ന്യൂഡൽഹി: ഓൺലൈനിലൂടെയുള്ള ശാരീരിക ആക്രമണഭീഷണികൾ, വ്യക്തിഗതവിവരങ്ങൾ ചോർത്തൽ, വ്യാജവും അശ്ലീലവുമായ എഐ ഉള്ളടക്കങ്ങൾ, ഡീപ് ഫേക്കുകൾ എന്നിവയ്ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കാനും ഇത്തരം യുആർഎലുകൾ ഇന്ത്യയിൽ തടയാനുമുള്ള സംവിധാനം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പരിശോധിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി.
അഭിഭാഷകൻ നരേന്ദ്ര കുമാർ ഗോ സ്വാമി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
കേന്ദ്ര ഐടി മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, നിയമമന്ത്രാലയം എന്നിവർ ഹർജിക്കാരന്റെ നിവേദനം പരിഗണിച്ച് ആവശ്യമെങ്കിൽ സമയബന്ധിതമായി പരിഹാരമാർഗങ്ങൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.