Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SupremCourt

സമാധാനപരമായ പ്രതിഷേധത്തിൽ അമിതാധികാരം പ്രയോഗിക്കാനാകില്ല: സു​പ്രീം​കോ​ട​തി​ നി​രീ​ക്ഷ​ണം

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥിപ്ര​ക്ഷോ​ഭ​ത്തി​ലെ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക നി​രീ​ക്ഷ​ണം. നി​യ​മ​പ​ര​വും സ​മാ​ധാ​ന​പ​ര​വു​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പുന​ൽ​കു​ന്നു​ണ്ടെ​ന്നും സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം പ്ര​തി​ഷേ​ധം ന​ട​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ടു​ മാ​ത്രം പോ​ലീ​സി​ന് അ​മി​താ​ധി​കാ​രം പ്ര​യോ​ഗി​ക്കാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​തി​രേ ജൂ​ൺ 20ന് ​വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നെ ഡ​ൽ​ഹി പോ​ലീ​സും കേ​ന്ദ്ര സേ​ന​യും നേ​രി​ട്ട രീ​തി​യെ ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഒ​രുകൂ​ട്ടം ഹ​ർ​ജി​ക​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ങ്ങി​യ മൂ​ന്ന് അം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.
പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് സ്വ​ത​ന്ത്ര​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം സ​മ​ര​ങ്ങ​ളി​ൽ പോ​ലീ​സ് സ്വീ​ക​രി​ക്കേ​ണ്ട പ്രോ​ട്ടകോ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു ഏ​കീ​കൃ​ത സ്വ​ഭാ​വം ആ​വ​ശ്യ​മാണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. പ്ര​തി​ഷേ​ധം ന​ട​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ട് ലാ​ത്തിച്ചാർ​ജ് ന​ട​ത്താം എ​ന്ന​ർ​ഥ​മി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും ഒ​രു​പോ​ലെ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി ചൂണ്ടിക്കാ‌ട്ടി.

ഇ​ത്ത​രം സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യാ​ൻ ഹെ​ൽ​മെ​റ്റ് ഉ​ൾ​പ്പെ​ടെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ പോ​ലീ​സിനു ന​ൽ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് സ​ർ​ക്കാ​രി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥിപ്ര​ക്ഷോ​ഭ​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ൽ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജ്, ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗം, പെ​ൺ​കു​ട്ടി​ക​ൾ​ക്ക് എ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാണ് സു​പ്രീം​കോ​ട​തി​ക്കു മു​ന്നി​ൽ ഹ​ർ​ജി എ​ത്തി​യ​ത്.

തൊ​ഴി​ലി​ല്ലാ​യ്മ​യും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും മൂ​ലം ദു​രി​ത​ത്തി​ലാ​യ യു​വാ​ക്ക​ൾ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ അ​തി​നെ ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗി​ന് തു​ല്യ​മാ​യി അ​തി​ക്രൂ​ര​മാ​യാ​ണ് നേ​രി​ട്ട​തെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​നും പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​നും വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ത​ന്ത്ര ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ​യോ പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘ​ത്തെ​യോ നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഹ​ർ​ജി​യി​ലു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഹ​ർ​ജി​ക​ളി​ലും സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

Latest News

Corehub Up