x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുജ്തബയുടെ ഇടപെടൽ; വെടിനിർത്തൽ ട്രംപിന്‍റെ അന്ത്യശാസനം അവസാനിക്കാൻ 90 മിനിറ്റ് ശേഷിക്കേ


Published: April 8, 2026 10:22 PM IST | Updated: April 8, 2026 10:22 PM IST

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ട്രം​​​​പി​​​​ന്‍റെ അ​​​​ന്ത്യ​​​​ശാ​​​​സ​​​​ന സ​​​​മ​​​​യം അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ൻ 90 മിനിറ്റ് മാ​​​​ത്രം ശേ​​​​ഷി​​​​ക്കേ​​​​യാ​​​​ണ് ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നു സ​​​​മ്മ​​​​തി​​​​ച്ച​​​​ത്. ഇ​​​​റാ​​​​ന്‍റെ പു​​​​തി​​​​യ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് മു​​​​ജ്ത​​​​ബ ഖ​​​​മ​​​​ന​​​​യ് ആ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സ്, പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷ​​​​ഹ്ബാ​​​​സ് ഷ​​​​രീ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കു പു​​​​റ​​​​മേ ചൈ​​​​ന​​​​യും ഇ​​​​റാ​​​​നെ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നു പ്രേ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ഊ​​​​ർ​​​​ജി​​​​ത നീ​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഇ​​​​റാ​​​​ന്‍റെ പ​​​​രി​​​​ണ​​​​ത​​​​പ്ര​​​​ജ്ഞ​​​​നാ​​​​യ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ്ചി​​​​യും വി​​​​പ്ല​​​​വ​​​​ഗാ​​​​ർ​​​​ഡു​​​​ക​​​​ളെ വെ​​​​ടി​​​​നി​​​​ർ​​​​ത്തി​​​​ലി​​​​നു പ്രേ​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ മു​​​​ജ്ത​​​​ബ​​​​യു​​​​ടെ അ​​​​ന്തി​​​​മ നീ​​​​ക്ക​​​​ങ്ങ​​​​ളാ​​​​ണ് വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കി​​​​യ​​​​ത്.

വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നു സ​​​​മ്മ​​​​തി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​റേ​​​​നി​​​​യ​​​​ൻ സം​​​​സ്കാ​​​​ര​​​​ത്തെ തു​​​​ട​​​​ച്ചു​​​​നീ​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ ഭീ​​​​ഷ​​​​ണി. ഇ​​​​തു പ്ര​​​​കാ​​​​രം ഇ​​​​റാ​​​​ൻ വ​​​​ഴ​​​​ങ്ങി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​റാ​​​​ന്‍റെ ഊ​​​​ർ​​​​ജ​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ളെ​​​​യും മ​​​​റ്റ് പ​​​​ശ്ചാ​​​​ത്ത​​​​ല സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ട് വ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സേ​​​​ന.

ഇ​​​​തി​​​​നി​​​​ടെ, അ​​​​മേ​​​​രി​​​​ക്ക​​​​ൻ ന​​​​യ​​​​ത​​​​ന്ത്ര​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പാ​​​​ക്കി​​​​സ്ഥാ​​​​ൻ മു​​​​ഖാ​​​​ന്തരം ഇ​​​​റേ​​​​നി​​​​യ​​​​ൻ നേ​​​​തൃ​​​​ത്വ​​​​ത്തെ ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക വ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് പാ​​​​ക് നേ​​​​തൃ​​​​ത്വം ഇ​​​​റാ​​​​നെ അ​​​​റി​​​​യി​​​​ച്ചു. ഈ​​​​ജ്പ്തി​​​​ലെ​​​​യും തു​​​​ർ​​​​ക്കി​​​​യി​​​​ലെ​​​​യും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​ർ ഇ​​​​റാ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു. ചൈ​​​​നീ​​​​സ് നേ​​​​താ​​​​ക്ക​​​​ളും യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​റാ​​​​നെ പ്രേ​​​​രി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു.

എ​ന്നാ​ൽ അ​ന്തി​മ തീ​രു​മാ​നം മു​ജ്‌​ത​ബ​യു​ടേ​താ​യി​രു​ന്നു. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ളെ നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​സ്ര​യേ​ലി​ന്‍റെ വ​ധ​ഭീ​ഷ​ണി നേ​രി​ടു​ന്ന മു​ജ്ത​ബ, സ​ഹാ​യി​ക​ളെ ഉ​പ​യോ​ഗി​ച്ച് കു​റി​പ്പു​ക​ൾ കൈ​മാ​റി​യാ​ണ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​ത്. മു​ജ്ത​ബ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​വെ​ടി​നി​ർ​ത്ത​ൽ യാ​ഥാ​ർ​ഥ്യ​മാ​കി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Tags : intervention ceasefire Trump ultimatum West Asian Conflict Middle East War Mojtaba Khamenei

Recent News

Corehub Up