​ല്‍കു​​​ന്ന എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ന്‍ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ര്‍ജി​​​ക്കാ​​​ര​​​നാ​​​യ അ​​​ശ്വ​​​നി കു​​​മാ​​​ര്‍ ഉ​​​പാ​​​ധ്യാ​​​യ റി​​​ട്ട് ഹ​​​ര്‍ജി​​​യി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

District News

അ​ക്ര​മ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ൽ: പോ​ലീ​സ് ആ​ന്‍റി റ​യ​റ്റ് ഡ്രി​ൽ പ​രേ​ഡ് ന​ട​ത്തി

ക​ൽ​പ്പ​റ്റ: സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് ഇ​ട​പെ​ട​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും ക്ര​മ​ബ​ദ്ധ​വു​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ആ​ന്‍റി റ​യ​റ്റ് ഡ്രി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

പൊ​തു​സ​മാ​ധാ​ന​വും നി​യ​മ​വ്യ​വ​സ്ഥ​യും നി​ല​നി​ർ​ത്തു​ന്ന​തി​നി​ടെ നേ​രി​ടേ​ണ്ടി​വ​രു​ന്ന അ​ക്ര​മ​സാ​ഹ​ച​ര്യ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്. പു​ത്തൂ​ർ​വ​യ​ൽ എ​ആ​ർ ക്യാ​ന്പി​ൽ പ​രേ​ഡി​ന് മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി വി.​കെ. വി​ശ്വം​ഭ​ര​ൻ നേ​തൃ​ത്വം ന​ൽ​കി. ഡി​എ​ച്ച്ക്യു സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് ജോ​ർ​ജ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റോ​യ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി 40 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്തു.

ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണം, അ​പ്ര​തീ​ക്ഷി​ത സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ, നി​യ​മ​പ​ര​മാ​യ ഇ​ട​പെ​ട​ൽ രീ​തി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​ക്ര​മ സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നും പൊ​തു​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി. അ​ക്ര​മ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്പോ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ന്തം സു​ര​ക്ഷ​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും പ​രി​ശീ​ല​ന​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

Latest News

Corehub Up