x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 31, 2026 11:53 PM IST | Updated: August 31, 2026 11:53 PM IST

ആ​ല​പ്പു​ഴ ടൗ​ൺ വ്യാ​പാ​ര ഭ​വ​ൻ രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര. ആ​ല​പ്പു​ഴ ടൗ​ൺ യൂ​ണി​റ്റ് കൈ​ചൂ​ണ്ടി​യി​ൽ ആ​രം​ഭി​ച്ച വ്യാ​പാ​ര ഭ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ല വ​ർ​ധ​ന​വ് ത​ട​യാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും വ്യാ​പാ​ര പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​ല നി​യ​ന്ത്രി​ത ക​ൺ​ട്രോ​ളിം​ഗ് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്ക​ണം. ചെ​റു​കി​ട ക​ച്ച​വ​ട​കാ​ർ​ക്ക് ന്യാ​യ​വി​ല​ക്ക് സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​യ​ങ്കി​ൽ മാ​ത്ര​മേ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ സാ​ധി​ക്കു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​പ് ടോ​പ് ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ജെ. ​ഉ​ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ന്‍റ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​നാ​സ​ർ, വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ഥി​ക​ളെ ആ​ദ​രി​ച്ചു.

Tags : Nattuvishesham Districtnews Deepikanews intervention

Recent News

Corehub Up