x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ-ടെറ്റ്: യോഗ്യതാമാര്‍ക്കിൽ ഇളവുകൾ വേണമെന്ന് കെഎസ്എസ്ടിഎഫ്

വെബ്ഡെസ്ക്
Published: August 12, 2026 03:14 AM IST | Updated: August 12, 2026 03:15 AM IST

കെ-​ടെ​റ്റ്

കോ​ട്ട​യം: ആ​ര്‍ടി​ഇ ആ​ക് ട് ​നി​ല​വി​ല്‍ വ​രു​ന്ന​തി​ന് മു​മ്പ് സ​ര്‍വീ​സി​ല്‍ പ്ര​വേ​ശി​ച്ച അ​ധ്യാ​പ​ക​ര്‍ക്കും കെ-​ടെ​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കി​യു​ള്ള സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍ണ​യ​ത്തി​ലും യോ​ഗ്യ​താ മാ​ര്‍ക്കി​ന്‍റെ മി​നി​മം പ​രി​ധി​യി​ലും ഇ​ള​വു​ക​ള്‍ വേ​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് ഫ്ര​ണ്ട് (കെ​എ​സ്എ​സ്ടി​എ​ഫ്) ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ല്‍ കെ-​ടെ​റ്റ് പ​രീ​ക്ഷ​യി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 60 ശ​ത​മാ​ന​വും സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍ക്ക് 55 ശ​ത​മാ​ന​വു​മാ​ണ് യോ​ഗ്യ​താ മാ​ര്‍ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ 20 മു​ത​ല്‍ 25 വ​ര്‍ഷ​ത്തോ​ള​മാ​യി സ​ര്‍വീ​സി​ലു​ള്ള അ​ധ്യാ​പ​ക​ര്‍ക്ക് പാ​സ് മാ​ര്‍ക്ക് 60 ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും 50 ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്നും കെ​എ​സ്എ​സ്ടി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ര്‍വീ​സി​ലു​ള്ള അ​ധ്യാ​പ​ക​ര്‍ക്കാ​യു​ള്ള പ​രീ​ക്ഷ​യി​ല്‍ യോ​ഗ്യ​താ മാ​ര്‍ക്കി​ല്‍ അ​നു​വ​ദി​ച്ച് ന​ല്‍കി​യി​ട്ടു​ള്ള ഇ​ള​വു​ക​ള്‍ കേ​ര​ള​വും മാ​തൃ​ക​യാ​ക്ക​ണം.

ഇ​ത് ഒ​രു മ​ത്സ​ര​പ​രീ​ക്ഷ​യ​ല്ല, മ​റി​ച്ച് അ​ധ്യാ​പ​ക​ന്‍റെ അ​ഭി​രു​ചി പ​രി​ശോ​ധി​ക്കു​ന്ന ഒ​രു ടെ​സ്റ്റ് മാ​ത്ര​മാ​ണ്. ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ നി​ല​വി​ലി​ല്ലാ​തി​രു​ന്ന ഒ​രു യോ​ഗ്യ​ത പി​ന്നീ​ട് അ​ടി​ച്ചേ​ല്‍പ്പി​ക്കു​മ്പോ​ള്‍, പ​തി​റ്റാ​ണ്ടു​ക​ളാ​യി സേ​വ​നം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ര്‍ക്ക് മാ​ര്‍ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത് സാ​മൂ​ഹ്യ​നീ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കെ​എ​സ്എ​സ്ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​നോ​യ​ല്‍ മാ​ത്യൂ​സും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : KTET QualifyingMarks Relaxation KSSTF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up