x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശ്ലീ​ല എ​ഐ ഉ​ള്ള​ട​ക്കം: നിവേദനം പരിശോധിക്കാൻ കേന്ദ്രസർക്കാരിനോടു കോടതി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 12, 2026 02:34 AM IST | Updated: August 12, 2026 02:34 AM IST

സുപ്രീം കോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഓ​​​​ൺ​​​​ലൈ​​​​നി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ശാ​​​​രീ​​​​രി​​​​ക ആ​​​​ക്ര​​​​മ​​​​ണ​​​ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ, വ്യ​​​​ക്തി​​​​ഗ​​​​ത​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ത്ത​​​​ൽ, വ്യാ​​​​ജ​​​​വും അ​​​​ശ്ലീ​​​​ല​​​​വു​​​​മാ​​​​യ എ​​​ഐ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ, ഡീ​​​​പ് ഫേ​​​​ക്കു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രേ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും ഇ​​​​ത്ത​​​​രം യു​​​​ആ​​​​ർ​​​​എ​​​​ലു​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ ത​​​​ട​​​​യാ​​​​നു​​​​മു​​​​ള്ള സം​​​​വി​​​​ധാ​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​ള്ള നി​​​​വേ​​​​ദ​​​​നം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ന​​​​രേ​​​​ന്ദ്ര കു​​​​മാ​​​​ർ ഗോ ​​​​സ്വാ​​​​മി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മാ​​​​ല്യ ബാ​​​​ഗ്ചി, വി.​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചാ​​​​ണ് ​ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

കേ​​​​ന്ദ്ര ഐ​​​​ടി മ​​​​ന്ത്രാ​​​​ല​​​​യം, ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രാ​​​​ല​​​​യം, നി​​​​യ​​​​മ​​​മ​​​​ന്ത്രാ​​​​ല​​​​യം എ​​​​ന്നി​​​​വ​​​​ർ ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ന്‍റെ നി​​​​വേ​​​​ദ​​​​നം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പ​​​​രി​​​​ഹാ​​​​ര​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

Tags : ObsceneAIContent SupremCourt CentralGovernment ExaminePetition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up