x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പോ​ർ​ട്സ് കൗ​ണ്‍​സിലിൽ നാ​ഥ​നി​ല്ല; ഇ​ട​പെ​ട​ണ​മെ​ന്ന് കാ​യി​ക​താ​ര​ങ്ങ​ൾ

തോ​​​​മ​​​​സ് വ​​​​ർ​​​​ഗീ​​​​സ്
Published: June 27, 2026 02:43 AM IST | Updated: June 27, 2026 02:43 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ്പോ​​​​ർ​​​​ട്സ് കൗ​​​​ണ്‍​സി​​​​ലി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ക​​​​രാ​​​​ർ വ്യ​​​​വ​​​​സ്ഥയിൽ നി​​​​യ​​​​മി​​​​ച്ചി​​​​ട്ടു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ക​​​​ർ​​​​ക്കും താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ശ​​​​ന്പ​​​​ളം കി​​​​ട്ടാ​​​​താ​​​​യി​​​​ട്ട് മാ​​​​സ​​​​ങ്ങ​​​​ൾ. ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ച് മാ​​​​സം മു​​​​ത​​​​ലു​​​​ള്ള ശ​​​​ന്പ​​​​ള​​​​മാ​​​​ണ് കു​​​​ടി​​​​ശി​​​​ക​​​​യാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

സ്റ്റേ​​​​റ്റ് സ്പോ​​​​ർ​​​​ട്സ് കൗ​​​​ണ്‍​സി​​​​ലി​​​​ലും ജി​​​​ല്ലാ സ്പോ​​​​ർ​​​​ട് കൗ​​​​ണ്‍​സി​​​​ലു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട കാ​​​​യി​​​​ക​​​​പ​​​​രി​​​​ശീ​​​​ല​​​​ക​​​​രും കൗ​​​​ണ്‍​സി​​​​ലി​​​​ലെ ക്ല​​​​റി​​​​ക്ക​​​​ൽ ജോ​​​​ലി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ ചെ​​​​യ്യു​​​​ന്ന താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രും ഹോ​​​​സ്റ്റ​​​​ൽ വാ​​​​ർ​​​​ഡ​​​​ൻ​​​​മാ​​​​രും കു​​​​ക്കു​​​​മാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെയു​​​​ള്ള ഇരുനൂറോ​​​​ളം പേ​​​​ർ​​​​ക്കാ​​​​ണ് ശ​​​​ന്പ​​​​ളം കി​​​​ട്ടാ​​​​താ​​​​യ​​​​ത്.

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ൽ നി​​​​ന്നു​​​​ള്ള പ്ലാ​​​​ൻ ഫ​​​​ണ്ട് ല​​​​ഭ്യ​​​​മാ​​​​കാ​​​​ത്ത​​​​താ​​​​ണ് അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ന് കാ​​​​ര​​​​ണം. കൗ​​​​ണ്‍​സി​​​​ലി​​​​ൽ പ്ലാ​​​​ൻ ഫ​​​​ണ്ടി​​​​ൽ നി​​​​ന്നും നോ​​​​ണ്‍ പ്ലാ​​​​ൻ ഫ​​​​ണ്ടി​​​​ൽ നി​​​​ന്നുമുള്ള പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് വി​​​​വി​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

പ്ലാ​​​​ൻ ഫ​​​​ണ്ടി​​​​ൽനി​​​​ന്നാ​​​​ണ് ദി​​​​വ​​​​സ​​​​വേ​​​​ത​​​​ന​​​​ക്കാ​​​​ർ​​​​ക്കും ക​​​​രാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​മു​​​​ള്ള ശ​​​​ന്പ​​​​ള​​​​വും മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ന​​​​ല്കേ​​​​ണ്ട​​​​ത്. കൂ​​​​ടാ​​​​തെ സം​​​​സ്ഥാന​​​​ത്തെ സ്കൂ​​​​ൾ, കോ​​​​ള​​​​ജ് സ്പോ​​​​ർ​​​​ട്സ് ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ദി​​​​ന​​​​ബ​​​​ത്ത​​​​യും പ്ലാ​​​​ൻ ഫ​​​​ണ്ടി​​​​ൽ നി​​​​ന്നാ​​​​ണ് ന​​​​ല്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു മാ​​​​സം അ​​​​വ​​​​ധി​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ സ്പോ​​​​ർ​​​​ട്സ് ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഫ​​​​ണ്ടി​​​​ന്‍റെ ആ​​​​വ​​​​ശ്യം വേ​​​​ണ്ടി വ​​​​ന്നി​​​​ല്ല.

എ​​​​ന്നാ​​​​ൽ മാ​​​​ർ​​​​ച്ച് മാ​​​​സ​​​​ത്തെ ദി​​​​ന ബ​​​​ത്ത പ​​​​ല ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ൾ​​​​ക്കും ന​​​​ല്കാ​​​​നു​​​​മു​​​​ണ്ട്. ഈ ​​​​മാ​​​​സം കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും അ​​​​ധ്യ​​​​യ​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ കു​​​​ട്ടി​​​​ക​​​​ൾ സ്പോ​​​​ർ​​​​ട്സ് ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ളി​​​​ൽ എ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. അ​​​​ടു​​​​ത്ത മാ​​​​സം ഈ ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ദി​​​​ന​​​​ബ​​​​ത്ത​​​​യും ന​​​​ല്കേ​​​​ണ്ട​​​​തു​​​​ണ്ട്.

നി​​​​ല​​​​വി​​​​ൽ സ്പോ​​​​ർ​​​​ട്സ് കൗ​​​​ണ്‍​സി​​​​ലി​​​​ൽ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് നി​​​​യ​​​​മി​​​​ച്ച ഭ​​​​ര​​​​ണ സ​​​​മി​​​​തി രാ​​​​ജി​​​​വ​​​​ച്ചൊഴി​​​​ഞ്ഞു. പു​​​​തിയ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യെ യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മി​​​​ച്ചി​​​​ട്ടു​​​​മി​​​​ല്ല. പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ സ​​​​ർ​​​​ക്കാ​​​​രി​​​​ന് നേ​​​​രി​​​​ട്ട് നോ​​​​മി​​​​നേ​​​​റ്റ് ചെ​​​​യ്യാ​​​​വു​​​​ന്ന​​​​താ​​​​ണ്.

സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ദൈ​​​​നം​​​​ദി​​​​ന പ​​​​രി​​​​ശീ​​​​ല​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്ക് മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കേ​​​​ണ്ട കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​നം ഉ​​​​ട​​​​ൻ ന​​​​ട​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ദൈ​​​​നം​​​​ദി​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കും. കാ​​​​യി​​​​ക മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര ഇ​​​​ട​​​​പെ​​​​ട​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​വ​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണ് കാ​​​​യി​​​​ക​​​​പ്രേ​​​​മി​​​​ക​​​​ളു​​​​ടെയും താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​വ​​​​ശ്യം.

Tags : Sports Council Athletes intervention

Recent News

Corehub Up